Image

രാജിവെച്ച എഴുത്തുകാര്‍ തെരുവുകളിലേക്ക്‌ വരുമോ ?.ഞങ്ങളും തെരുവുകളിലേക്ക്‌ വരാം

അനില്‍ പെണ്ണുക്കര Published on 10 October, 2015
രാജിവെച്ച എഴുത്തുകാര്‍ തെരുവുകളിലേക്ക്‌ വരുമോ ?.ഞങ്ങളും തെരുവുകളിലേക്ക്‌ വരാം
വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ്‌ ഹുസൈന്‌ ജന്മനാട്‌ ഉപേക്ഷിക്കേണ്ടിവന്നത്‌ നാടുമടുത്തതുകൊണ്ടായിരുന്നില്ലഎന്ന്‌ നമുക്കെല്ലാം അറിയാം .ഇപ്പോള്‍ നമ്മുടെ ഭാരതത്തില്‍ കുറച്ചു മാസങ്ങളായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നം വര്‍ഗീയത തന്നെയാണ്‌ .മാന്യ സുഹൃത്തുക്കളോട്‌ ഒരു ചെറിയ കാര്യം ഒന്ന്‌ സുചിപ്പിചോട്ടെ .

നമ്മുടെ കൊച്ചു കേരളത്തില്‍ മലപ്പുറം എന്നൊരു ജില്ലയുണ്ട്‌.പൂന്താനം,എഴുത്തച്ഛന്‍, ഇ എം എസ്‌ തുടങ്ങിയ മഹാരധന്മാര്‍ക്ക്‌ ജന്മം നല്‌കിയ ജില്ല .അവിടെ ഒരു മദ്രസ നടത്തുന്ന ഒരു കോളേജില്‍ ഈ കഴിഞ്ഞ ഓണാഘോഷത്തിന്‌ ഡിഗ്രീ വിദ്യാര്‍ഥികള്‍ പ്രേമം സിനിമാ സ്റ്റയിലില്‍ കോളേജില്‍ വന്നു .കറുത്ത ഷര്‍ട്ടും കാവി മുണ്ടുമാണ്‌ വേഷം .കാവി ധരിച്ചു കോളേജില്‍ വന്നതിനു പ്രിന്‍സിപ്പാള്‍ ഒരു ദിവസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തു .കുട്ടികള്‍ പ്രിന്‌സിപ്പാളിനോട്‌ ചോദിച്ചു .ഇത്‌ മദ്രസയോ അതോ കോളെജോ എന്ന്‌ .ഇതൊരു ചെറിയ സംഭവം .ഈ സംഭവത്തിനു ദ്രിക്‌സാക്ഷിയായ പല അധ്യാപകരെയും ഈ ലേഖകനറിയാം. വിശപ്പുകാരണം പലരും പ്രതികരിച്ചില്ല .അല്ലെങ്കിലും ഒരു പാവം അധ്യാപകനെ വ്യാജരേഖ ചമച്ചു കൊന്നവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും. ആരും അറിയാത്ത എത്രയോ സംഭവങ്ങള്‍ നടക്കുന്നു.പോന്മുണ്ടാത്തെ ഒരു സ്‌കുളില്‍ ഒരു മുസ്ലിം കുട്ടി ക്ലാസിലെ ഒരു ഹിന്ദു കുട്ടിയോട്‌ പറഞ്ഞുവത്രേ ഹിന്ദുക്കളോട്‌ മിണ്ടരുതെന്ന്‌ ഉസ്‌താദ്‌ പറഞ്ഞിട്ടുണ്ടെന്നു .

ഇത്തരം പ്രശ്‌നങ്ങളാണ്‌ വലിയ പ്രശ്‌നങ്ങളിലേക്ക്‌ നമ്മുടെ മനസുകളെ നയിക്കുന്നത്‌ .മൊദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.ഇതിനു മുന്‍പ്‌ ഇങ്ങനെ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ല എന്ന്‌ പറയുന്നിടത്താണ്‌ നമ്മുടെ പ്രശ്‌നം .ബാബറി മസ്‌ജിദ്‌ കര്‍സേവകര്‍ പൊളിക്കുന്ന സമയത്ത്‌ 16 ഭാഷകള്‍ അറിയാവുന്ന നരസിംഹറാവു ആയിരുന്നു ഇന്ത്യയുടെ പ്രധാന മന്ത്രി .ഏതെങ്കിലും ഒരു ഭാഷയില്‍ അത്‌ പോളിക്കരുതേ എന്ന്‌ അദേഹത്തിന്‌ പറയാമായിരുന്നു .അതിനു തടയിടാമായിരുന്നു.അന്ന്‌ നമ്മുടെ മനസിലുണ്ടായ വിള്ളലുകല്ലേ ഒരു പരിധിവരെ ഇപ്പോഴത്തെ പ്രേശ്‌നങ്ങള്‍ക്കൊക്കെ കാരണം . രാജ്യത്തു വിയോജിപ്പുകളോടുണ്ടാകുന്ന അസഹിഷ്‌ണുതയിലും ഇവിടെ നടമാടുന്ന ഭീകരവാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനത്തിലും പ്രധിഷേധിച്ച്‌ കുറച്ചു ദിവസമായി ഇന്ത്യയിലെ സാഹിത്യകാരന്മാര്‍ സര്‌ക്കാര്‌ നല്‌കിയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‌കികൊണ്ടിരിക്കുന്നു .

രാജിവെച്ച എഴുത്തുകാരും പുരസ്‌കാരം തിരിച്ചുനല്‌കിയവരും വര്‌ഗീയ്‌തയ്‌ക്കെതിരെ പോരാടാന്‍ തെരുവുകളിലേക്ക്‌ വരുമോ ?.എങ്കില്‍ നഗരങ്ങളില്‍ നിന്നും ഞങ്ങള്‍ തെരുവുകളിലേക്ക്‌ വരാം .ആയിരം രക്ത സാക്ഷികള്‍ തെരുവുകളില്‍ പൂക്കട്ടെ .

പ്രിയപ്പെട്ട സച്ചിദാനന്ദന്‍ സര്‍ ഞങ്ങളെ നയിക്കുമോ ?.

എഴുപതുകളിലെ സൂര്യനെ നമുക്ക്‌ തോറ്റം പാട്ടുകള്‍ നിര്‍ത്തി മാറ്റം പാട്ടുകള്‍ കൊണ്ട്‌ വീണ്ടും തിരികെ വിളിക്കാം.ഫാസിസത്തിന്റെ കൊട്ടാരങ്ങളെ കവികള്‍ വാക്കുകള്‍ കൊണ്ടും നാക്കുകള്‍ കൊണ്ടും പിഴുതെറിയട്ടെ ജയിലുകളില്‍ കവികള്‍ നിറയട്ടെ .
ഇമ്മിണി പുളിക്കും .

ഫാസിസത്തിനെതിരേ നിലപാടെടുത്ത്‌ എഴുത്തുകാര്‌ അക്കാദമി അവാര്‌ഡുകളും അംഗത്വവും തിരിച്ചുനല്‌കുകയും രാജിവയ്‌ക്കുകയും ചെയ്യുന്നതുകാണുമ്പോള്‌ കെ.പി അപ്പന്റെയും ബാലചന്ദ്രന്‌ ചുള്ളിക്കാടിന്റെയും പ്രസക്തിയാണ്‌ തിരിച്ചറിയപ്പെടുന്നത്‌. ഒരു അവാര്‌ഡും സ്വീകരിക്കില്ലെന്നും അവാര്‌ഡുകള്‌ എഴുത്തിന്റെ ശത്രു വാണെന്നും ധീരമായി പ്രഖ്യാപിച്ചുകൊണ്ട്‌ എഴുത്തില്‌ ഒരു സ്ഥാപനത്തിനും സര്‌ക്കാരിനും സ്ഥാനമില്ലെന്നു പറഞ്ഞു കെ പി അപ്പന്‍ .അതിലൂടെ എഴുത്തിനെ സ്വതന്ത്രമായി ഭാവനചെയ്‌തു. രാഷ്ട്രീയക്കാരായ എഴുത്തുകാര്‌ അപ്പന്റെ എഴുത്തിനെ അരാഷ്ട്രീയ രചനകളായി വിലയിരുത്തി മാറ്റിനിര്‌ത്തി. രാഷ്ട്രീയക്കാരായ എഴുത്തുകാര്‌ അക്കാദമി അംഗത്വത്തിനും അവാര്‌ഡുകല്‌ക്കമായി ഓടിയപ്പോള്‌ അപ്പന്‌ എഴുത്തില്‌ മാത്രം ശ്രദ്ധിച്ചു. ഒരു സന്യാസിയെപ്പോലെ. ഇപ്പോഴാണ്‌ അതിന്റെ പ്രസക്തി തിരിച്ചറിയപ്പെടുന്നത്‌. എം ടിയും സുഗത കുമാരിയും ഈ കാര്യത്തില്‍ മാന്യത പാലിച്ചു.എഴുത്തിനു കിട്ടിയ അംഗീകാരങ്ങള്‍ തീരുമാനിച്ചത്‌ സര്‍ക്കാരുകളല്ല ഇന്ത്യയില്‍ ആദരണീയരായ എഴുത്തുകാരാണെന്ന്‌.
അവരെ മാനിക്കണം .

ഒരു വിഷയത്തെ എതിര്‍ക്കാന്‍ സാഹിത്യകാരന്‌ പേന മാത്രം മതി. സാറാജോസഫിനും പി വത്സലക്കും വ്യത്യസ്ഥ രാഷ്ട്രീയവും നിലപാടുകളും ഉണ്ടാവാം. അവ പരസ്‌പര വിരുദ്ധവുമാവാം. ജനാധിപത്യത്തിന്‌ അത്‌ അനിവാര്യവുമാണ്‌. എന്നാല്‌ അര്‌ഹതയില്ലാതെ ലഭിച്ചതിനാലാവാം സാറാജോസഫ്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‌ഡ്‌ തിരിച്ചുനല്‌കുന്നതെന്ന്‌ വത്സല പറയുമ്പോള്‌ അതില്‌ രാഷ്ട്രീയമോ നിലപാടോ അല്ല കാണാനാവുന്നത്‌; തരം താണ മറ്റെന്തോ ആണ്‌. പി വത്സലയുടെ ഉള്ളില്‌പോലും ഇത്തരം ചീഞ്ഞ, തറയിലും താണ പോരുണ്ടാവുമ്പോള്‌ മറ്റാരിലാണ്‌ നാം സംസ്‌ക്കാരം പ്രതീക്ഷിക്കേണ്ടത്‌?

സാറാജോസഫും പി വത്സലയും ഉണ്ടായത്‌ വായനക്കാരിലൂടെയാണ്‌. സിനിമാതാരങ്ങളുടെ ഫാനുകള്‌ പോലെയല്ല വായനക്കാര്‌. എഴുത്തുകാരുമായി താദാമ്യം പ്രാപിക്കുമ്പോഴാണ്‌ ഒരു വായനക്കാരന്‌ ആ എഴുത്തുകാരന്റെ സൃഷ്ടി ആസ്വദിക്കാനാവുന്നത്‌. അതിനാല്‌ എഴുത്തുകാരോളം പ്രതിഭയുള്ളവരാണ്‌ വായനക്കാരും. താനിത്‌ പറയുമ്പോള്‌ എന്നെയും സാറയെയും വായിച്ചിട്ടുള്ളവര്‍ എന്തു കരുതുമെന്നെങ്കിലും പി.വത്സല ചിന്തിക്കണമായിരുന്നു.
പക്ഷെ ഇവരോട്‌ ചോദിയ്‌ക്കാന്‌ ഉള്ള കാര്യം.ചില വിഷയങ്ങള്‌ വരുമ്പോള്‌ മാത്രമാണ്‌ ഈ പ്രതികരണശേഷി. അതു തങ്ങളുടെ ഇഷ്ടം എന്ന്‌ പറഞ്ഞൊഴിയാം. പക്ഷേ അവിടെ നിലപാടുകള്‌ താല്‌പര്യങ്ങള്‌ക്കുവേണ്ടി ഉള്ളതായി മാറുന്നു. ഈ സംഭവങ്ങള്‌ ഒക്കെ നടന്നപ്പോള്‌ ഇവര്‌ എവിടെയായിരുന്നു.ഐ.എസ്‌. ഭീകരര്‌ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‌ കാണാതെ കണ്ണടച്ചപ്പോള്‌.തൊടുപുഴയില്‌ ജോസഫ്‌ സാറിന്റെ കൈ പള്ളി പ്രാര്‌ഥന കഴിഞ്ഞു ഇറങ്ങി വരുമ്പോള്‌ വെട്ടി മാറ്റിയപ്പോള്‌.
പിന്നീടു അദ്ദേഹത്തിന്റെ കുടുംബത്തെ കൊല്ലാക്കൊല ചെയ്‌തപ്പോള്‌ അതു ഒടുവില്‌ ഭാര്യയെ ആത്മഹത്യ ചെയ്യുന്നതു വരെ എത്തിച്ചപ്പോള്‌ ..
അന്‌പത്തൊന്നു വെട്ടു വെട്ടി ടിപിയെ കൊന്നപ്പോള്‌
മാറാട്‌ എട്ടു പേരെ ഒറ്റരാത്രി വെട്ടി കൊന്നപ്പോള്‌
അന്നൊക്കെ നിങ്ങള്‌ മൗനം പാലിച്ചു.കുറ്റകരമായ മൌനം .ഇന്ന്‌ ഉത്തര്‌ പ്രദേശില്‌ ഒരനിഷ്ട സംഭവം ഉണ്ടായപ്പോള്‌ മാത്രം നിങ്ങള്‌ നിങ്ങളുടെ അവാര്‌ഡ്‌ തിരിച്ചു നല്‌കുന്നു. ഇതല്ലേ ഇരട്ടത്താപ്പ്‌ .. ഇതിന്റെ ശരിയായ വാര്‌ത്തകള്‌ പുറത്തുവരുന്നുമുണ്ട്‌. നമ്മള്‌ അറിഞ്ഞപോലെയല്ല ശരിയായ സംഭവം എന്ന്‌ ദേശീയ വാര്‌ത്തകളുടെ റിപ്പോര്‌ട്ടുകളും വരുന്നു. അവിടെയും സംശയം ബാക്കി. എഴുത്തുകാര്‌ ,സാസ്‌കാരിക നായകര്‌ ഒക്കെ നിഷ്‌പക്ഷര്‌ ആയിരിക്കണം. അങ്ങനെ അല്ലാത്തതുകൊണ്ടാണു നിങ്ങള്‌ക്കു മുകളില്‌ പറഞ്ഞ കാര്യങ്ങളില്‌ മൗനം പാലിക്കേണ്ടിവരുന്നത്‌. രാഷ്ട്രിയക്കാര്‌ ആയ സാസ്‌കാരിക നായകരുടെ ഗണത്തിലേക്കു നിങ്ങളെ പെടുത്തേണ്ടി വരുന്നതപ്പോഴാണ്‌. യു.പി.യില്‌ പോയി സമരം ചെയ്യാതെ കേരളത്തില്‌ നിങ്ങള്‌ എന്തുചെയ്‌തിട്ടും ഫലമില്ല. അതിനെതിരേ മോഡിയോട്‌ പ്രതിഷേധിച്ചിട്ടും കാര്യമില്ല. കേരളത്തില്‌ നടന്ന സംഭവങ്ങളില്‌ പോലും ക്രൂരമായ മൌനം പാലിച്ച നിങ്ങളെ കേരളം കാണുന്നത്‌ സാസ്‌കാരിക നായകര്‌ ആയല്ല. രാഷ്ട്രിയക്കാരായാണ്‌ അതുകൊണ്ട്‌ ഈ നാടകങ്ങള്‌ ജനം തിരിച്ചറിയുന്നുണ്ട്‌ എന്നും ഓര്‍ക്കണം.
രാജിവെച്ച എഴുത്തുകാര്‍ തെരുവുകളിലേക്ക്‌ വരുമോ ?.ഞങ്ങളും തെരുവുകളിലേക്ക്‌ വരാം
Join WhatsApp News
വിദ്യാധരൻ 2015-10-12 07:34:59
അമേരിക്കയിലെ എഴുത്തുകാർ വന്നെന്നിരിക്കും!
വായനക്കാരൻ 2015-10-12 10:10:17
ഇല്ല വരില്ല ഞങ്ങളാരും 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ
അരാജകത്വം നാട്ടിൽ വിളയാടിടട്ടെ 
ലോകം കീഴ്മേൽ മറിഞ്ഞിടട്ടെ 
എന്നാലും ഞങ്ങൾ വരികയില്ല 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ.
സത്യം ഞങ്ങടെ നാവിനൊട്ടും 
വഴങ്ങുകില്ലെന്നറിഞ്ഞുകൂടെ 
നാടോടുമ്പോൾ നടുവേതന്നെ  
ഓടുന്ന എഴുത്തുകാരാണ് ഞങ്ങൾ 
ആദർശം മുറുകെ പിടിച്ചു ഞങൾ 
ജീവിതം തുലക്കില്ല നിങ്ങളെപോൽ 
നിങ്ങടെ വിമർശന ശരങ്ങൾ ഒന്നും 
ഞങ്ങടെ തൊലിയിൽ ഏല്ക്കുകില്ലേ 
പോത്തിന്റെ തൊലികട്ടിയുണ്ട് 
കണ്ടമൃഗത്തിന്റെ തലച്ചോറുമുണ്ട് 
ഇല്ല വരില്ല ഞങ്ങളാരും 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ

പമ്പര വിഡ്ഢി 2015-10-12 10:35:44
തെരുവിലേക്ക്  ഇറങ്ങാൻ  അവര്ക്ക്  കാഷ്വൽ  ലീവ്  കാണില്ല . 
റിട്ടയർ  ചെയ്തവർ  വരുമായിരിക്കും .
P. വത്സല  യുടെ  പുസ്തകം  സ്നേഹതോടെ  എന്നും നോക്കാരുണ്ടായിരുന്നു 
തയ്യൽ   മെഷീൻ  ഒക്കെ   “വെറും  മെഷീൻ ” ആയിരുന്നോ ??
അമേരിക്ക  ക്കാര്!!! അവാർഡ്‌  കളഞ്ഞിട്ടോ ??
അവർ  ലീവ്  എടുക്കും  പക്ഷെ  അവാർഡ്‌  കളയില്ല . 
വിഡ്ഢികൂഷ്മാണ്ടൂ 2015-10-12 12:20:40
റിട്ടയർ ചെയ്തവർ വരില്ല. അവർ പഴയ കഥകൾ പൊടി തട്ടികളഞ്ഞു പ്രസിദ്ധീകരിച്ചു അവാർഡ് വാങ്ങാനുള്ള ശ്രമത്തിലാണ് വിഡ്ഢി ചേട്ടാ 
വായനക്കാരൻ 2015-10-12 18:30:49
‘വായനക്കാര‘നെഴുതുന്ന രീതി 
വായിക്കുന്നവർക്കറിയാമെന്നതിനാൽ 
‘വായനക്കാര’ നെന്ന പേരിലെഴുതി 
വായനക്കാരെ കുഴക്കല്ലെ കൂവേ
വായനക്കാർ 2015-10-12 19:57:04
വായനക്കാരനെഴുതുന്നു 
വായനക്കാരൻ പഴിക്കുന്നു 
വായനക്കാർ കുഴയുന്നു 
വായനക്കാരാകഥയെന്ത് ചൊല്ല്?

വായനക്കാരൻ -2 2015-10-12 20:12:47
വായനക്കാരൻ എഴുതുന്ന രീതി 
വായിക്കുന്നവർ പല രീതിയിൽ അർത്ഥമാക്കം 
വായനക്കാർക്കർത്ഥം വ്യക്തമല്ലേൽ 
വയാനക്കാര അടി തീർച്ചതന്നെ 
Tom Abraham 2015-10-13 04:58:49

Pen should move the society. Writers don't have to be in the streets. Pen is mightier than the sword  is the old saying. Is everybody forgetting the causes for great revolutions like the French, and the American Boston writers ? I repeat, WORD is a bomb that can explode and send waves worse than the nuclear.

വിദ്യാധരൻ 2015-10-13 08:53:54
അമേരിക്കൻ മലയാളി എഴുത്തുകാരെപ്പോലെ കേരളത്തിലുള്ള എഴുത്തുകാർക്കും  തൂലിക കൊണ്ട് കേരളത്തിൽ ഒരു ചുക്കും നടത്താൻ കഴിയില്ല. കേരളം ആഴുമതി വീരന്മാരായ രാഷ്ട്രീയക്കാരും കാപട്യത്തിന്റെ കാവിവസ്ത്ര ധാരികളും, ളോഹ ഇട്ടവരും, മുള്ളാമാരും അടക്കി ഭരിക്കുന്ന നാടാണ്.  ജനങ്ങളുടെ ചിന്താ ശക്തിയെ മരവിപ്പിച്ചു പാവകളാക്കി തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളെ കാത്ത് സൂക്ഷിക്കുന്ന ഈ അധമ വർഗ്ഗം ആരുടെയും തൂലിക ചലിപ്പിക്കാൻ അനുവദിക്കില്ല.  തൂലിക ചലിപ്പിച്ചവർ ഉണ്ടായിരുന്നു; വയലാറിനെ പ്പോലെ ഉള്ളവർ.  അത്തരം എഴുത്തുകാർ ഇനി ആ ദേശത്തു ജനിക്കുമോ എന്തോ?  

അടിമത്വം അടിമുടി നാട്ടിലെല്ലാം 
കോടികുത്തി വാഴുന്നു,  രക്ഷയില്ല !
എഴുത്തുകാർ കാർ കാണുന്നതൊന്നുമാത്രം 
അഴകുള്ള അവാർഡും പ്രശസ്തി പത്രോം 
നാടും നാട്ടാരും മുടിഞ്ഞിടട്ടെ കേരളം -
പാടെ നശിച്ചിടട്ടെ ഖജനാവ് കാലിയായിടട്ടെ 
പേരും പെരുമയും പോയിടാതെ 
ആരോരേംകൊണ്ട് പറയിക്കാതെ 
ഇനിയുള്ള കാലം കഴിച്ചിടേണം അ-
തിനായി ജീവിക്കൂ എഴുത്തുകാരേ   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക