Image

കെ.സുധാകരനെതിരേ വീണ്ടു പി.രാമകൃഷ്ണന്‍; അസംബന്ധമെന്ന് സുധാകരന്‍

Published on 17 January, 2012
കെ.സുധാകരനെതിരേ വീണ്ടു പി.രാമകൃഷ്ണന്‍; അസംബന്ധമെന്ന് സുധാകരന്‍
കണ്ണൂര്‍: കണ്ണൂര്‍ എംപി കെ.സുധാകരനെതിരേ മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. സുധാകരന്‍ സിപിഎമ്മിന്റെ വിനീത വിധേയനാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. തലശേരിയില്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ ആരെങ്കിലും സുധാകരനെ സംശയിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല. മാലിന്യ പ്രശ്‌നത്തിനെതിരേ തലശേരിയില്‍ താന്‍ സമരത്തില്‍ പങ്കെടുത്തത് തലയ്ക്ക് വെളിവുള്ളതുകൊണ്ടാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, തനിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന് മറുപടിയുമായി കെ.സുധാകരന്‍ എംപി രംഗത്തെത്തി. തനിക്ക് സിപിഎം ബന്ധമുണ്‌ടെന്ന രാമകൃഷ്ണന്റെ ആരോപണം ആരും വിശ്വസിക്കില്ല. തലശേരി മാലിന്യ പ്രശ്‌നത്തിനെതിരേ രാമകൃഷ്ണന്‍ സമരം നടത്താന്‍ പോയത് പാര്‍ട്ടി അറിവോടെ ആയിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക