Image

ഇന്നത്തെ സിനിമാ ഗാനങ്ങളും നൃത്തങ്ങളും വെടിയും പുകയും മിന്നല്‍ പിണറുകളും: എ.സി.ജോര്‍ജ്

പി.പി.ചെറിയാന്‍ Published on 04 November, 2015
ഇന്നത്തെ സിനിമാ ഗാനങ്ങളും നൃത്തങ്ങളും വെടിയും പുകയും മിന്നല്‍ പിണറുകളും: എ.സി.ജോര്‍ജ്
ഹ്യൂസ്റ്റന്‍: ഇന്നത്തെ ഇടിവെട്ട് തട്ടുപൊളിപ്പന്‍ ശബ്ദകോലാഹല ജഘന കുംഭ, സ്തനങ്ങള്‍ കുലുക്കിയാടുന്ന കൂട്ട ഉറഞ്ഞുതുള്ളല്‍ നൃത്തഗാനങ്ങള്‍ വെറും അല്‍പ്പായുസ്സുകളാണ്. മനുഷ്യന്റെ വ്യക്തിജീവിതമോ സാമൂഹ്യജീവിതമോ ആയി യാതൊരു ബന്ധവുമില്ലാത്ത ഉത്തരം നൃത്തങ്ങളും ഗാനങ്ങലും പ്രേക്ഷകമനസ്സുകളില്‍ അധികകാലം നിലനില്‍ക്കുകയില്ല. സിനിമയല്ല ജീവിതമെങ്കിലും ഒരല്‍പ്പമെങ്കിലും ജീവിതഗന്ധവും മണ്ണിന്റെ മണവും സിനിമക്കും സിനിമാ ഗാനങ്ങള്‍ക്കും വേണ്ടെ? ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ കേരളാ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സമ്മേളനത്തില്‍ 'ഇന്നത്തെ മലയാള സിനിമാ ഗാനങ്ങളും നൃത്തങ്ങളും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സംഘാടകനുമായ എ.സി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. കാലാനുസൃതമായ സിനിമാ ടെക്‌നോളജിയുടേയും ആസ്വാദക അഭിരുചികളുടെ മാറ്റങ്ങളെയും അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ, കൊട്ടിഘോഷിച്ച എത്രവലിയ ന്യൂജനറേഷന്‍ സിനിമികളായാലും ശരി വിജയിക്കുന്നത് വെറും അഞ്ചു ശതമാനം മാത്രമെന്ന് സമീപകാലത്തെ കണക്കുകള്‍ പറയുന്നു. ബാക്കിയെല്ലാം സാമ്പത്തികമായും അതുപോലെ ആസ്വാദക സമക്ഷവും പരാജയങ്ങളാണ്.

ഇന്നത്തെ സിനിമാഗാനങ്ങളാകട്ടെ അര്‍ത്ഥമോ ആശയമോ ഇല്ലാത്ത കുറച്ചു പദങ്ങളും ഗദ്യങ്ങളും ചേര്‍ത്തുവച്ച് ഇലക് ട്രോണിക് സംഗീതോപകരണങ്ങളുടെ അതിപ്രസരത്തോടെ തൊള്ളതൊരപ്പന്‍ കൂവല്‍ ശബ്ദത്തോടെ പാടുന്നു. അതിന് അകമ്പടിയോടെ നൂറ് കണക്കിന് ആട്ടക്കാര്‍ വിവിധ കളര്‍ ലൈറ്റിംഗ് സെറ്റപ്പോടെ അവരുടെ മുഖമോ, മുഖത്തെ മിന്നിമായുന്ന ഭാവങ്ങളോ ഒന്നും കാണികള്‍ക്ക് ദൃശ്യമാകാത്ത വിധം ഉറഞ്ഞുതുള്ളിയാല്‍ അത് യാഥാര്‍ത്ഥ സിനിമാ ഗാനമാകുമോ? സിനിമാ നൃത്തമാകുമോ? പ്രേക്ഷക മനസ്സില്‍ അവയെല്ലാം എത്രകാലം തങ്ങിനില്‍ക്കും? പ്രഭാഷകനായ ജോര്‍ജ് ചോദിച്ചു.

നായക നായികക്കൊപ്പം ഒരു വലിയ ഗാനനൃത്തതിരയുടെ കോലാഹലം, കോളിളക്കം തന്നെ ഇന്നത്തെ സിനിമകളില്‍ ദര്‍ശിക്കാം. കുറച്ച് ലാലായും ലല്ലായും, ഹായ്- ഹായ്യും ഒട്ടിപ്പിടി...പറ്റിപ്പിടി. കുലു....കുലുകുലുക്ക്....കൈയ്യടി.....കാലടി.... കോലടി... മേലടി...തല്ലിപ്പൊളി....തട്ടിപ്പൊളി.....തുടങ്ങിയപദങ്ങല്‍ സ്ഥാനത്തും അസ്ഥാനത്തും തിരികി കേറ്റിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കിയും, അനക്കാതെയും ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ ആട്ടി കുലുക്കി കോപ്രായങ്ങള്‍ കാട്ടിയാല്‍ അത് യഥാര്‍ത്ഥത്തിലുള്ള ആസ്വാദകര്‍ സ്വീകരിക്കുന്ന സിനിമാ ഗാനങ്ങളൊ സിനിമാ നൃത്തങ്ങളൊ ആകണമെന്നില്ല. അതേ അവസരത്തില്‍ ചില പഴയകാല സിനിമാ നൃത്തഗാനങ്ങളും മറ്റും അനേക ദശകങ്ങള്‍ പിന്നിട്ടിട്ടും പഴയവരും പുതിയവരും ഇന്നും നെഞ്ചിലേറ്റുന്നു. ജോര്‍ജ് തുടര്‍ന്നു. കലാ മൂല്യവും മേന്മയും അര്‍ത്ഥവും ആശയവും കണ്ണിനും കാതിനും തേന്മഴയായും പൂമഴയായും പെയ്തിറങ്ങിയ അത്തരം ഗാനങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ ഇന്നും മായാതെ മറയാതെ പച്ചപിടിച്ചു തന്നെ നില്‍ക്കുന്നുവെന്ന് എ.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രമുഖ ചെറുകഥാകൃത്തായ ജോസഫ് തച്ചാറ എഴുതിയ 'വിശുദ്ധ അന്നമ്മ' എന്ന ചെറുകഥ കഥാകൃത്ത് തന്നെ വായിച്ചു. മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബാന്തരീക്ഷത്തെ മുഖ്യ ആധാരമാക്കി രചിച്ച ഈ കഥയില്‍ മരണവും മരണാനന്തര ജീവിതവും കഥയിലെ അഭിനേത്രിയായ അന്നമ്മയുടെ വിശുദ്ധിയും അതിന്റെ പരിമണവും നിറഞ്ഞുനിന്നു. സാഹിത്യകാരനായ ജോണ്‍മാത്യു അധ്യക്ഷത വഹിച്ച ഈ ചര്‍ച്ചാസമ്മേളനത്തില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ മാത്യു മത്തായി, ജോസഫ് മണ്ടപം, ഡോ.സണ്ണി എഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്, പി.സി. ജേക്കബ്, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ബാബു കുരവക്കല്‍, ജോസഫ് പൊന്നോലി, പീറ്റര്‍ ജി പൗലോസ്, ഈശോ ജേക്കബ്, ദേവരാജ് കാരാവള്ളില്‍ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷകന്‍ അവതരിപ്പിച്ച വിഷയത്തെയും സമ്മേളനത്തില്‍ വായിച്ച ചെറുകഥയേയും വിലയിരുത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സംസാരിക്കുകയുണ്ടായി.

ഇന്നത്തെ സിനിമാ ഗാനങ്ങളും നൃത്തങ്ങളും വെടിയും പുകയും മിന്നല്‍ പിണറുകളും: എ.സി.ജോര്‍ജ്ഇന്നത്തെ സിനിമാ ഗാനങ്ങളും നൃത്തങ്ങളും വെടിയും പുകയും മിന്നല്‍ പിണറുകളും: എ.സി.ജോര്‍ജ്
Join WhatsApp News
Filim Critic 2015-11-05 15:55:25
About recent cinema music and all the keynote speaker is right. I agree with him and his opinion is bold because now a days people are afraid to say the truth, afraid to say the king is naked. Now a days can any body understand what they are singing? The meaning of the song? Can any body see the lip movement or the real dance steps. Very few. Most of the filims are utter failoure. Nobody remember the songs for few days even, but old songs the young and old remember. Many of the new songs will not be remembered for not even few months But the cinema so called super stars, semisuper stars, cinema gods control everything there. They increase their remuneration. The poor producer suffer the most. It is a cinema politics and clicks. The dance and music are some kinds of vulgar group jumps, but we cannot see their expressions movements body structure or any thing. Along with them many electronic lights , color, roaring sounds etc.. I agree 100 perecent with the presentation of the speaker A C George and the reporter  P P Cherian
ദോഷൈകദൃക്ക് 2015-11-06 11:32:56
എന്താണ് അത് എക്സ്രെ ഗ്ലാസാണോ ധരിച്ചിരിക്കുന്നത്?  രാജാവ്  നഗനാണ് എന്ന് പറയാൻ മുഖത്തു നോക്കി പറഞ്ഞാൽപ്പോരെ?  
Play back Singer 2015-11-06 23:05:52
That Glass look like infra red glass. It is capable to find out the real nakedness of the people. Through that glass we can find out which king, association president or literary people or cine stars are naked. Even after finding out we must have the real guts and courage to tell that they are naked. In reality our people are so timid, they just say the that filims, or filim songs are great. They just say that LANA-FOKANA-FOMAA-Church programs are great  .. great Just prainsing every thing. That is not good. Say the truth, Shout the truth even from the roof top. If you cannot see the truth or nakedness of the songs or the programs just use the glasses. infra red or exray glasses. Any way congratulations to say the truth. You can wear what ever you want. This is free country. I heard the poor man was suffering from eyesight and had 4 eye surgery recently. Still he participate the progrmas and write stuff. 
വിക്രമൻ 2015-11-07 07:47:27
അത് ഇൻഫ്രാ റെഡ് ഗ്ലാസ്സല്ല സ്നേഹിതാ.  അദ്ദേഹത്തിൻറെ തലമുടിയിൽ നിന്ന് ഹെയർ ഡൈ കണ്ണാടിയിലേക്ക് പടർന്നു കയറിയതായിരിക്കും . എന്തെല്ലാം ഭാഷ്യങ്ങലാണ് ഓരോത്തൊരു കൊടുക്കുന്നത്?
വിദ്യാധരൻ 2015-11-07 08:02:33
നിങ്ങൾക്കെല്ലാം തെറ്റ് പറ്റിയിരിക്കുന്നു സ്നേഹിതരെ!  "ഇടിവെട്ട് തട്ടുപൊളിപ്പൻ ശബ്ദ കോലാഹല ജഘന കുംബ സ്തനങ്ങൾ കുലുക്കിയുള്ള" ആട്ടത്തെ പ്രാഭാഷകൻ വിമർശിക്കുമ്പോൾ തന്നെ അദ്ദേഹം കറുത്ത കണ്ണാടിയിലൂടെ നോക്കി അത് ആസ്വതിക്കുകയും ചെയ്യുന്നുണ്ട്.  നിത്യ ചൈതന്യയ തി പറഞ്ഞത് പോലെ 'മർദ്ദിതൻ ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ്"  ഈ വിരോധഭാസം ജീവിതത്തിന്റെ  എല്ലാ തുറകളിലും കാണുന്നു. അതിനെക്കുറിച്ച് നാം ബോധവാന്മാരും ബോധവതികളും ആയിരിക്കണം.

  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക