Image

ബീഫില്‍ അക്രമം തുടരുന്നു; കാഷ്മീര്‍ എംഎല്‍എയുടെ തലയില്‍ കരിമഷിയൊഴിച്ചു

Published on 19 October, 2015
ബീഫില്‍ അക്രമം തുടരുന്നു; കാഷ്മീര്‍ എംഎല്‍എയുടെ തലയില്‍ കരിമഷിയൊഴിച്ചു

   ന്യൂഡല്‍ഹി: ജമ്മു-കാഷ്മീര്‍ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് ഗോമാംസം വിളമ്പിയ സ്വതന്ത്ര എംഎല്‍എ അബ്ദുല്‍ റാഷിദിന്റെ തലയില്‍ കരിമഷിയൊഴിച്ചു. ഡല്‍ഹി പ്രസ് ക്ലബില്‍ പത്രസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. 'ഹിന്ദു'എന്നു സ്വയം അവകാശപ്പെട്ട എത്തിയ അക്രമിയാണ് റാഷിദിന്റെ തലയില്‍ മഷിയൊഴിച്ചത്. ഗോവധനിരോധനത്തിനെതിരെ ശക്തമായ നിലപാടെടുത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ റാഷിദിനെ ആക്രമിച്ചത്. ഗോവധത്തെ വച്ചുപൊറുപ്പിക്കില്ലെന്നു ആക്രോശിച്ചുകൊണ്ടായിരുന്നു ഇയാള്‍ റാഷീദിനെ ആക്രമിച്ചത്. ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 

മുഖത്തും തലയിലും ശരീരത്തും കരിഓയില്‍ വീണ് വികൃതമായ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത റാഷിദ് ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ജമ്മു കാഷ്മീരിലെ ഉധംപുരില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളോടൊപ്പമായിരുന്നു റാഷിദ് പത്രസമ്മേളനത്തിനു എത്തിയത്. 

ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും സംഭവത്തെ ശക്തമായി അപലപിച്ചു. ഹോസ്റ്റല്‍ പരിസരത്ത് ബീഫ് വിളമ്പിയ സംഭവത്തില്‍ റാഷിദിനെ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ കൈയേറ്റം ചെയ്തിരുന്നു.  

Join WhatsApp News
ANIYANKUNJU 2015-10-19 12:15:02
FWD: .........പാഞ്ചജന്യയിലൂടെയാണ്, "മദ്രസകളും മതപാഠശാലകളും മുസ്ലിം പുരോഹിതന്മാരും ഇന്ത്യന്‍ പൈതൃകത്തെയും സംസ്കാരത്തെയും അവഹേളിക്കാനാണ് വിശ്വാസികളെ പഠിപ്പിച്ചത്. ദാദ്രിസംഭവം ഇതാണ് തെളിയിക്കുന്നത്. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കും ഇത്തരം പ്രതിലോമശക്തികളുടെ സ്വാധീനത്താലാകും ഗോവധം നടത്തിയത്. ഗോവധക്കാരെ കൊല്ലണമെന്ന് യജുര്‍വേദം കൃത്യമായി നിര്‍ദേശിക്കുന്നു' എന്ന് ആര്‍എസ്എസ് പ്രഖ്യാപിക്കുന്നത്. മുഖപത്രമല്ല എന്ന സാങ്കേതികവാദമുയര്‍ത്തിയ ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ ആ വര്‍ഗീയലേഖനത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക് ഗോഹത്യ നടത്തി എന്ന നുണപ്രചാരണം ആവര്‍ത്തിക്കുന്ന പാഞ്ചജന്യ, വേദങ്ങളെ ഉദ്ധരിച്ച് ആ കൊലപാതകത്തെ ന്യായീകരിക്കുകയുമാണ്. ഇതാണ് ആര്‍എസ്എസിന്റെ നയവും മുഖവും രീതിയും. ഒരു സാധുമനുഷ്യനെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊന്ന നൃശംസതയ്ക്കുപോലും വേദത്തിന്റെയും പുരാണത്തിന്റെയും വ്യാഖ്യാനങ്ങളിലൂടെ ന്യായീകരണം കണ്ടെത്താന്‍ മടിയില്ലാത്ത ഹീനമനസ്സിനുടമയാണ് ആ സംഘടന."പാഞ്ചജന്യ' കലാപാഹ്വാനം മുഴക്കുമ്പോള്‍, രാജ്യത്തിന്റെ പല ഭാഗങ്ങളിലും "ഗോവധം' വര്‍ഗീയവിഭജനത്തിനുള്ള ആയുധമായി സംഘപരിവാര്‍ ഉപയോഗിക്കുമ്പോള്‍, അതിന്റെ പേരില്‍ തുടരെത്തുടരെ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ രാജ്യം ഭരിക്കുന്ന കക്ഷിയില്‍നിന്നോ പ്രധാനമന്ത്രിയില്‍നിന്നോ പ്രതികൂലമായ ചെറുനോട്ടംപോലുമുണ്ടാകുന്നില്ല. ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആടിയ നാടകം ഒഴിച്ചുനിര്‍ത്തിയാല്‍, ഗോവധത്തിന്റെ പേരിലുള്ള നരഹത്യകള്‍ക്ക് അക്ഷരാര്‍ഥത്തില്‍ നേതൃത്വം നല്‍കുകയാണ് കേന്ദ്രഭരണാധികാരികള്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് ബല്യാന്‍, ലോക്സഭാംഗം സാക്ഷിമഹാരാജ്, യുപി MLA സംഗീത്സോം എന്നിവരെ ബിജെപി ആസ്ഥാനത്ത് വിളിച്ചുവരുത്തി അമിത് ഷാ ശാസിച്ചു എന്ന വാര്‍ത്ത സൃഷ്ടിച്ച് കൈകഴുകാനുള്ള അപഹാസ്യമായ ശ്രമമാണ് ഞായറാഴ്ച ഉണ്ടായത്. പരസ്യമായി വര്‍ഗീയാഹ്വാനം നടത്തിയവരാണ് ഈ നേതാക്കള്‍. ഒരാള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമെങ്കില്‍ മറ്റൊരാള്‍ ഹരിയാന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനും. ഇവര്‍ പറഞ്ഞതിനും പാഞ്ചജന്യ ലേഖനത്തിനും മൗലികമായ വ്യത്യാസങ്ങളില്ല. രണ്ടും ആര്‍എസ്എസിന്റെ നയങ്ങളാണ്. നരേന്ദ്ര ധാബോല്‍ക്കര്‍ക്കും ഗോവിന്ദ് പന്‍സാരെയ്ക്കും എം എം കലബുര്‍ഗിക്കും മരണശിക്ഷ വിധിച്ച നയങ്ങളാണത്. ദാദ്രിയില്‍ കൊലചെയ്യപ്പെട്ട അഖ്ലാക് ഇന്ത്യന്‍ വ്യോമസേനയിലെ ഭടന്റെ അച്ഛനാണ്. ആ കൊലപാതകത്തെ വ്യോമസേനാ മേധാവിയുള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ആ വിവേകമുണ്ടായില്ല. നാമമാത്രവും അര്‍ഥരഹിതവുമായ ഒരു പരാമര്‍ശത്തിലൂടെ തന്റെ കടമ പൂര്‍ത്തീകരിച്ചു എന്ന് സ്വയം ഭാവിച്ച് മിണ്ടാതിരിക്കുകയാണ് മോഡി. സാംസ്കാരികവകുപ്പിന്റെ ചുമതലക്കാരനായ കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മ കൊലയാളികള്‍ക്കാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഗിരിരാജ് സിങ്ങിനെയും നിരഞ്ജന്‍ ജ്യോതിയെയുംപോലുള്ള മന്ത്രിമാര്‍, സ്വാമി ആദിത്യനാഥ്, സാക്ഷി മഹാരാജ്, സാധ്വി പ്രാചി തുടങ്ങിയ സംഘപരിവാറുകാരായ എംപിമാരെല്ലാം കൊലയാളികളെയാണ് പിന്തുണച്ചത്. കൂടുതല്‍ അക്രമങ്ങള്‍ക്കാണ് ആഹ്വാനംചെയ്തത്. ഇന്ത്യയുടെ ഭരണഘടനയ്ക്കുകീഴിലുള്ള അധികാരസ്ഥാനങ്ങളില്‍ ഇവരെല്ലാം ഒരൂനവുമില്ലാതെ തുടരുന്നു. പിന്നെങ്ങനെ "പാഞ്ചജന്യ' ഔദ്യോഗിക പ്രസിദ്ധീകരണമല്ല എന്ന ആര്‍എസ്എസ് വാദവും നാലുപേരെ ശാസിച്ചു എന്ന അമിത് ഷാ നാടകവും ജനങ്ങള്‍ക്കുമുന്നില്‍ ചെലവാകും?........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക