Image

അശ്വനികുമാറിനെ പുറത്താക്കണം: സുധീരന്‍

Published on 17 January, 2012
അശ്വനികുമാറിനെ പുറത്താക്കണം: സുധീരന്‍
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അശ്വനികുമാറിനെ മന്തിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി കോര്‍ കമ്മിറ്റി രൂപീകരിക്കണം.

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടേയെന്ന് സുധീരന്‍ പറഞ്ഞു.

ഗണേഷ്‌കുമാര്‍-ബാലകൃഷ്ണപിള്ള പ്രശ്‌നം യു.ഡി.ഫെ് സര്‍ക്കാറിനെ ബാധിക്കില്ല. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അതാത് പാര്‍ട്ടികളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുധീരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക