Image

വാഷിങ്ങ്ടണിലെ മൂന്ന് തിയേറ്ററുകളില്‍ ഒന്നിച്ച് ആദ്യമായി ഒരു മലയാളം സിനിമ 'എന്ന് നിന്‌റെ മൊയ്തീന്‍' പ്രദര്‍ശിപ്പിക്കുന്നു

മുരളിരാജന്‍ Published on 09 October, 2015
വാഷിങ്ങ്ടണിലെ മൂന്ന് തിയേറ്ററുകളില്‍ ഒന്നിച്ച് ആദ്യമായി ഒരു മലയാളം സിനിമ 'എന്ന് നിന്‌റെ മൊയ്തീന്‍' പ്രദര്‍ശിപ്പിക്കുന്നു
വാഷിങ്ങ്ടണ്‍ ഡി.സി. : പൃഥിരാജിന്റെയും പാര്‍വ്വതിയുടെയും സൂപ്പര്‍ഹിറ്റ് ചിത്രമായ, ആര്‍.എസ്. വിമലിന്റെ തിരക്കഥയിലും സംവിധാനത്തിലും മെഞ്ഞെടുത്ത ഒരു അനശ്വര കാവ്യമെന്നോ, കൃതി എന്നോ വിശേഷിപ്പിക്കാവുന്ന 'എന്ന്് നിന്റെ മൊയ്തീന്‍' എന്ന മലയാളം സിനിമ വാഷിങ്ങ്ടണില്‍ ഒരേ സമയം മൂന്ന് തിയേറ്ററുകളില്‍ വെള്ളിയാഴ്ച ഒക്ടോബര്‍ 9ന് പ്രദര്‍ശനം ആരംഭിക്കുന്നു. 

മെരിലാന്‍ഡിലെ ഹാനോവറില്‍ സ്ഥിചെയ്യുന്ന 'സിനിമാക്ക് ഈജിപ്ഷ്യന്‍-24' എന്ന തിയേറ്ററില്‍ ദിവസം 2 ഷോയും, വെര്‍ജീനിയായിലെ സെന്റര്‍വിലില്‍ സ്ഥിതി ചെയ്യുന്ന'സിനിമാര്‍ക്ക് സെന്റര്‍വില്‍' എന്ന തിയേറ്ററില്‍ ദിവസം 2 ഷോയും. ഫാള്‍സ് ചര്‍ച്ചില്‍ സ്ഥിതി ചെയ്യുന്ന ഡി.സി. സിനിമാസ് ല്‍ ദിവസം 2 ഷോയും നടക്കുമെന്ന് ഈ സിനിമയുടെ ഡിസ്ട്രിബൂട്ടറായ ബിജു പുളിക്കല്‍ അറിയിച്ചു. ഈ സിനിമയുടെ നിര്‍മ്മിതാക്കളായ സുരേഷ് രാജുവും, ബിനോയ് ശങ്കരത്തും എക്‌സിക്യൂട്ടീവ് പ്രൊഡൂസറായ ഡോ.സുരേഷ്‌കുമാറും, കോ-പ്രൊഡൂസറായ തേജി മണലേലും, വാഷിങ്ങ്ടണ്‍ മെട്രോ ഏരിയായിലെ സ്ഥിര താമസക്കാരാണ്. ഈ സിനിമായുടെ മറ്റൊരു പ്രൊഡൂസറായ രാജിതോമസ് ന്യൂജേഴ്‌സിയിലെ താമസക്കാരാണ്. ന്യൂടണ്‍ മൂവീസിന്റെ ബാനറില്‍ ഇറക്കിയ എന്ന് നിന്റെ മൊയ്തീന്‍' ഇവരുടെ ആദ്യത്തെ സംരംഭമാണ്. വാഷിങ്ങ്ടണിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലായള സിനിമ മൂന്ന് തിയേറ്ററുകളില്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുന്നത്.

വാഷിങ്ങ്ടണിലെ മൂന്ന് തിയേറ്ററുകളില്‍ ഒന്നിച്ച് ആദ്യമായി ഒരു മലയാളം സിനിമ 'എന്ന് നിന്‌റെ മൊയ്തീന്‍' പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക