Image

പോള്‍ വധം: കാരി സതീഷിനു ജാമ്യം

Published on 17 January, 2012
പോള്‍ വധം: കാരി സതീഷിനു ജാമ്യം
തിരുവനന്തപുരം: പോള്‍ എം.ജോര്‍ജ് വധക്കേസില്‍ ഒന്നാം പ്രതി കാരി സതീഷിനു ജാമ്യം. തിരുവനന്തപുരം സിബിഐ കോടതി യാണു സതീഷിനു ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണു ജാമ്യം. ജാമ്യകാലയളവില്‍ മറ്റു കേസുകളില്‍ പ്രതിയാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതു രണ്ടാം തവണയാണു കാരി സതീഷിനു ജാമ്യം ലഭിക്കുന്നത്. നേരത്തെ ജാമ്യം നല്‍കിയിരുന്നെങ്കിലും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. കേസിലെ മറ്റെല്ലാ പ്രതികളും ജാമ്യത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക