Image

ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 16 January, 2012
ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌
ബര്‍ലിന്‍: ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലാണെന്നു റിപ്പോര്‍ട്ട്‌. ഹോങ്കോങ്‌ ആസ്‌ഥാനമായ പൊളിറ്റിക്കല്‍ ആന്‍ഡ്‌ ഇക്കണോമിക്‌ റിസ്‌ക്‌ കണ്‍സള്‍ട്ടന്‍സിയാണ്‌ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌.

ബ്യൂറോക്രസിയുടെ മോശമായ അവസ്‌യ്‌ക്ക്‌ പത്തിലാണ്‌ മാര്‍ക്കിട്ടിരിക്കുന്നത്‌. ഇന്ത്യ ഇതില്‍ 9.21 മാര്‍ക്ക്‌ നേടിയിരിക്കുന്നു. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌, ചൈന എന്നീ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മെച്ചം.

ഇന്ത്യയെക്കുറിച്ചു വ്യവസായികള്‍ക്കുള്ള പല പരാതികള്‍ക്കും കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്‌ഥാനസൗകര്യങ്ങളുടെ കുറവും അഴിമതിയുമൊക്കെ ഈ പരാതികളില്‍പ്പെടുന്നു. തെറ്റായ തീരുമാനങ്ങളുടെ ഉത്തരവാദിത്വം മിക്കപ്പോഴും ഉദ്യോഗസക്കഥര്‍ക്കു മേല്‍ ചുമത്തപ്പെടുന്നുമില്ല.

ഏറ്റവും മികച്ച ബ്യൂറോക്രസിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സിങ്കപ്പൂരിലെ ഉദ്യോഗസക്കഥരാണ്‌. 2.25 ആണക്ക അവിടത്തെ റേറ്റിങ്‌. ഹോങ്കോങ്‌, തായക്കലഡ്‌, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ പിന്നാലെയും.

ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക