Image

ബാച്ച്‌ലര്‍ പാര്‍ട്ടി

Published on 16 January, 2012
ബാച്ച്‌ലര്‍ പാര്‍ട്ടി
മലയാളത്തിലെ ചെറുകഥാരംഗത്ത്‌ ശ്രദ്ധേയരായ ഉണ്ണി ആറും സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്ന്‌ തിരക്കഥയൊരുക്കുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു. അമല്‍നീരദ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ്‌ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന സിനിമയില്‍ പൃഥ്വിരാജ്‌, ആസിഫ്‌ അലി, ഇന്ദ്രജിത്ത്‌, റഹ്മാന്‍, കലാഭവന്‍മണി എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. രമ്യാ നമ്പീശനും നിത്യാ മേനോനുമാണ്‌ ചിത്രത്തിലെ നായികമാര്‍.

യുവാക്കളുടെ നഗര ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌ പ്രശസ്‌ത കഥാകാരന്‍ മാരായ ആര്‍. ഉണ്ണിയും സന്തോഷ്‌ ഏച്ചിക്കാനവും ചേര്‍ന്നാണ്‌. അമല്‍ നീരദ്‌ ഛായാഗ്രഹണ വും സംവിധാ നവും നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ്‌ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ബാച്ച്‌ലര്‍ പാര്‍ട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക