Image

എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.

ജോര്‍ജ് നടവയല്‍/ ഫോട്ടോ: അരുണ്‍ കോവാട്ട് Published on 18 October, 2015
എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.
ഫിലഡല്‍ഫിയ: വീഴ്ച്ചയില്ലാത്ത പുരോഹിത ദൗത്യത്തിന്റെ ലളിതവും സമ്പൂര്‍ണ്ണ സമര്‍പ്പിതവും പുരോഹിത ഗര്‍വ് അല്പം പോലും ഇല്ലാത്തതുമായ പ്രവര്‍ത്തന ശൈലിയിലൂടെ,  സേവനമേഖലയില്‍ ബന്ധപ്പെട്ട സകല ജനതകളുടെയും ഹൃദയം കവര്‍ന്ന്, മലയാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായി മാറിയ, എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികവേള, നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ മലയാള സമൂഹത്തിന്റെ മഹാ ആഹ്ലാദോത്സവമായി.   നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡൈയോസിസ് ഓഫ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ ഡയോസിഷ്യന്‍ സെക്രട്ടറിയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇന്ത്യന്‍ ചര്‍ച്ച് ഫിലഡല്‍ഫിയയുടെ വികാരിയുമാണ് എം കെ കുര്യാക്കോസ് അച്ചന്‍.

പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളോവോസ് മെത്രപ്പൊലീത്താ മുഖ്യ സന്ദേശം നല്‍കി.  കുര്യാക്കോസ് അച്ചനെ ആദരിക്കുന്നതിന് വൈദികരും സാമൂഹിക പ്രവര്‍ത്തകരും വിശ്വാസ്സികളും നാനാ മതസ്ഥരും ഉള്‍പ്പെടെ ആയിരങ്ങള്‍  സന്നിഹിതരായി.

സാധാരണക്കാരയ ജനങ്ങളുടെ ആത്മീയവും മാനസ്സികവുമായ പരിപോഷണത്തിന്, ക്രിസ്തുവിന്റെ സേവന ചൈതന്യത്തെ പിന്‍ചെന്ന,് സദാ ജാഗരൂകനായി, യുവപ്രസരിപ്പോടെ, കലവറയില്ലാതെ, വലിപ്പ ചെറുപ്പം നോക്കതെ, പണവും മഹിമയും നോക്കാതെ, തികഞ്ഞ ഒരു സാമൂഹിക പ്രവര്‍ത്തകനായി, ആത്മീയ ഗുരുവായി, എല്ലാവരുടെയും മിത്രമായി, കുടുംബ കൗണ്‍സിലറായി, സാംസ്‌കാരിക പ്രവര്‍ത്തകനായി, കര്‍ഷകനായി, സ്‌പോട്‌സ്മാനായി, സംഗീത വാദ്യോപകരണ വാദകനായി, കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രായമായവരെയും പ്രോത്സാഹിപ്പിക്കുന്നവനായി, പ്രസംഗവും പ്രവര്‍ത്തനവും ഒരുമിപ്പിക്കുന്നവനായി, ഗുരുവായി, ഇടയനായി, ഗായകനായി, പ്രഭാഷകനായി, വാഗ്മിയായി, ലൈബ്രേറിയനായി, സാംസ്‌കാരിക നാട്ടുക്കൂട്ടത്തിന്റെ രക്ഷാധികാരിയായി, ആരാലും അറിയാതെ ഒടുങ്ങാത്ത ജീവ കാരുണ്യപ്രവര്‍ത്തകനായി, ഒരു സൂര്യ തേജസുപോലെ കര്‍മ്മ നിരതനായ എം കെ കുര്യാക്കോസ് അച്ചന്റെ വിനയത്തെയും ലാഭേച്ഛയില്ലാത്ത രീതികളെയും പ്രശ്‌നനിവാരണ നയങ്ങളെയും അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളോവോസ് മെത്രപ്പൊലീത്തായും സമ്മേളനത്തിനെത്തിയവരും മുക്തകണ്ഠം അനുസ്മരിച്ചു. കുര്യാക്കോസച്ചന്റെ കൊച്ചമ്മയുടെ ത്യാഗ സുരഭിലമായ സഹായങ്ങളെയും അനുമോദക ജനാവലി അനുസ്മരിച്ചു. 

ഒരുകൃഷിക്കാരന്റെ മനസ്സാണ് തനിക്കുള്ളതെന്നും അതിനാല്‍ വ്യക്തിപരമായി യാതൊരു ഗോളും ജീവിതത്തിലില്ലെന്നും എന്നാല്‍ അജപാലന ദൗത്യത്തില്‍ ജനങ്ങളുടെ ന• ഉയര്‍ത്തുന്ന ഗോള്‍ ഉണ്ട് എന്നും മറുപടി പ്രസംഗത്തില്‍ കുര്യാക്കോസച്ചന്‍ പറഞ്ഞു. ദൈവഹിതത്തോട് അല്പമെങ്കിലും അനുസരണം പുലര്‍ത്തുന്ന ഓരോ മനുഷ്യനെയും ദൈവം ദൈവത്തിനിഷ്ടപ്പെട്ട മഹത്വത്തിലേക്ക് നയിക്കുക തന്നെ ചെയ്യും എന്നാണ് ജീവിതം പഠിപ്പിച്ച സത്യം എന്നും കുര്യാക്കോസച്ചന്‍ പറഞ്ഞു.

വെരി റവ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ ( എം ഓ സി എഫ് ചെയര്‍മാന്‍), ഫാ. സിബി വര്‍ഗീസ് ( കോ ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഫിലഡല്ഫിയ), ഫാ, ജോണ്‍  തോമസ് (വികാര്‍, സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ജാക്‌സണ്‍ ഹൈ, ന്യൂ യോര്‍ക്ക്), സജീവ് ശങ്കരത്തില്‍ ( സെക്രട്ടറി, എക്യൂമെനിക്കല്‍ ഫെലോഷിപ്), ഡോ. സാക് ജി സക്കറിയ ( മെംബര്‍ ഓഫ് ഡയോസിഷ്യന്‍ കൗണ്‍സില്‍), ഡോ. ഐസക് മത്തായി നൂറനാല്‍ (സി ഇ ഓ, സൗഖ്യാ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് മെഡിക്കല്‍ സെന്റര്‍, ബാംഗളൂര്‍), മെലിസ്സാ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. 

കുര്യാക്കോസ് അച്ചന്റെ മക്കളായ അനൂ ജെക്കബും മരിയാ ഫിലിപും കുര്യാക്കോസ് അച്ചന്റെ സമര്‍പ്പിത പുരോഹിത ചര്യകളിലെ ഏടുകള്‍ വിടര്‍ത്തി ആത്മ ാനുഭവ പ്രകാശന പ്രഭാഷണം നിര്‍വഹിച്ചു.

ഫാ. ഗീവര്‍ഗീസ് ജോണ്‍ ( അസ്സിസ്റ്റന്റ് വികാര്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്, അണ്രൂ) സ്വാഗതവും മാത്യൂ സാമുവേല്‍ ( പരീഷ് സെക്രട്ടറി) കൃതജ്ഞതയും പ്രകാശിപ്പിച്ചു. ബീനാ പോള്‍, സ്റ്റീഫന്‍ മനോജ് എന്നിവര്‍ ഗാനം ആലപിച്ചു. ഫിലിപ് വര്‍ഗീസ് മാസ്റ്റര്‍ ഓഫ് സെറിമണിയായി. 

കേരളാ എക്‌സ്പ്രസ് ലൂമിനറി അവാര്‍ഡും ഏഷ്യാനെറ്റ് മാഗ്നെറ്റ് അവാര്‍ഡും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേലും ജോര്‍ജ് നടവയലും കുര്യാക്കോസ് അച്ചനു സമര്‍പ്പിച്ചു.  

കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം പ്രമാണിച്ച് ആരംഭിച്ച ജീവകാരുണ്യ ഫണ്ടിന്റെ സമാഹൃത ചെക്ക് അച്ചന്‍ വര്‍ഗീസ് (അസ്സിസ്റ്റന്റ് ട്രഷറാര്‍) മാര്‍ നിക്കോളോവോസ് തിരുമേനിയ്ക്കു കൈമാറി.എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രശംസാ ഫലകം ബിജു ഏബ്രാഹമിന്റെ നേതൃത്വത്തില്‍ കുര്യാക്കോസ് അച്ചനു സമര്‍പ്പിച്ചു. 

ബിനോയ് ചാക്കോ ആന്റ് ടീമിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു. ജോര്‍ജ് തുമ്പയില്‍ അവതാരകനായി. ഫിലിപ് ജോണ്‍ കോര്‍ഡിനേറ്ററായിരുന്നു. കേരളാ വിഭവങ്ങള്‍ നിറഞ്ഞ അത്താഴ വിരുന്നുമുണ്ടായിരുന്നു. 


എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.എം കെ കുര്യാക്കോസ് അച്ചന്റെ 40-ാം പൗരോഹിത്യ വാര്‍ഷികം ജനതകളുടെ ആദരോത്സവമായി.
Join WhatsApp News
Dr.Kurian Mathai 2015-10-19 10:30:34
Excellent reporting Nadavayil.
Excellent photographs.
Very rewarding night in every sense.
I hope to see moe people like kuriakose achan.

From
 representing Nattukootum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക