Image

ത്വാഖ അഹ്മദ് മൗലവിക്കും യു.എം അബ്ദുറഹ്മാന്‍ മൗലവിക്കും അബൂദാബി ഇന്ത്യന്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു

Published on 17 January, 2012
ത്വാഖ അഹ്മദ് മൗലവിക്കും യു.എം അബ്ദുറഹ്മാന്‍ മൗലവിക്കും അബൂദാബി ഇന്ത്യന്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു
അബൂദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം യുഎയില്‍ എത്തിയിട്ടുള്ള പ്രമുഖ പണ്ഡിതനും മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റുമായ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി അല്‍അസ്ഹരിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി മൗലാനാ യു.എം അബ്ദുറഹ്മാന്‍ മൗലവിക്കും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ജനുവരി 16ന് (തിങ്കള്‍) രാത്രി എട്ടിന് സ്വീകരണം നല്‍കുന്നു. പ്രമുഖര്‍ സംബന്ധിക്കും. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മുജീബ് യു.എം 050 5710277.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക