Image

അനു സുകുമാറിനെ ഫോമ ജോയിന്റ്‌ ട്രെഷറാറായി നാമനിര്‍ദ്ദേശം ചെയ്‌തു

Published on 08 October, 2015
അനു സുകുമാറിനെ ഫോമ ജോയിന്റ്‌ ട്രെഷറാറായി നാമനിര്‍ദ്ദേശം ചെയ്‌തു
അറ്റ്‌ലാന്റ: ഫോമായുടെ സൗത്ത്‌ ഈസ്റ്റ്‌ റീജിയണ്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റും ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ അനു സുകുമാറിനെ ഫോമ ജോയിന്റ്‌ ട്രെഷറാറായി നാമനിര്‍ദ്ദേശം ചെയ്‌തു. അനു ഇപ്പോള്‍ ജോര്‍ജിയ സംസ്ഥാനത്തിലെ പോലീസ്‌ ഡിപാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ഡെപ്യൂട്ടി ആയി തുടരുന്നു.

പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. 2010ല്‍ ഗാമായുടെ ജോയിന്റ്‌ സെക്രട്ടറി, 2011ല്‍ സെക്രട്ടറി, 2013ല്‍ പ്രസിഡന്റ്‌ എനീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഏഷ്യന്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ്‌ അസോസിയേഷന്റെ ഫൗണ്ടിംഗ്‌ മെമ്പര്‍ കൂടിയാണദ്ദേഹം.

സൗമ്യത മുഖമുദ്രയാക്കിയ അനു,1983ല്‍ കേരളത്തിലെ പത്തനതിട്ടയില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക്‌ കുടിയേറി. 2006ല്‍ ഇമിഗ്രേഷന്‍ ടാസ്‌ക്‌ ഫോഴ്‌സിലാണ്‌ പോലീസ്‌ ഡിപാര്‍ട്ട്‌മെന്റിലെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. തുടര്‍ന്ന്‌ സെക്‌സ്‌ െ്രെകംസ്‌, സൈബര്‍ െ്രെകംസ്‌, ഫാമിലി വയലന്‍സ്‌ എന്നീ വിഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചു. 2012ല്‍ ഫീല്‍ഡ്‌ ട്രെയ്‌നിംഗ്‌ ഓഫീസര്‍ ആയി അദ്ദേഹത്തിനു സ്ഥാനകയറ്റം ലഭിച്ചു. 2011ല്‍ ഏറ്റവും നല്ല ഷൂട്ടര്‍ക്കുള്ള, ടോപ്‌ ഗണ്‍ അവാര്‍ഡും, 2014ല്‍ ഏറ്റവും നല്ല ഫീല്‍ഡ്‌ ട്രെയ്‌നിംഗ്‌ ഓഫീസറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ ബിന്ദുവിനും മക്കള്‍ പല്ലവി, ആവണി എന്നിവര്‍ക്കൊപ്പം അറ്റലാന്റയിലാണു അദ്ദേഹം താമസിക്കുന്നത്‌.
അനു സുകുമാറിനെ ഫോമ ജോയിന്റ്‌ ട്രെഷറാറായി നാമനിര്‍ദ്ദേശം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക