Image

ഫോക്‌സ്‌വാഗന്‍ ബീറ്റിലിന്റെ ഡിസൈന്‍ ഹിറ്റ്‌ലര്‍ ജൂത എന്‍ജിനീയറില്‍ നിന്നു മോഷ്‌ടിച്ചതെന്ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 17 January, 2012
ഫോക്‌സ്‌വാഗന്‍ ബീറ്റിലിന്റെ ഡിസൈന്‍ ഹിറ്റ്‌ലര്‍ ജൂത എന്‍ജിനീയറില്‍ നിന്നു മോഷ്‌ടിച്ചതെന്ന്‌
ബര്‍ലിന്‍: ഫോക്‌സ്‌വാഗന്‍ ബീറ്റില്‍ കാറിന്റെ പ്രശസ്‌തമായ ഡിസൈന്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ ജൂത എന്‍ജിനീയറില്‍നിന്നു മോഷ്‌ടിച്ചതാണെന്ന്‌ ചരിത്രകാരന്റെ വെളിപ്പെടുത്തല്‍.

കാര്‍ ഡിസൈനര്‍ ഫെര്‍ഡിനാന്‍ഡ്‌ പോര്‍ഷെയുമായി 1935ല്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ ഹിറ്റ്‌ലര്‍ വരച്ചുകൊടുത്തതാണ്‌ ബീറ്റിലിന്റെ ആദ്യ ഡിസൈന്‍ എന്നാണ്‌ ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത്‌. പീപ്പിള്‍സ്‌ കാര്‍ എന്നറിയപ്പെട്ടിരുന്ന ബീറ്റിലിന്റെ ഡിസൈന്‍ മാത്രമാണ്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ഹിറ്റ്‌ലറുടെ ഏക നേട്ടമായി പലരും വിലയിരുത്തുന്നതും.

എന്നാല്‍, ജോസഫ്‌ ഗാന്‍സ്‌ എന്ന ജൂത എന്‍ജിനീയറാണ്‌ ഇതിന്റെ യതാര്‍ഥ ശില്‍പ്പി എന്നാണ്‌ പോള്‍ ഷില്‍പെറൂദ്‌ എഴുതിയ പുസ്‌തകത്തില്‍ പറയുന്നത്‌. ദ എക്‌സ്‌ട്രാ ഓര്‍ഡിനറി ലൈഫ്‌ ഓഫ്‌ ഓഫ്‌ ജോസഫ്‌ ഗാന്‍സ്‌ എന്ന പുസ്‌തകത്തിലാണ്‌ പരാമര്‍ശങ്ങള്‍.

മേയ്‌ ബഗ്‌ എന്ന പേരാണ്‌ ഗാന്‍സ്‌ തന്റെ കാറിനു നല്‍കിയിരുന്നത്‌. ഹിറ്റ്‌ലര്‍ പോര്‍ഷെയ്‌ക്കു ഡിസൈന്‍ വരച്ചുകൊടുക്കുന്നതിന്‌ മൂന്നു വര്‍ഷം മുമ്പുതന്നെ ഇതു നിരത്തില്‍ ഓടിത്തുടങ്ങിയിരുന്നു എന്നും പുസ്‌തകത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക