Image

ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍: പോള്‍ സി. മത്തായി ചെയര്‍, യോഹന്നാന്‍ ശങ്കരത്തില്‍ വൈസ്‌ ചെയര്‍

Published on 18 October, 2015
ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍: പോള്‍ സി. മത്തായി ചെയര്‍, യോഹന്നാന്‍ ശങ്കരത്തില്‍ വൈസ്‌ ചെയര്‍
സില്‍വര്‍സ്‌പ്രിംഗ്‌, മേരിലാന്‍ഡ്‌: ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി പോള്‍ സി. മത്തായിയെ (ന്യൂജേഴ്‌സി) തെരഞ്ഞെടുത്തു. യോഹന്നാന്‍ ശങ്കരത്തില്‍ (ഫിലാഡല്‍ഫിയ) വൈസ്‌ ചെയറും, ഫിലിപ്പ്‌ മഠത്തില്‍ (ന്യൂയോര്‍ക്ക്‌) സെക്രട്ടറിയുമാണ്‌. ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ന്യൂയോര്‍ക്ക്‌), അലക്‌സ്‌  ജോണ്‍  (ന്യൂജേഴ്‌സി) എന്നിവരാണ്‌ അംഗങ്ങള്‍.

നേരത്തെ ജനറല്‍ബോഡി യോഗം അഞ്ചംഗ സമിതിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. അവര്‍ ചേര്‍ന്നാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ മുഖ്യ ഇലക്ഷന്‍ കമ്മീഷണറും, ഐപ്പ്‌ മാരേട്ട്‌, രാജ്‌ കുറുപ്പ്‌ എന്നിവര്‍ കമ്മീഷണര്‍മാരുമായ സമിതിയാണ്‌ ഇലക്ഷന്‍ നടത്തിയത്‌.

നാലുവര്‍ഷത്തേക്കുള്ള അഞ്ചംഗ സമിതിയിലേക്ക്‌ ഒമ്പതു പേര്‍ വന്നെങ്കിലും മുഖ്യ ഇലക്ഷന്‍ കമ്മീഷണറുടെ അഭ്യര്‍ത്ഥന മാനിച്ച്‌ നാലു പേര്‍ പിന്‍മാറുകയായിരുന്നു. വെസ്റ്റ്‌ ചെസ്റ്ററില്‍ നിന്നുള്ള തോമസ്‌ കോശിയും പിന്നാലെ ജോര്‍ജ്‌ തോമസ്‌, ജോര്‍ജ്‌ പറനിലം, അനില്‍ നായര്‍ എന്നിവരും പിന്മാറുന്നതായി പ്രഖ്യാപിച്ചു.

സ്ഥാനമൊഴിഞ്ഞ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ ജോസ്‌ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധിയില്‍പെടാതെയാണ്‌ നടത്തിയതെങ്കിലും അവ സുപ്രധാനമാണെന്നു ചൂണ്ടിക്കാട്ടി. പരാതികളും പ്രശ്‌നങ്ങളും രഹസ്യമായി പരിഹരിക്കാനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌. പലതും പരസ്യമായാല്‍ അതു പിന്നെ കത്തിപ്പടരും.

ഈ രഹസ്യസ്വഭാവം കാക്കുന്നതുകൊണ്ടാണ്‌ കൗണ്‍സില്‍ ഒന്നും ചെയ്യുന്നില്ലെന്ന ധാരണ പലര്‍ക്കും ഉണ്ടാകുന്നത്‌. എന്നാല്‍ അതു ശരിയല്ല. കോടതിയിലേക്കൊക്കെ പോകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെ കൗണ്‍സിലിനു കഴിയണമെന്ന ഭരണഘടനാ വ്യവസ്ഥ ഫലവത്താക്കുകയാണ്‌ ചെയ്യുന്നത്‌. തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.

വേദിയില്‍ പ്രാദേശിക നേതാക്കളെ ഇരുത്തിയില്ല എന്നു തുടങ്ങിയ നിസാര പ്രശ്‌നങ്ങള്‍ പോലും കൗണ്‍സിലില്‍ പറഞ്ഞു തീര്‍ക്കേണ്ടി വന്നിട്ടുണ്ട്‌. എല്ലാവരും പറയുന്നതുകേട്ട്‌ സമാശ്വാസപരമായ നിലപാട്‌ എടുക്കുമ്പോള്‍ പ്രശ്‌നം തീരും.

ഇലക്ഷന്‍ ഏകകണ്‌ഠമായി നടത്താന്‍ സഹകരിച്ച എല്ലാവര്‍ക്കും ജോണ്‍ സി. വര്‍ഗീസ്‌ നന്ദി പറഞ്ഞു.
ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍: പോള്‍ സി. മത്തായി ചെയര്‍, യോഹന്നാന്‍ ശങ്കരത്തില്‍ വൈസ്‌ ചെയര്‍
Join WhatsApp News
mathew thomas 2015-10-18 17:17:01
Is this a Men only association?
thomman 2015-10-19 05:21:14
How many people in the audience? He is waving his hand so high, gives an impression that hundred thousand people are in front of him...
Hawkeye 2015-10-19 06:48:38
It is a gimmick Thomman. There were hardly any pople in the room. All of them were on the stage.  It is our fate to watch this kind of mockery but entertaining too. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക