Image

പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‍കുന്നു

ബിജു ചെറിയാന്‍ Published on 12 October, 2015
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‍കുന്നു
ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‌കുന്നു. ഒക്‌ടോബര്‍ 23-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ആര്‍ക്കേഞ്ചന്‍ മൈക്കിള്‍ & സെന്റ്‌ മീനാ കോപ്‌റ്റിക്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിലും ഡിന്നര്‍ സത്‌കാരത്തിലും വിവിധ ക്രൈസ്‌തവ സഭാ പിതാക്കന്മാര്‍, മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജാതിമത ഭേദമെന്യേ ഏവരേയും ഈ സ്വീകരണ സമ്മേളനത്തിലേക്ക്‌ സാദരം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പുതിയ ഇടയനായി 2014-ല്‍ തെരെഞ്ഞെടുക്കപ്പെട്ട പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ അമേരിക്കയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ സുപരിചിതനാണ്‌. അമേരിക്കയിലെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസനാധിപനായി 1996-ല്‍ ചുമതലയേറ്റ നാള്‍ മുതല്‍ അമേരിക്കയിലുള്ള എല്ലാ മലയാളി ക്രൈസ്‌തവ സമൂഹവുമായി സുദൃഢമായ ബന്ധമാണ്‌ പരിശുദ്ധ പിതാവ്‌ കാത്തുസൂക്ഷിക്കുന്നത്‌. മലയാളി സമൂഹത്തിന്റെ ഏത്‌ ആവശ്യത്തിനും വിമുഖത കൂടാതെ എത്തിയിരുന്ന അദ്ദേഹം പാത്രിയര്‍ക്കീസ്‌ ബാവയായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഏറെ പ്രതീക്ഷയോടെയാണ്‌ മലയാളികള്‍ കാണുന്നത്‌.

ലോക സമാധാനത്തിനും സഭകള്‍ തമ്മിലുള്ള ഭിന്നതകള്‍ക്കും, മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നടന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുവാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ചുരുങ്ങിയ കാലംകൊണ്ട്‌ ലോക ജനശ്രദ്ധ നേടിയ ആത്മീയ പിതാവാണ്‌.

റവ.ഫാ. രാജന്‍ പീറ്റര്‍ ചെയര്‍മാനും, മത്തായി കീണേലില്‍ ജനറല്‍ കണ്‍വീനറുമായുള്ള വൈദീകശ്രേഷ്‌ഠര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന പാസിനും ബന്ധപ്പെടുക: റവ.ഫാ. രാജന്‍ പീറ്റര്‍ (718 612 9549), മത്തായി കീണേലില്‍ (917 848 5750), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (917 499 3818), സ്‌കറിയ ചാമക്കാലായില്‍ (917 974 9604), ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ (917 514 0549), ലഫ്‌റ്റനന്റ്‌ ഷൈജു ജോസ്‌ (917 865 1572), തോമസ്‌ തോമസ്‌ പാലത്ര (917 499 8080), സാമുവേല്‍ കോശി കോടിയാട്ട്‌ (917 829 1030), ഏലിയാസ്‌ ജോര്‍ജ്‌ (718 761 5341), ഡോ. രാമചന്ദ്രന്‍ നായര്‍ (917 604 5438), ശ്രീജേഷ്‌ നായര്‍ (732 372 2573), അച്ചന്‍കുഞ്ഞ്‌ കോവൂര്‍ (718 757 7194), ഷിബു ഏബ്രഹാം (917 501 0828), ജോര്‍ജ്‌ മാത്യു (917 779 6267), ബെന്നി ചാക്കോ (718 698 4086), റോഷന്‍ മാമ്മന്‍ (646 262 7945), ജോസ്‌ ഏബ്രഹാം (718 619 7759), ബിജു ചെറിയാന്‍ (347 613 5758).

പബ്ലിസിറ്റി വിഭാഗത്തിനുവേണ്ടി ബിജു ചെറിയാന്‍, ജോസ്‌ ഏബ്രഹാം എന്നിവര്‍ അറിയിച്ചതാണിത്‌.
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‍കുന്നു
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‍കുന്നു
പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്ജ്വല വരവേല്‍പ്‌ നല്‍കുന്നു
Join WhatsApp News
JOHNY KUTTY 2015-10-13 12:40:52

ഈ മെത്രാൻമാരുടെയും ബാവമാരുടെയും വരുവു കൊണ്ട് അവർക്ക് 'വരവ്' ഉണ്ടാകും എന്നല്ലാതെ സദാരനക്കാരന് ഒരു പ്രയോജനവും ഇല്ല. രണ്ടു വര്ഷം മുൻപ് EMALAYALIYIL വന്ന ഒരു ലേഖനത്തിലെ വാചകം ആണ്. നെറ്റിപ്പട്ടം കെട്ടിയ മെത്രാൻമാര് എന്ന തലക്കെട്ടിൽ ഇപ്പോഴും ഉണ്ട് ഒന്ന് വായിക്കുന്നത് നല്ലതാണ്.('വിവാദം' എന്ന ലിങ്ക് നോക്കുക)

 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക