Image

ബാബു തോമസ്‌ തെക്കേക്കര ഫോമ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

Published on 07 October, 2015
ബാബു തോമസ്‌ തെക്കേക്കര ഫോമ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തനകനും, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറുമായ ബാബു തോമസ്‌ തെക്കേക്കര ഫോമയുടെ 2016- 18 വര്‍ഷത്തിലേക്കുള്ള ഭരണസമിതിയിലേക്ക്‌ വൈസ്‌ പ്രസിഡന്റായി മത്സരിക്കുന്നു. ഹൂസ്റ്റണ്‍ റീജിയനിലുള്ള ഫോമയുടെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. ഫോമ സ്ഥാപക പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, മറ്റു നേതാക്കളായ ബാബു സക്കറിയ, തോമസ്‌ വര്‍ക്കി (മൈസൂര്‍ തമ്പി), ബാബു മുല്ലശേരി, എം.ജി മാത്യു, ജോയ്‌ സാമുവേല്‍, തോമസ്‌ ഓലിയാംകുന്നേല്‍, സാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രസ്‌തുത യോഗം.

നിലവില്‍ ഫോമയുടെ കമ്മിറ്റി മെമ്പറായ ഇദ്ദേഹം ഫോമ- ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി കരാറിന്റെ മുഖ്യശില്‍പിയും പ്രൊജക്‌ട്‌ കോര്‍ഡിനേറ്ററുമാണ്‌. ഫോമ- ജി.സി.യു കരാര്‍ വഴി ആയിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ പഠനത്തിന്‌ 15 % വരെ ഡിസ്‌കൗണ്ട്‌ ലഭിക്കുന്നു. ഫോമയുടെ എല്ലാ അംഗ സംഘടനകളിലുമുള്ള ആളുകളുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ഫോമയുടെ മുന്‍നിര പ്രവര്‍ത്തനങ്ങളിലേക്ക്‌ കടന്നുവരുന്നത്‌ തീര്‍ച്ചയായും ഫോമയ്‌ക്ക്‌ ഗുണം ചെയ്യുമെന്ന്‌ നിരവധി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബാബു തോമസ്‌ തെക്കേക്കര ഫോമ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
Join WhatsApp News
varughese 2015-10-08 10:29:21
Good choice!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക