Image

ഇമെയില്‍ ചോര്‍ത്തല്‍: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന്‌ വി.എസ്‌

Published on 17 January, 2012
ഇമെയില്‍ ചോര്‍ത്തല്‍: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന്‌ വി.എസ്‌
കൊല്‍ക്കത്ത: ജനപ്രതിനിധികളായ മുസ്‌ലീംകളുടേയും മറ്റു നേതാക്കളുടേയും ഇ മെയില്‍ ചോര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്‌പ്രകാരമാണ്‌ ഇമെയില്‍ ചോര്‍ത്താന്‍ നടപടിയെടുത്തതും അതിനായി കേരള നേതാക്കളില്‍ നിന്ന്‌ രഹസ്യ കോഡുകള്‍ സംഘടിപ്പിച്ചതുമെന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും വി.എസ്‌ പറഞ്ഞു.

ഭീകരവ്രര്‍ത്തകരോ ഭീകര സംഘടനയുമായി ബന്ധമുള്ളവരോ ആണെന്ന വിവരം ലഭിച്ചത്‌ കൊണ്ടാണോ ലീഗ്‌ നേതാവ്‌ വഹാബും സമദാനിയുമടക്കമുള്ളവരുടെ മെയിലുകള്‍ തുറന്ന്‌ പരിശോധിച്ചതെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും മോഡി സര്‍ക്കാറിന്റേയും പാതയിലാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും വി.എസ്‌ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക