Image

ന്യൂയോര്‍ക്കില്‍ ക്‌നാനായ വൈദീകരുടെ ഏകദിന ധ്യാനം

ബിനോയി സെബാസ്റ്റ്യന്‍ Published on 15 June, 2011
ന്യൂയോര്‍ക്കില്‍ ക്‌നാനായ വൈദീകരുടെ ഏകദിന ധ്യാനം
ന്യൂയോര്‍ക്ക്‌: ക്‌നാനായ യാക്കോബായ നോര്‍ത്ത്‌ അമേരിക്ക കാനഡ ഭദ്രാസനത്തിലെ വൈദീകരുടെ എകദിനധ്യാനം യോങ്കേഴ്‌സിലെ സെന്റ്‌ പീറ്റേഴ്‌സ്‌ വലിയ പള്ളിയില്‍ നടത്തി. ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ അദ്ധ്യക്ഷനായിരുന്നു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക, യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌. റവ. ഡോ.ഗീവര്‍ഗീസ്‌ മാര്‍ തെയോഡോഷ്യസ്‌ എപ്പിസ്‌കോപ്പ ധ്യാനത്തിനു നേതൃത്വമേകി.

മാര്‍ത്താമ്മ സഭയുമായുള്ള ബന്ധത്തെക്കുറിച്ച്‌ അഭിവന്ദ്യ മോമ സില്‍വാനോസ്‌ ചടങ്ങില്‍ അനുസ്‌മരിച്ചു. നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ ഇടവകകളുടെ വികാരി ജനറാള്‍ റവ.ഫാ.ചെറിയാന്‍ മൂഴിയില്‍ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ധ്യാനത്തോടനുബന്ധിച്ചു റവ.ഫാ.ജോസഫ്‌ പരതോടത്തിന്‌ സ്‌നേഹവിരുന്നു നല്‍കി. സഭ ഇന്നു നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു വൈദീകരുടെ കൂട്ടായ്‌മയില്‍ വിശദമായ ചര്‍ച്ച നടന്നു. അഭിവന്ദ്യ സില്‍വാനോസ്‌ തിരുമേനി ചര്‍ച്ചകള്‍ക്കു നേതൃത്വമേകി.
ന്യൂയോര്‍ക്കില്‍ ക്‌നാനായ വൈദീകരുടെ ഏകദിന ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക