Image

അബു സലേമിനെ തിരികെ കൈമാറണം: പോര്‍ച്ചുഗല്‍ സുപ്രീം കോടതി

Published on 17 January, 2012
അബു സലേമിനെ തിരികെ കൈമാറണം: പോര്‍ച്ചുഗല്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനം അടക്കം ഇന്ത്യയില്‍ എട്ടോളം കേസുകളില്‍ പ്രതിയായ അബുസലേമിനെ തിരികെ കൈമാറണമെന്ന് പോര്‍ച്ചുഗല്‍ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണിത്. 

2005ലാണ് അബു സലേമിനെ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്കു കൈമാറിയത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സലേമിനെ ഇന്ത്യയ്ക്ക് കൈമാറിയതെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് പോര്‍ച്ചുഗല്‍ സുപ്രീം കോടതി ഉത്തരവ്. വധശിക്ഷ വരെ കിട്ടുന്ന തരത്തില്‍ അബു സലേമിന്‌മേല്‍ പുതിയ കുറ്റങ്ങള്‍ ഇന്ത്യ ചുമത്തിയ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി കൈമാറ്റം റദ്ദാക്കിയത്. 

അതേസമയം വിധി തിരിച്ചടിയല്ലെന്നും സുപ്രീം കോടതി ഉത്തരവിനെതിരെ പോര്‍ച്ചുഗല്‍ ഭരണഘാടനാ കോടതിയെ സമീപിക്കുമെന്നും സിബിഐ വ്യക്തമാക്കി. വിവിധ കേസുകളില്‍ സലേം ഇപ്പോള്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക