Image

ഇ മെയില്‍ ആരോപണം അടിസ്ഥാന രഹിതം: ഡി.ജി.പി

Published on 17 January, 2012
ഇ മെയില്‍ ആരോപണം അടിസ്ഥാന രഹിതം: ഡി.ജി.പി
തിരുവനന്തപുരം: മുസ്‌ലീം നേതാക്കളുടെ ഇമെയില്‍ ഐ.ഡി ചോര്‍ത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഒരു വ്യക്തിയെ ചോദ്യം ചെയ്‌തപ്പോള്‍ അയാളുടെ പക്കല്‍ നിന്ന്‌ 268 പേരുടെ ഇ മെയില്‍ ഐ.ഡികള്‍ ലഭിച്ചു. ഈ ഇ മെയില്‍ ഐ.ഡികള്‍ ആരുടേതാണെന്ന്‌ തിരിച്ചറിയാന്‍ ശ്രമിക്കുക മാത്രമാണെന്ന്‌ ചെയ്‌തത്‌. പോലീസോ സര്‍ക്കാരോ ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സാമുദായിക സ്‌പര്‍ദ്ധ ഉണ്ടാക്കാവുന്ന പ്രചാരണം ദൗര്‍ഭാഗ്യകരമാണ്‌. പോലീസ്‌ സാമുദായിക സ്‌പര്‍ദ്ധ ഉണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡി.ജി.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക