Image

കിന്‍ഫ്ര ഡയറക്‌ടര്‍ പോള്‍ പറമ്പിക്ക്‌ ചിക്കാഗോയില്‍ പൗരസ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2015
കിന്‍ഫ്ര ഡയറക്‌ടര്‍ പോള്‍ പറമ്പിക്ക്‌ ചിക്കാഗോയില്‍ പൗരസ്വീകരണം
ചിക്കാഗോ: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, മിഡ്‌വെസ്റ്റ്‌ റീജിയന്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, കേരളാ ഗവണ്‍മെന്റ്‌ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കിന്‍ഫ്രയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പറുമായ പോള്‍ പറമ്പിക്ക്‌ ഒക്‌ടോബര്‍ 11-ന്‌ ഞായറാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ (7800 W. Lyons St) ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ആതിഥേയത്തില്‍ ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സാമൂഹിക- സാംസ്‌കാരിക -ആത്മീയ സംഘടനകളും ഒത്തൊരുമിച്ച്‌, ജാതിമത കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ പൗരസ്വീകരണം നല്‍കുന്നു.

ഇതൊരു അറിയിപ്പായി സ്വീകരിച്ച്‌ എല്ലാ സംഘടനാ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഈ പൗര സ്വീകരണത്തില്‍ പങ്കുചേര്‍ന്ന്‌ ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ (630 263 6647), സതീശന്‍ നായര്‍ (847 708 3279), തോമസ്‌ മാത്യു (773 509 1947), വര്‍ഗീസ്‌ പാലമലയില്‍ (224 659 9011), തമ്പി മാത്യു (847 226 5486). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
കിന്‍ഫ്ര ഡയറക്‌ടര്‍ പോള്‍ പറമ്പിക്ക്‌ ചിക്കാഗോയില്‍ പൗരസ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക