Image

ഒമ്പതാം ക്ലാസ്‌കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Published on 17 January, 2012
ഒമ്പതാം ക്ലാസ്‌കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
വിതുര: ഒമ്പതാംക്ലാസുകാരിയെ വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ച വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ യുവാവ് അറസ്റ്റില്‍. 

വിതുര ആനപ്പാറ ഗാര്‍ഡര്‍ സ്റ്റേഷനിലിന് സമീപം അവാര്‍ഡ് ഗ്രാമത്തില്‍ താമസിക്കുന്ന സ്വജനാ(30)ണ് അറസ്റ്റിലായത്. ഇന്നലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പുറത്തു പോയ സമയത്ത് കൂട്ടിയെ ഇയാള്‍ വീട്ടില്‍ വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. 


കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിതുര എസ്.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വജന്റെ ഭാര്യ പിണിങ്ങിപ്പോയതിനാല്‍ വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക