Image

മല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 19 October, 2015
മല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയം
ഫിലാഡല്‍ഫിയ: മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും അധിവസിക്കുന്ന കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം വന്‍ വിജയമായി. പത്തനംതിട്ട ജില്ലയുടെ വടക്കന്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന ഗ്രാമപഞ്ചായത്തുകളായ കുന്നന്താനം, മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്‌, കോട്ടാങ്ങല്‍, കൊറ്റനാട്‌, എഴുമറ്റൂര്‍, പുറമറ്റം എന്നിവടങ്ങളില്‍ നിന്നും പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ക്കുന്ന ഇരുനൂറില്‍പ്പരം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഒക്‌ടോബര്‍ പത്താംതീയതി ശനിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ 10 മണിവരെ ക്രിസ്‌തോസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന പരിപാടികള്‍ റവ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ചെറിയാന്‍ ഏബ്രഹാം അധ്യക്ഷതവഹിച്ചു.

മണിമലയാറിന്റെ ഇരു തീരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ശാദ്വലഭൂമിയാണ്‌ മല്ലപ്പള്ളി താലൂക്ക്‌. വോളിബോളിന്റേയും വൈ.എം.സി.എ പ്രവര്‍ത്തനങ്ങളുടേയും ഈറ്റില്ലമായ മല്ലപ്പള്ളിക്ക്‌ അഭിമാനപൂര്‍വ്വമായ സ്ഥാനമാണ്‌ ചരിത്രത്തിലുള്ളതെന്ന്‌ ജോണ്‍സനച്ചന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ക്രൈസ്റ്റ്‌ ചര്‍ച്ച്‌ സി.എസ്‌.ഐ ഇടവക വികാരി റവ വര്‍ക്കി തോമസ്‌ തന്റെ പ്രസംഗത്തില്‍ മത-സാമുദായിക- രാഷ്‌ട്രീയ ചിന്തകള്‍പ്പുറമായി ഒരു പ്രദേശത്തിന്റെ സൗഹൃദക്കൂട്ടായ്‌മയാണ്‌ മല്ലപ്പള്ളി കുടുംബസംഗമം പ്രതിനിധാനം ചെയ്യുന്നതെന്ന്‌ പറഞ്ഞു.

മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌, സൗത്ത്‌ ജേഴ്‌സി മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ജോര്‍ജ്‌ ഏബ്രഹാം, എസ്‌.എന്‍.ഡി.പി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം നടന്ന കലാപരിപാടികള്‍ക്ക്‌ ബിനു ജേക്കബ്‌, ബ്ലസന്‍ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അജി പണിക്കരുടെ നൂപുര ഡാന്‍സ്‌ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ നൃത്തപ്രകടനങ്ങള്‍, ജോഫി ജോസഫ്‌, ബിനു ജോസഫ്‌, അലിഷ്യ തോമസ്‌ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍, റോബി ഏബ്രഹാമിന്റെ മിമിക്രി, മാത്യൂസ്‌ മല്ലപ്പള്ളിയുടെ വിസ്‌മയകരമായ മാജിക്‌ ഷോ എന്നിവ കലാപരിപാടികള്‍ക്ക്‌ ചാരുത പകര്‍ന്നു.

ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, ഫോമാ മുന്‍ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, ഫോമാ റീജിയണല്‍ സെക്രട്ടറി ജോര്‍ജ്‌ എം. മാത്യു, ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സണ്ണി ഏബ്രഹാം, ബിനു ജോസഫ്‌, കല മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ അലക്‌സ്‌ ജോണ്‍, മാപ്പ്‌ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ്‌ ജോണ്‍, ബിനു ജേക്കബ്‌, ജോണ്‍ ഫിലിപ്പ്‌ എന്നിവര്‍ കുടുംബ സംഗമത്തിന്‌ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മല്ലപ്പള്ളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (മന) ഫിലാഡല്‍ഫിയ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബ സംഗമത്തിന്‌ പ്രധാനമായും ചുക്കാന്‍പിടിച്ചത്‌ പ്രസിഡന്റ്‌ ചെറിയാന്‍ ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ഒ. ഏബ്രഹാം, സെക്രട്ടറി ബിനു ജോസഫ്‌, ട്രഷറര്‍ സിബി ചെറിയാന്‍, ജോര്‍ജ്‌ എം. മാത്യു, ശാമുവേല്‍ കോശി, ചെറിയാന്‍ കോര എന്നിവരാണ്‌. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.

മല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയംമല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയംമല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയംമല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയംമല്ലപ്പള്ളി കുടുംബ സംഗമം വന്‍ വിജയം
Join WhatsApp News
mooppan 2015-10-20 04:11:53
മാപ്പിൽ നിന്നും പുറത്തായവർ ..അവരാണ് മല്ലപ്പള്ളി സംഘടനക്കാർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക