Image

അമേരിക്കന്‍ മലയാളിയുടെ ഭാര്യ നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു

Published on 09 October, 2015
അമേരിക്കന്‍ മലയാളിയുടെ ഭാര്യ നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു
കഴക്കൂട്ടം: ജോലി സ്ഥലത്തേക്കു പോകാനായി റെയില്‍പാളം മുറിച്ചു കടക്കവേ ബാങ്ക്‌ ഉദ്യോഗസ്ഥ ട്രെയിന്‍തട്ടി മരിച്ചു. കുളനട ഉളനാട്‌ മുട്ടയത്തൂമലയില്‍ അനൂപ്‌ ആനന്ദിന്റെ ഭാര്യ തുമ്പ എസ്‌ബിഐ ബ്രാഞ്ച്‌ ഉദ്യോഗസ്ഥയായ രമ്യ സോമനാണ്‌ (31) മരിച്ചത്‌. പൗണ്‌ട്‌കടവ്‌ ജംഗ്‌ഷനു സമീപം ഇന്നലെ രാവിലെ 9.15 നായിരുന്നു അപകടം. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ ഒന്നിന്‌ കോട്ടയം നീണ്‌ടൂര്‍ പ്രാവട്ടത്ത്‌.

താമസസ്ഥലമായ കുഴിവിള തമ്പുരാന്‍ മുക്കിലുള്ള എസ്‌എഫ്‌്‌എസ്‌ സൈബര്‍ പാം വില്ലയില്‍ നിന്നു ബാങ്കിലേക്ക്‌ പോകവേയായിരുന്നു അപകടം. ചെറിയ വളവ്‌ ഉള്ളതിനാല്‍ ട്രെയിന്‍ വരുന്നതു കാണാതെ പാളം മുറിച്ചു കടക്കുമ്പോള്‍ കൊച്ചുവേളിയിലേക്കു പോയ ബംഗളൂരു - കൊച്ചുവേളി എക്‌സ്‌പ്രസ്‌ തട്ടുകയായിരുന്നു.

കോട്ടയം നീണ്‌ടൂര്‍ പ്രാവട്ടം ലക്ഷ്‌മി നിവാസില്‍ പരേതനായ എസ്‌ബിടി മാനേജര്‍ കെ.ബി. സോമന്റെയും പാമ്പാടി പങ്ങട കണ്ണാക്കല്‍ വീട്ടില്‍ സുജാകുമാരിയുടെയും മകളാണ്‌. ഭര്‍ത്താവ്‌ അനൂപ്‌ അമേരിക്കയില്‍ സൗത്ത്‌ കരോലിനയില്‍ സോഫ്‌റ്റ്‌ വെയര്‍ ഉദ്യോഗസ്ഥനാണ്‌. രമ്യ നേരത്തെ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്‌തിരുന്നു. സഹോദരന്‍: രഞ്‌ജിത്ത്‌.
അമേരിക്കന്‍ മലയാളിയുടെ ഭാര്യ നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക