Image

കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ പതമ്‌ജ എസ്‌ മേനോന്‍

അനില്‍ പെണ്ണുക്കര Published on 18 October, 2015
കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ പതമ്‌ജ എസ്‌ മേനോന്‍
ഇത്തവണ കൊച്ചി പെണ്ണ്‌ ഭരിക്കും .കൊണ്‌ഗ്രസ്സും ഇടതുമൊക്കെ കേടികെട്ടിയ സ്ഥാനാര്‍ത്ഥിയെ ഇറക്കിയിട്ടുണ്ടെങ്കില്‍ ബി ജെ പി യും ഒട്ടും പിന്നിലല്ല .ജയിച്ചാല്‍ ,ബി ജെ പി ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ ,ചില രാഷ്ട്രീയ സംഭവ വികാസങ്ങളുണ്ടയാല്‍ കൊച്ചി ഭരിക്കാന്‍ ബി ജെ പി ഒരു പത്ര പ്രവര്‍ത്തകയെ രംഗത്തിരക്കിയിരിക്കുന്നു .എറണാകുളം കോര്‍പ്പറേഷന്‍ 55 )ഠ ഡിവിഷനില്‍ മത്സരിക്കുന്ന ബി.ജെപി സ്ഥാനാര്‍ത്ഥിയെകുറിച്ച്‌ എത്ര പേര്‍ക്ക്‌ അറിയാം? ഒരു പക്ഷേ കേരളത്തിലെ വനിതാ മികവിന്റെ പര്യായം. പരേതനായ പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ എസ്‌.സി.എസ്‌ മേനോന്റെയും വിജയലക്ഷി മേനോന്റെയും മകളാണ്‌.

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജില്‍ പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം യുണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നു, ആദ്യ വര്‍ഷം അവിഭക്ത കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ്‌ ചെയര്‍പേര്‍സണ്‍! ആയി തെരഞ്ഞെടുക്കപെട്ടു. രണ്ടാമത്തെ വര്‍ഷവും വൈസ്‌ ചെയര്‍പേര്‍സണ്‍! ആയിരിക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചെയര്‍പേര്‍സണ്‍! ആയി. ജേര്‍ണലിസ്റ്റ്‌ ആയി പ്രവര്‍ത്തിക്കുമ്പോള്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ` സ്‌ത്രീത്വത്തിന്റെ ദുഃഖകഥകള്‍ വീണ്ടും ` എന്ന അന്വേഷണാത്മക പരമ്പരക്ക്‌ വുമന്‍ ജേര്‍ണലിസ്റ്റ്‌ ഓഫ്‌ ഇന്ത്യ എന്നാ അവാര്‍ഡു ലഭിച്ചു. അത്‌ വഴി ആ അവാര്‍ഡു ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരിയും, മാതൃഭാഷയില്‍ എഴുതി അവാര്‍ഡു വാങ്ങിയ ആളും ആദ്യത്തെ വ്യക്തിയും, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി. സ്‌ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച്‌ `പ്രതികരിക്കാന്‍ മറന്ന നമ്മള്‍` എന്ന പേരില്‍ വര്‍ഷങ്ങളോളം ഗൃഹലക്ഷ്‌മിയില്‍ പംക്തി എഴുതി. റോട്ടറി ഇന്റര്‍നാഷണല്‍ അമേരിക്കയിലെ ടെന്നിസ്സിലെക്കുള്ള ഗ്രൂപ്പ്‌ സ്റ്റഡി അംഗമായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. ടെന്നിസി ഗവണ്‍മെന്റ്‌ ഓണററി പത്രവും, ഡെപ്യുട്ടി ഷെരീഫ്‌ പദവിയും നല്‍കി ആദരിച്ചു.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ പതമ്‌ജ എസ്‌ മേനോന്‍
Join WhatsApp News
Deepu 2015-10-19 13:39:38
What is her opinion on eating beef?
Anthappan 2015-10-19 16:18:41

1.       She will ban the slaughtering of cows and start slaughtering all the lazy ‘Kalaas’

2.       She will build a memorial for all the slaughtered cows

3.       She will make temples for cows all over in Cochin corporations

4.       Through an ordinance she will declare hell for all the people slaughtered for slaughtering cows 

5.       She will declare all cows as sacred and force all the religion to worship goddess cow

 

Roses are red,

Violets are blue,

if I'm a cow,

What’s that to you?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക