Image

സ്റ്റാന്‍ലി കളത്തില്‍ ഫോമാ പ്രസിഡന്റ്, പന്തളം ബിജു തോമസ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥികള്‍.

Published on 17 October, 2015
സ്റ്റാന്‍ലി കളത്തില്‍ ഫോമാ പ്രസിഡന്റ്, പന്തളം ബിജു തോമസ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥികള്‍.
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സ്ഥാപിത കാലഘട്ടം മുതല്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോമയുടെ യുവനേതാവ് സ്റ്റാന്‍ലി വര്‍ഗീസ് കളത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇപ്പോള്‍ ഫോമാ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം, ഫോമായുടെ ഇന്നത്തെ വളര്‍ച്ചയുടെ വിജയകുതിപ്പില്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.

ഫോമാ റിജിയണല്‍ വൈസ് പ്രസിഡന്റ്, യു എന്‍ ഐ വൈ (വൈഎംസിഎ), ബാലജനസഖ്യം എന്ന സംഘടനയിലൂടെ പ്രവര്‍ത്തിച്ചു വളര്‍ന്ന അദ്ദേഹം, സംഘടനയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍, വൈ.എം.സി.എ. സബ് റീജിയണല്‍ ജനറല്‍ സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സെക്രട്ടറി, പ്രവാസി കേരള കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് ദേശീയശ്രദ്ധ നേടിയിട്ടുള്ള സ്റ്റാന്‍ലി ഫോമയുടെ അമരക്കാരനാകുന്നത് സംഘടനയുടെ പ്രബുദ്ധതക്കും, തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും നിസ്സംശയം പറയാം.

വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും വളര്‍ന്നു വന്ന ബിജു തോമസിനെ, അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തണ്ടാതായിട്ടില്ല. ഫോമായുടെ ലാസ് വെഗാസ് കണവന്‍ഷന്റെ വിജയ ശില്പി എന്നറിയപ്പെടുന്ന പന്തളം ബിജു തോമസ്, നിലവില്‍ ഫോമായുടെ ബൈലോസ് ആന്‍ഡ് ക്രഡന്‍ഷ്യല്‍സ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷമായി നടന്നു വരുന്ന ബൈലോ പരിഷ്‌കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി നടന്നുവരുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും, വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളതുമായ ബിജു തോമസിന്റെ ഫോമായിലെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ടത്.
ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മറ്റി മെമ്പര്‍, ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ അംഗവും പന്തളം സ്വദേശിയുമാണ്.

കഴിവ് തെളിയിച്ച യുവത്വത്തിന്റെ പ്രതീകങ്ങള്‍ മാറ്റുരയ്ക്കുമ്പോള്‍, വളരെ വാശിയേറിയ പോരാട്ടമായിരിക്കും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്ന് ഫോമ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സ്റ്റാന്‍ലി കളത്തില്‍ ഫോമാ പ്രസിഡന്റ്, പന്തളം ബിജു തോമസ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥികള്‍.സ്റ്റാന്‍ലി കളത്തില്‍ ഫോമാ പ്രസിഡന്റ്, പന്തളം ബിജു തോമസ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥികള്‍.സ്റ്റാന്‍ലി കളത്തില്‍ ഫോമാ പ്രസിഡന്റ്, പന്തളം ബിജു തോമസ് ട്രെഷറാര്‍ സ്ഥാനാര്‍ത്ഥികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക