Image

തൃശൂര്‍ ഹര്‍ത്താല്‍ ‍: ഇരിഞ്ഞാലക്കുടയില്‍ അക്രമം

Published on 17 January, 2012
തൃശൂര്‍ ഹര്‍ത്താല്‍ ‍: ഇരിഞ്ഞാലക്കുടയില്‍ അക്രമം
തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവിനെതിരെ തൃശൂര്‍ ജില്ലയില്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ഇരിങ്ങാലക്കുട, പറപ്പൂര്‍ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങളുണ്ടായത്. ഇരിഞ്ഞാലക്കുടയില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ മൂന്ന് ബസുകളുടെ ചില്ല് തകര്‍ന്നു. രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. പറപ്പൂരില്‍ കാറിനു നേരെ ആക്രമണമുണ്ടായി. തിങ്കളാഴ്ച്ച രാത്രി ടോള്‍പ്ലാസയിലെ ക്യാബിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിരുന്നു.

ടോള്‍പ്ലാസയുടെ സമീപപ്രദേശങ്ങളായ ആമ്പല്ലൂരും, പുതുക്കാടും സ്വകാര്യവാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. അതേസമയം ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇതിന് സമീപം ടോള്‍ പിരിവിനെതിരെ അനിശ്ചിതകാല നിരാഹാരസമരവും നടക്കുന്നുണ്ട്. ബുധനാഴ്ച്ച രാവിലെ ആറ് വരെയാണ് ഹര്‍ത്താല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക