Image

പ്രവാസികള്‍ക്കു നാട്ടിലേക്കു പണം അയയ്‌ക്കാന്‍ സേവനനികുതി കൂടും

Published on 09 October, 2015
പ്രവാസികള്‍ക്കു നാട്ടിലേക്കു പണം അയയ്‌ക്കാന്‍ സേവനനികുതി കൂടും
കൊച്ചി: 24 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്കു പണം അയയ്‌ക്കുമ്പോഴുള്ള സേവനനികുതിയില്‍ ചെറിയ വര്‍ധനവിനു കളമൊരുങ്ങുന്നു. കേന്ദ്രം ചരക്കു സേവന നികുതി (ജിഎസ്‌ടി) നടപ്പാക്കുന്നതോടെ നിലവിലുള്ള നികുതി 20 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണു സൂചന.

കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ (സിബിഇസി) പ്രവാസികള്‍ അയയ്‌ക്കുന്ന പണത്തിന്‌ 12.36 ശതമാനം സേവനനികുതി ചുമത്തിയിരുന്നു. ഇതുതന്നെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണു നികുതി വര്‍ധനവിനു സര്‍ക്കാരിന്റെ അടുത്ത നീക്കം.

2014 സെപ്‌റ്റംബര്‍ മുതല്‍ 2015 ജൂണ്‍ വരെ പ്രവാസി മലയാളികളുടേതായി കേരളത്തിലേക്ക്‌ ഒഴുകിയെത്തിയ തുക 19,883 കോടി രൂപയാണ്‌. പ്രവാസിനിക്ഷേപം കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഭാഗമല്ലെങ്കിലും അതിന്റെ 35 ശതമാനത്തിനു തുല്യമായ തുക വരും. സേവനനികുതിയുടെ വിഷയം കേന്ദ്രവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതികരണം അനുകൂലമല്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌.

കയറ്റുമതിക്കാര്‍ക്ക്‌ ഇളവുകളും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ പ്രവാസികളോടുകാട്ടുന്ന ഇരട്ടത്താപ്പ്‌ നയത്തില്‍ പ്രതിക്ഷേധം ഉയര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക