Image

കുവൈറ്റ്‌ ഇന്ത്യന്‍ അഭിഭാഷക സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 17 January, 2012
കുവൈറ്റ്‌ ഇന്ത്യന്‍ അഭിഭാഷക സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്‌: കുവൈറ്റിലെ ഇന്ത്യന്‍ അഭിഭാഷകരുടെ സൊസൈറ്റിയായ ഇന്ത്യന്‍ ലോയര്‍ സൊസൈറ്റി (ഇന്‍ലോസ്‌) 2012ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുവൈറ്റ്‌ കോണ്‌ടിനന്റല്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. റസാക്ക്‌ എം. പയ്യോളി പ്രസിഡന്റ്‌ ആയും അഡ്വ. അനസ്‌ പുതിയോട്ടില്‍ ജനറല്‍ സെക്രട്ടറിയായും അഡ്വ. രെഹന ഷഫീര്‍ ജോയിന്റ്‌ സെക്രട്ടറിയായും അഡ്വ. ട്രൂമാന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ വ്യവസായിയും ഷിയാസ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും വിവിധ അന്താരാഷ്‌ട്ര നിയമസ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഡയറക്‌ടറുമായ ശ്രീമാന്‍ ഹംസ ഷിയാസിനെ രക്ഷാധികാരിയായും സീനിയര്‍ അഭിഭാഷകനായ അഡ്വ. ജേക്കബ്‌ വര്‍ഗീസ്‌, അഡ്വ. ഇബ്രാഹിം ദേഷ്‌മുഖ്‌ ബോംബെ എന്നിവരെ ഉപദേശക ബോര്‍ഡ്‌ അംഗങ്ങളായും തെരഞ്ഞെടുത്തു. ബന്ധപ്പെടേണ്‌ട വിലാസം: ശിഹമംസൌംമശ@േഴാമശഹ.രീാ.

ചാര്‍ട്ടര്‍ യോഗത്തില്‍ അഭിഭാഷകരായ തോമസ്‌ വര്‍ഗീസ്‌ ലാല്‍, കുഞ്ഞിമുഹമ്മദ്‌, സത്യജിത്‌ ഷാ പൂനെ, പ്രമോദ്‌ കുമാര്‍, അഫ്‌താഖ്‌ ആയനോത്‌, മനോജ്‌ മാത്യു, ബാലകൃഷ്‌ണന്‍ നായര്‍, ബെന്നി താല്‍പതാംകുളം, അനൂപ്‌ വാസു, ഗോസ്‌ മോഹിയുദ്ദീന്‍, ജെകി അല്‍വ ഉടുപ്പി, ഗഫൂര്‍ കൊയിലാണ്‌ടി, തോമസ്‌ സ്റ്റീഫന്‍ തുടങ്ങി നിരവധി അഭിഭാഷകര്‍ പങ്കെടുത്തു.
കുവൈറ്റ്‌ ഇന്ത്യന്‍ അഭിഭാഷക സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക