Image

സി.എസ്.ഐ ഹഡ്‌സണ്‍വാലി ഇടവകയുടെ ഗോസ്പല്‍ കണ്‍വെന്‍ഷന്‍ 16-മുതല്‍

Published on 07 October, 2015
സി.എസ്.ഐ ഹഡ്‌സണ്‍വാലി ഇടവകയുടെ ഗോസ്പല്‍ കണ്‍വെന്‍ഷന്‍ 16-മുതല്‍
ന്യൂയോര്‍ക്കിലെ സി.എസ്.ഐ ഹഡ്‌സണ്‍വാലി ഇടവകയുടെ ഈ വര്‍ഷത്തെ സുവിശേഷ മഹായോഗം ഒക്‌ടോബര്‍ 16-ന് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 7-ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന  യോഗത്തില്‍ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനായ ശ്രീ. ജോസ് പാണ്ടനാട് തിരുവചനത്തില്‍ നിന്നും ദൂത് നല്‍കുന്നതായിരിക്കും.

മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു. അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും സദൃശവാക്യങ്ങള്‍ 18-ാം അദ്ധ്യായം 21-ാം വാക്യമാണ് ഈ വര്‍ഷത്തെ യോഗങ്ങളുടെ ചിന്താവിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്.

യോഗത്തിന് മുന്‍പുള്ള ഗാനശുശ്രൂഷയ്ക്ക് അരുണ്‍ ആന്‍ഡ്രൂസും മീനാ മാത്യുവും നേതൃത്വം നല്‍കും. സമാപനയോഗം ഒക്‌ടോബര്‍ 18 ഞായറാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ യോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി റവ. റോബിന്‍ കെ പോള്‍ - 845-356-0206

വൈസ് പ്രസിഡന്റ് - കുര്യന്‍. ടി. ഉമ്മന്‍ (ബിജു) - 845-298-7303

സെക്രട്ടറി - വിനു കോശി - 845-215-9812

ട്രഷറര്‍ - ഡെയ്‌സി ഫിലിപ്പ് - 845-352-2321

അസിസ്റ്റന്റ് സെക്രട്ടറി - ശാന്തി സാം - 845-267-8323

കണ്‍വീനര്‍ - ജോര്‍ജ് വര്‍ക്കി - 201-880-0031

സി.എസ്.ഐ ഹഡ്‌സണ്‍വാലി ഇടവകയുടെ ഗോസ്പല്‍ കണ്‍വെന്‍ഷന്‍ 16-മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക