Image

പ്രണയം: സഹോദരിയെ സഹോദരന്മാര്‍ ചേര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തി

Published on 17 January, 2012
പ്രണയം: സഹോദരിയെ സഹോദരന്മാര്‍ ചേര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തി
ലഖ്‌നൊ: യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ പതിനഞ്ചുകാരിയെ മൂന്ന്‌ സഹോദരന്മാര്‍ ചേര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തി. നോയിഡയിലെ മാന്‍ഗ്രോലില്‍ ഗ്രാമത്തിലാണു സംഭവം. സീമ എന്ന പെണ്‍കുട്ടി ഗ്രാമത്തിലെ കടയില്‍ ജോലി ചെയ്യുന്ന യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഇതാണ്‌ സഹോദരങ്ങളെ പ്രകോപിതരാക്കിയത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ സീമയുടെ സഹോദരന്മാരായസുഭാഷ്‌, ലളിത്‌, വികാസ്‌ എന്നിവരെ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ഡിസംബര്‍ 28നു യുവാവുമൊപ്പം സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടതാണ്‌ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു യുവാക്കള്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക