Image

കാഞ്ചനയുടെ ഓര്‍മ്മക്കുറിപ്പ്‌ (കവിത: മോളി റോയ്‌)

Published on 01 November, 2015
കാഞ്ചനയുടെ ഓര്‍മ്മക്കുറിപ്പ്‌ (കവിത: മോളി റോയ്‌)
മതമില്ല നിറമില്ല ജാതിതിരുവില്ല
ഒരുബഞ്ചിലൊന്നിച്ചിരുന്നു പഠിച്ചു-
നാം
പള്ളിക്കൂടത്തിന്റെ തൊട്ടരികത്തുള്ള
പീടികത്തിണ്ണയില്‍ നിന്നോടി വന്നതും
പാതീ കടിച്ചൊരാ നാരങ്ങ മുട്ടായി
എന്‍കൈയില്‍ തന്നു നീ- ഓടിയകന്നതും

വഴിവക്കിനരികിലെ ചേമ്പിന്റെ-
താളിനെ കുടയാക്കി മാറ്റി നീ
മഴ പെയ്‌ത നേരത്ത്‌

മലയാള പുസ്‌തകത്താളിന്റെ- ഉള്ളിലായ്‌
മയില്‍പ്പീലിവച്ചെന്ന- പഴിചാരി ഒരുനാളില്‍
ആശാന്റെ ചൂരലെന്‍ കൈയില്‍- പതിഞ്ഞതും
അതുകണ്ടിരുന്ന നിന്‍ നെഞ്ചിന്റെ-
വിങ്ങലോ
കേട്ടു ഞാന്‍ തേങ്ങലായ്‌
തോന്നി തലോടലായ്‌!

പതിനേഴിനന്നു നീ സമ്മാനമേകുവാന്‍
കുലയായടര്‍ത്തിയാ തൊടിയിലെ-
കുടമുല്ല
ആ പൂങ്കുലയിലോ പതിനേഴു- പൂവുകള്‍
അനുരാഗമറിയുമാ തൊടിയിലെ
ചെടിപോലും
നിന്നനു രാഗമറിയുമാ തൊടിയിലെ -
ചെടിപോലും
തീവ്രപ്രണയത്തിന്‍ മസ്‌മര ശക്‌തിയില്‍
കാലം പൊഴിയുന്നതൊന്നുമറിഞ്ഞില്ല

ജാതിതന്‍ പേരിനാല്‍ ചുറ്റുമതിലുകള്‍
തീര്‍ത്തതിന്നുള്ളിലായ്‌ പിന്നെന്റെ-
ജീവിതം
വടിവൊത്ത കൈയക്ഷരമുള്ള- കത്തിനായ്‌
മഴകാത്തിരിക്കുന്ന- വേഴാമ്പലായിഞാന്‍
രാത്രിതന്‍ ഏകാന്തയാമങ്ങളില്‍-
നിന്റെ
ചിത്രം വരച്ചു ഞാനശ്രുകണങ്ങളാല്‍ 

ഒരുനാളില്‍ തൊഴുതു മടങ്ങിവരും-
വഴി
തോണിക്കടവില്‍ വച്ചൊരു നോക്കു-
കണ്ടു ഞാന്‍
സത്യമോ മിഥ്യയോ എന്നറിയാതെ-
ഞാനൊരു മാത്ര നിശ്‌ചലയായങ്ങു-
നിന്നു പോയ്‌
പിന്‍തിരിഞ്ഞൊന്നു ഞാന്‍ നോക്കീ-
യോരാ കാഴ്‌ച കണ്ടെന്റെ നെഞ്ചകം
വിങ്ങിക്കരഞ്ഞുപോയ്‌
വാരീയെടുത്തു തന്‍ നെഞ്ചോടുചേ-
ര്‍ക്കുന്നെന്‍
പാദം പതിഞ്ഞൊരാ പൂഴിമണ്ണ്‌
എന്റെ  പാദം പതിഞ്ഞൊരാ പൂഴിമണ്ണ്‌

ഇരവഞ്ഞി
പ്പുഴയുടെ- തീരത്തിരുന്നൊരാ
എന്നുമെന്‍ നൊമ്പരമോതിക്കരയവേ
സ്വാന്ത്വനമായൊരു കുഞ്ഞിളം- തെന്നലോ
എന്‍ മേനി മെല്ലെ തലോടിയകലുന്നു
എന്നിലെ നോവിനെ മായിക്കുവാന്‍-
നിന്റെ
ദൂതുമായ്‌ തെന്നലോ വന്നതു പോലവേ
നിന്നരികേനിന്നു വന്നതു പോലവേ

എത്ര വസന്തങ്ങള്‍ എന്നെ കടന്നുപോയ്‌
എന്നു വരുമെന്റെ പൊന്‍വസന്തം

ഇനി  
എന്നു വരുമെന്റെ പൊന്‍വസന്തം

കാത്തുകാത്തങ്ങനെ- നോക്കീയിരിക്കവേ
കേട്ടുദൂരെയൊരു നരി തന്റെ രോദനം
അരുതാത്തതെന്തോ - വരാനുള്ള പോലൊരു
ഭയമെന്റെ മനതാരിനെ മഥിച്ചു

ഇരവഞ്ഞിപ്പുഴയന്നു സംഹാരരു-
്‌ദ്രയായ്‌
അമ്മാനമാടിയാ തോണി തന്‍- കൈകളാല്‍
ചൂഴിയിലേയ്‌ക്കു നീ ആഴ്‌ന്നാഴ്‌ന്നു-
പോകവേ
ധീരനാം പോരാളിയായ്‌ മൃത്യു- പുല്‍കി നീ
നഷ്‌ട ബോധത്തിന്റെ ഭാരവുമേന്തിയീ
പാഴ്‌മരം എന്തീനീ ഭൂമിയ്‌ക്കു-
ഭാരമായ്‌

ഞാ
നുമെന്‍ മൊയ്‌തീനും - ദിവ്യമാ പ്രേമവും
കാലം മറയ്‌ക്കും പഴങ്കഥയായിടും
ത്വരയേറി മമ ജീവന്‍ ബലിയായി
നല്‍കുവാന്‍
മ്യത്യുവിന്‍ തീരത്തിലൊന്നായി
മാറുവാന്‍

സര്‍വം സഹയാണു മാതാവ്‌ മന്നിതില്‍
ഉള്ളിലെ ഗദ്‌ഗദം പുഞ്ചിരിയാക്കിടും
ചേതനയറ്റ നിന്‍ മേനിയെ പുല്‍കവേ
കാട്ടുതീയായി പടര്‍ന്നു നിന്നുമ്മയോ
ആത്‌മരോഷത്തീന്റെ തീക്കനല്‍
ചൂടിലോ
ചാമ്പലായ്‌ തീര്‍ക്കുമീ ഭൂമിയെത്തന്നെയും
കൈപിടിച്ചെന്നെ ഉയര്‍ത്തിയാ ശക്‌തിയാല്‍
സ്‌ത്രീയെ അബലയെന്നാരധിക്ഷേ
പിച്ചു

ക്ഷണമാത്രയില്‍ത്തന്നെ മനമെന്റെ-
ദൃഡമായി
തോറ്റുപിന്‍മാറില്ല ഭീരുവാകില്ലിനി
ഈ നന്‍മതന്‍ പൂമരം വീണ്ടും -
തളിര്‍ക്കണം
എന്നിലൂടെയിനി നീ പൂര്‍ണ്ണനാകണം

മര്‍ത്യനു   
ന്നിലെ ജീവിതം നശ്വരം
അനശ്വരമാക്കുമവന്‍ ചെയ്‌ത-
നന്‍മകള്‍

ദൂരെയനന്തമാം ചക്രവാളത്തിന്റെ-
തീരത്തിരുന്നു നീഭൂമിയേ-
നോക്കവേ 
നീ നട്ടപൂമരം പൂത്തുലഞ്ഞീടുന്നതോ-
ര്‍ത്തു നിന്നാത്‌മാവ്‌ മുക്‌തി-പ്രാപിച്ചിടും
ഈ പ്രേമകാവ്യം അനശ്വരമാക്കി
യതിന്‍ സാക്ഷിയായ്‌ മന്നിലിന്നുമീ -
കാഞ്ചന 
കാഞ്ചനയുടെ ഓര്‍മ്മക്കുറിപ്പ്‌ (കവിത: മോളി റോയ്‌)
Join WhatsApp News
sheelanp 2015-11-08 07:14:20
Molly  Ithanu kavitha  congrats !
വിദ്യാധരൻ 2015-11-08 09:45:58
എവിടെ വച്ചാണ് നമ്മൾക്ക് കവിതയുടെ നിഷ്കളങ്ക ഭാവങ്ങൾ നഷ്ടമായത്? ഒരു പക്ഷെ അമേരിക്കയിലെ ചില്ലുമേടകൾക്കുള്ളിൽ മുന്തിരിച്ചാർ മുത്തിക്കുടിക്കുമ്പോളായിരിക്കും.

നല്ലൊരു കവിതക്ക് കവയിത്രിക്ക് അഭിന്ദനം

OBSERVER 2015-11-08 12:55:07
അമേരിക്കയിലെ ചില മലയാള കവികളും മലയാള കവിതാ നിരൂപകരും ഇപ്പോഴും ചങ്ങമ്പുഴ കടവിൽ തോണി കെട്ടിയിട്ടു ഉറക്കമാണ്,മഴ ഒത്തിരി പെയ്തതും... വെള്ളം ഒത്തിരി ഒഴുകിപ്പോയതും...തോണി ഒഴുകിപ്പോയതും അറിയാതെ......അറിയാതെ....
OBSERVER 2015-11-08 22:35:12
great poem! beautiful lines!!
Not a writer 2015-11-09 10:49:27
ചങ്ങമ്പുഴ കടവിൽ പോലും ചെല്ലാത്തവർ അഭിപ്രായങ്ങള പാസ്സാക്കി അവരെപോലെയുള്ളവരുഡെ കയ്യടി നേടുന്നതും രസകരമായ കാഴ്ച്ചയാണ് ഇ മലയാളിയിൽ. അമേരിക്കൻ മലയാളികള്ക്ക് സാഹിത്യത്തൊട് എന്താണു ഇങ്ങനെ ഒരു നിലപാട്. ചിലര് നന്നായി എഴുതുന്നു. ചിലര് എഴുതുന്നത് നന്നാകുന്നില്ല. അതൊക്കെ സാധാരണയാണ്. വിദ്യദരൻ മാഷുടെ കമന്റ് മാത്രം മതി. കമന്റുകൾ എഴുതാൻ എല്ലാവരും ശ്രമിച്ചാൽ അപകടമാണ്.
ചങ്ങമ്പുഴ 2015-11-09 21:45:22
     സങ്കൽപ്പകാന്തി 

"ഒന്നു മറ്റൊന്നിനെ വഞ്ചിച്ചു വഞ്ചിച്ചു 
തന്നഭിലാക്ഷങ്ങൾ നിർവ്വഹിപ്പൂ 
എന്നിട്ടതോരോന്നും തൻജയപ്രാപ്തിയാ -
ണെന്നഭിമാനിച്ചഹങ്കരിപ്പൂ 
ശക്തൻപോൽ മാനവൻ ത്രിപ്തൻപോൽ മാനവൻ 
സത്യമാരാഞ്ഞുപോം ബുദ്ധിമാൻപോൽ 
സ്വന്തം  സിരകൾ തുടുക്കാനവനന്യ-
ജന്തുവിൻ ചോര കുടിച്ചുവേണം ;
പോരേ? നികൃഷ്ടമാമിത്തരം ഹിംസതൻ 
പേരോ വിജയംമെന്നാണുപോലും 
ആദർശം മാദർശം ലോകത്തിലാമണി-
നാദം മുഴങ്ങിയിട്ടെന്തു കാര്യം ? " 

വിദ്യാധരൻ 2015-11-10 22:21:46
വാക്കുകൾകൊണ്ട് ഇന്ദ്രജാലം കാട്ടിത്തന്ന ചങ്ങമ്പുഴക്ക് പ്രണാമം.  ചങ്ങമ്പുഴ കടവിൽ കെട്ടിയിട്ട തോണിയിൽ നീലരാവിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ 'വൃന്ദാവനത്തിലെ രാധയെ' ഓർമ്മ വന്നു 

ഞാനിത്രനാളും ഭജിച്ച നല്ല 
ഹേമന്തകാലവും വന്നു 
ഞാനിത്രനാളും കൊതിച്ചോരെന്റെ 
യാനന്ദരാത്രിയും വന്നു ;
എന്മനംമാതിരിയിന്നാക്കുളിർ 
വൃന്ദാവനികയും പൂത്തു;
മാമകപ്രേമമെന്നോണം പുതു- 
പൂമണം പൊങ്ങിപ്പരന്നു
കോമാളപ്പൈമ്പാൽ നിലാവിൽമുങ്ങി 
യമുനംകൂലം ചിരിപ്പൂ;
ഓരോ വികാരങ്ങൾപോലെ, മേന്മേ-
ലോളങ്ങൾ പാടിക്കളിപ്പൂ 
എന്തൊരാകർഷണരംഗം, ഹാ, യി -
തെന്തു നിർവ്വാണതരംഗം  (ചങ്ങമ്പുഴ ) 
ഡാളസ് വാല 2015-11-11 08:54:23
ലാനയിൽ പറഞ്ഞു കേട്ടത് വളരെ ശരിയാ. സ്ത്രീകൾ കവിത എഴുയിയാൽ പുകഴ്ത്താൻ വിദ്യാധരന് നൂറു നാവാണെന്നാ അവിടെ കേട്ടത്.
Nithyakamuki 2015-11-11 09:56:44
 അനശ്വര പ്രേമം എന്നൊന്നുണ്ടോ ഭൂമിയിൽ?
പാവം കാഞ്ചന ജീവിതം തുലച്ചു.. അത്രേ എനിക്ക് പറയാനുള്ളൂ..
ഹൃദയത്തിൽ പ്രേമം സൂക്ഷിച്ചു മാനം
മര്യാദയ്ക്കു ജീവിച്ചു കൂടായിരുന്നോ  പാവത്തിന് ??
അതൊക്കെ ഞങ്ങളുടെ ന്യൂ ജെൻ "പ്രേമം" ... 
ഒന്ന് വിട്ടാൽ മൂന്നിലോ "ആറിലോ ഒക്കെ ...
Molly .. All the best 

Vayankkaran 2015-11-11 12:25:17
നന്നേ ചെറുപ്പം മുതൽ ഏറെ ദൗർഭാഗ്യങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന രാഘവൻപിള്ള സാമ്പത്തികശേഷിയുള്ള വീട്ടിലെ ഒരു പെൺകുട്ടിയുമായി തീവ്രപ്രണയത്തിലായെങ്കിലും വീട്ടുകാർ സ്വാഗതം ചെയ്യാത്ത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വരിക്കുവാൻ ആ പെൺകുട്ടി തയ്യാറാവേണ്ടി വന്നു. ഈ അപ്രതീക്ഷിത പ്രണയപരാജയമാണ് രാഘവൻപിള്ളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. 1936 ജൂലൈ 4-നാണ് അദ്ദേഹം ജീവനൊടുക്കിയത്. ജീവിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിനെയോർത്ത് മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള ദിവസങ്ങൾക്കകം തകർന്ന മുരളി എന്ന ഒരു ചെറിയ കാവ്യം രചിച്ചു. തകർന്ന മുരളി എഴുതിക്കഴിഞ്ഞിട്ടും മനഃസമാധാനം കിട്ടാത്തതിനാലാണ് ചങ്ങമ്പുഴ ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യം എഴുതി പൂർത്തിയാക്കിയത്
Observer 2015-11-11 13:27:10
വിദ്യാധരന്റെയും വായനക്കാരന്റെയും കമന്റുകൾ പ്രതികരണ കോളത്തെ വായിക്കാൻ സുഖമുള്ളതാക്കുന്നു.  പരിഹാസം, വിമർശനം, ഉരുളക്ക് ഉപ്പേരിപോലത്തെ മറുപടി കൂടാതെ വിജ്ഞാന പ്രധവുമാണ്. അധോലോക എഴുത്തുകാരെ പുകച്ചു പുറത്തു കൊണ്ടുവരുവാനും പരിയാപ്തവുമാണ്.  മലീമസമായ അമേരിക്കൻ സാഹിത്യ മണ്ഡലം അടിച്ചു തൂത്തു വൃത്തിയാക്കാൻ ഇവരെപ്പോലുള്ളവർ ആവശ്യമാണ്
Aniyankunju 2015-11-11 13:53:24

RamaNan in Kadhaaprasangam mode:

Click this link

https://www.youtube.com/v/4680z1yfsio
OBSERVER 1 2015-11-11 14:34:49
മലരണിക്കാടുകൾ തിങ്ങിവിങ്ങിയ മരതകകാന്തിയിൽ മുങ്ങിമുങ്ങി മരിക്കാതെ മലയാള കവിത അവിടെ നിന്നും ഓടി രഷപെട്ടിട്ടു കാലം കുറെ ആയി മാഷേ.അവിടുന്ന് പിടി വിടൂ ! ആധുനികതയിലേക്ക് ...ഉത്തരാധുനികതയിലേക്ക്.പുതു കവിതയുടെ പുതു വഴിയിലൂടെ.വഴി മുടക്കി കിടക്കുന്ന മർക്കടങ്ങളെ കാലം തൂത്ത് വാരി എറിയും
OBSERVER 2015-11-11 20:27:00
beautiful poem, very touching!
വിദ്യാധരൻ 2015-11-11 21:52:12
            എന്റെ ജീവിതം
             ഇടപ്പള്ളി  

കനലെതിർച്ചുടുവെയിലേറ്റു നില്ക്കും 
പനീരലർസമം മദിയജീവിതം 

പ്രദോഷവേളതൻ പ്രഭ നശിക്കുമ്പോൾ 
പിടഞ്ഞു വീണത്‌ കൊഴിഞ്ഞു മണ്ണാകും
 
അനർഘമാകുമീയലരിനേശിയോ-
രനിത്യത കണ്ടിട്ടതിൻ ദലങ്ങളിൽ 

വിഷാദവായ്പിനാൽ നിശാംഗനാ നടി 
തുഷാരാമാം കണ്ണീർ പൊഴിച്ചിടുമെന്നാൽ

ധരാതലം തന്നിലൊരുവരുമെന്റെ 
വിരഹത്താൽ ബാഷ്പം പൊഷിക്കയില്ല 
observer 2015-11-12 23:39:26
i was going through the comments....its so funny ...people in two groups....its personal choice....i like a girl in set mundu....some like in saree some in ultra modern dress....same thing in art too...let the poets express their taste....ulloor wrote so tough....ashaan poems were so simple....can we say one guy was superior to other....art is not just for art....its supposed to touch minds....so it should be simple....straight to heart...no need to digest in brain....
congrats molly....u keep up the good work.....good lines especially first 10-15 lines....nostalgic...
ഒരു ആധുനിക കവി 2015-11-13 08:30:35
" എവിടെ വച്ചാണ് നമ്മൾക്ക് കവിതയുടെ നിഷ്കളങ്ക ഭാവങ്ങൾ നഷ്ടമായത്? ഒരു പക്ഷെ അമേരിക്കയിലെ ചില്ലുമേടകൾക്കുള്ളിൽ മുന്തിരിച്ചാർ മുത്തിക്കുടിക്കുമ്പോളായിരിക്കും." (വിദ്യാധരൻ)  ഇതിന്റെ അർഥം എന്താണ് ഒബ്സെർവറെ.  ആധുനിക വിദ്യകൾ ഉപയോഗിച്ച് കവിത എഴുതുന്നവർ വെള്ളം അടിച്ചിട്ട് എഴുതുന്നു എന്നല്ലേ? ഇതൊന്നു കണ്ടിട്ട് നിങ്ങൾക്ക് ഒന്നും പറയാനില്ലേ?  
കൽപ്പന 2015-11-14 07:44:51
ആരെല്ലാം എന്തെല്ലാം കുത്തി കുറിച്ചാലും  ചങ്ങപ്പുഴ എത്തി കഴിഞ്ഞാൽ അരങ്ങു തകർക്കും. 

പ്രേമാനുഭൂതിക്ക് മാറ്റ് കൂട്ടും 
ഹേമന്ദ ചന്ദ്രിക വന്നുപോയി 
മൂടൽമഞ്ഞാലാ വെളുത്ത നേർത്ത 
മൂട്പടമിട്ടോരന്തരീക്ഷം 
അമ്പിളിപ്പൂങ്കതിർചാർത്തിൽമുങ്ങി 
പ്പൈമ്പാലലയാഴിയായി മാറി.
വെമ്പിത്തുളുമ്പും കുളുർമരുത്തിൻ 
ചെമ്പകഗന്ധം വഴിഞ്ഞൊരുങ്ങി 
മാകന്ദത്തോപ്പിലാ രാക്കുയിലിൻ 
ശോകമധുരമാം പ്രേമഗാനം 
തൂകിയപീയുഷധാരയിലീ 
ലോകം മുഴുവനലിഞ്ഞുറങ്ങി 

പക്ഷെ എന്ത് ചെയ്യാം അമേരിക്കയിലെ ചില കുരങ്ങന്മാർക്ക് വെള്ളം അടിച്ചു കഴിഞ്ഞാലുടൻ റാപ്പ് കവിത എഴുതണം. പിന്നെങ്ങനെ മലയാള കവിത ശരിയാകുമെന്ന് പറ?    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക