Image

വി.കെ.സി. മമ്മദ് കോയയും പി.എം.സുരേഷ് ബാബുവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍

ബഷീര്‍ അഹമ്മദ് Published on 14 October, 2015
വി.കെ.സി. മമ്മദ് കോയയും പി.എം.സുരേഷ് ബാബുവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍
കോഴിക്കോട്: ഇരുമുന്നണികളും കരുത്തന്‍മാരും ജനകീയ പിന്‍തുണയുമുള്ള വമ്പന്‍മാരെ നിര്‍ത്തി മേയര്‍ സ്ഥാനാര്‍ത്ഥി മത്സരം.

1962 ല്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായതിനുശേഷം ഇടതു മുന്നണി നാല് പതിറ്റാണ്ടായി കൈവശം വെച്ച പദവിയാണ് മേയര്‍സ്ഥാനം. ചരിത്രം മാറ്റിയെഴുതി മേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ UDF.

കെ.പി.സി.സി.ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവാണ് കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. എം.എല്‍.എ. സ്ഥാനത്തിരുന്നു പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മുന്‍ എംഎല്‍എയാണ് വി.കെ.സി. മമ്മദ് കോയ.

ബി.ജെ.പി.യും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു. ചലചിത്ര സംവിധായകനായ അലി അക്ബറാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. അവതരിപ്പിക്കുന്നത്. പത്രികാ സമര്‍പ്പണം ഇന്നത്തോടെ അവസാനിക്കുമ്പോള്‍ പ്രചരണത്തിന്റെ പടയൊരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

വി.കെ.സി. മമ്മദ് കോയയും പി.എം.സുരേഷ് ബാബുവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍വി.കെ.സി. മമ്മദ് കോയയും പി.എം.സുരേഷ് ബാബുവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍വി.കെ.സി. മമ്മദ് കോയയും പി.എം.സുരേഷ് ബാബുവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക