Image

നിഴല്‍യുദ്ധം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 08 October, 2015
നിഴല്‍യുദ്ധം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D)
ഓ! പ്രകാശമേ,
തെളിവെളിച്ചം
കണ്ണില്‍ ഉറ്റുനോക്കുമ്പോള്‍
ഇരുട്ടില്‍ നിറം നഷ്ടപ്പെട്ട്‌
എല്ലാം ഒന്നാകുന്ന
രാപ്പാര്‍പ്പിലെ സുവര്‍ണ്ണാംഗി
ഇല്ലാതാകുന്നു.

ചൂഴുന്ന കാളിമ ചുഴറ്റി
കറുംഗര്‍ത്തം തുരക്കുമ്പോള്‍
ധ്യാനക്കണ്ണിണ പെരുത്ത്‌
വൈരുദ്ധ്യനിഴല്‍ ചുരത്തുന്നു.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
വിദ്യാധരൻ 2015-10-09 13:52:34
കണ്ടു ഞാനീ കവിതയെ ദൂരത്തു നിന്നു 
ഉണ്ടായെനിക്കു ഭ്രമം കണ്ടറിയാൻ 
കണ്ടോരാ ഇറ്റു വെളിച്ചത്തിൽ ഞാൻ 
മണ്ടിയതിനെ ലാക്കാക്കി ശീഘ്രം .
പിറകിൽ ൽ നിന്ന് ചിരിക്കുന്നു ചന്ദ്രിക 
മുറുകെയുള്ള എന്റെ നടപ്പു കണ്ടിട്ട് 
അടുത്തെത്തുംതോറും  കവിത വളർന്നൊരു 
വടവൃക്ഷമായി മാറുന്നന്നപോലൊരു തോന്നൽ
'ഇല്ലാത്ത വസ്തുക്കൾ ഉള്ളതായി തോന്നാം 
ഉള്ളവസ്തുക്കളിൽ ഒന്നും ഇല്ലാത്തതുംമാവാം '
വല്ലാത്ത യുദ്ധം മനസ്സിന്റെ യുള്ളിൽ 
പൊല്ലാപ്പു കേറി പിടിച്ചപോലെ തോന്നൽ 
പൊട്ടിച്ചിരി കേട്ട് തിരിഞ്ഞു നോക്കി ഞാൻ 
വിഡ്ഢി ചിരിയുമായി നില്ക്കുന്നു ചന്ദ്രിക 
സ്വന്ത നിഴലിനെ കണ്ടിട്ട് ഭൂതമെന്നോതുന്നപോൽ 
ഹന്ത നീ കണ്ടത് കവിതയല്ല മനസിന്റെ ഭ്രമമത്രെ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക