Image

പ്രായവിവാദം: പ്രതിരോധ സെക്രട്ടറിയെ മലേഷ്യയില്‍ നിന്നു തിരിച്ചുവിളിച്ചു

Published on 17 January, 2012
പ്രായവിവാദം: പ്രതിരോധ സെക്രട്ടറിയെ മലേഷ്യയില്‍ നിന്നു തിരിച്ചുവിളിച്ചു
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗുമായി ബന്ധപ്പെട്ട പ്രായ വിവാദത്തെ തുടര്‍ന്ന്, മലേഷ്യയിലായിരുന്ന പ്രതിരോധ സെക്രട്ടറി ശശികാന്ദ് ശര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. 

ഇതിനിടെ ജനറല്‍ സിംഗിന്റെ ഹര്‍ജിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി. സിംഗിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ സര്‍ക്കാരും കരസേനാ മേധാവിയും തമ്മില്‍ നിയമയുദ്ധം ഉറപ്പായി. കോടതിക്ക് പുറത്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്‌ടെന്നും റിപ്പോര്‍ട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക