Image

ബിനോയ്‌ ജോര്‍ജിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2015
ബിനോയ്‌ ജോര്‍ജിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു
ചിക്കാഗോ: ബിനോയ്‌ ജോര്‍ജ്‌ സൈകിയാട്രിക്ക്‌ നഴ്‌സിംഗ്‌ പ്രാക്‌റ്റീസില്‍ യുണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയ്‌സ്‌ അറ്റ്‌ ചിക്കാഗോയില്‍ (UIC) നിന്നു ഡോക്ടറേറ്റ്‌ ബിരുദം നേടി. The effect of patient engagement on continutiy of care among spychitaric population ആണ്‌ റിസേര്‍ച്ചിനുവേണ്ടി ഉപയോഗിച്ച പഠന വിഷയം.

അമേരിക്കയില്‍ വന്നു ജോലിയോടൊപ്പം നഴ്‌സിംഗ്‌ ആദ്യം മുതല്‍ പഠിച്ചാണ്‌ ഇത്‌ കരസ്ഥമാക്കിയത്‌. അമേരിക്കയില്‍ 2005ല്‍ എത്തിയ അദേഹം ആദ്യം സൈക്കോളജിയില്‍ ക്ലിനിക്കല്‍ പ്രൊഫഷണല്‍ കൗണ്‌സിലര്‍ ലൈസന്‍സ്‌ (LCPC) നേടി ജോലി ചെയിതു. ഡോ. ബിനോയ്‌ ഇപ്പോള്‍ യുണിവേഴ്‌സിററി ഓഫ്‌ ഇല്ലിനോയിസില്‍ സൈകിയാട്രിക്ക്‌ നേഴ്‌സ്‌ പ്രാക്‌ടീഷണര്‍ ആയും ക്ലിനിക്കല്‍ ഇന്‍സ്‌ട്രെക്‌ടര്‍ ആയും ജോലി ചെയൂന്നു. അമേരിക്കയിലേക്ക്‌ കുടിയേറുന്നതിന്‌ മുന്‍പ്‌ ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ യുണിവേഴ്‌സിറ്റിയില്‍ മനശാസ്‌ത്ര വിഭാഗം ലക്‌ചറര്‍ (Lecture) ആയി മുന്ന്‌ വര്‍ഷം ജോലി ചെയ്‌തു. അതോടൊപ്പം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ ആയി െ്രെപവറ്റ്‌ പ്രാക്ടീസ്‌ ചെയ്‌തിരുന്നു . അതിനു മുമ്പ്‌ ബാംഗ്ലൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു എം.എസ്‌സിയും, ബാംഗ്ലൂര്‍ നിംഹാന്‍സില്‍ (NIMHANS) നിന്ന്‌ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്ലും കരസ്ഥമാക്കിയിരുന്നു. അദേഹം യു.ജി.സിയുടെ ലക്‌ചററര്‍ഷിപ്പ്‌ എക്‌സാം പസ്സായിടുണ്ട്‌.

ബിനോയ്‌ കോതനല്ലൂര്‍ തെയ്യപ്പതിക്കല്‍ കെ. സി. ജോര്‍ജിന്റെ മകനാണ്‌. ഭാര്യ: ജാസ്‌മിന്‍ നീണ്ടുക്കുന്നേല്‍ ജോസഫിന്റെ മകളാണ്‌. മക്കള്‍: സാല്‍വിയോ, സ്റ്റീവന്‍, സെറാഫിന്‍.
ബിനോയ്‌ ജോര്‍ജിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു
ബിനോയ്‌ ജോര്‍ജിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു
Join WhatsApp News
George Nadavayal 2015-10-20 22:05:08
Hearty congratulations  Dr. Benoy George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക