Image

മാണിയുടെ കേസു മാത്രം എങ്ങനെ ഇത്ര വിവാദമായി? (അനില്‍ പെണ്ണുക്കര)

Published on 08 November, 2015
മാണിയുടെ കേസു മാത്രം എങ്ങനെ ഇത്ര വിവാദമായി? (അനില്‍ പെണ്ണുക്കര)
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‌ തോല്‍വി ഉണ്ടായതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും മാണിസാറിന്റെ തലയില വച്ചു കെട്ടാനാണ്‌ പല കോണ്‍ഗ്രസ്സുകാറും ശ്രെമിക്കുന്നത്‌. മാണിസാറിനറിയാം എപ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന്‌. അത്‌ അദ്ദേഹം ചെയ്യുകയും ചെയ്യും . മാണി പാലാക്കാരുടെ മാണിക്യമായാതിന്റെ പിന്നില്‍ വലിയ കഥ തന്നെയുണ്ട്‌ . ഒരു പക്ഷെ അത്‌ വെട്ടി നിരത്തലുകളുടെയും കുതികാല്‍ വെട്ടിന്റെയുമൊക്കെ കഥയാകാം . രാഷ്ട്രീയമല്ലേ. അങ്ങനെയൊക്കെ സംഭവിക്കും. മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ്‌ കെ.എം. മാണിയുടെ ജനനം. അവിടെനിന്നു മാണി പാലാക്കാരുടെ മാണിക്യമായി.

കെ.എം മാണി എന്ന രാഷ്ട്രീയ അധിപന്‍ ഇന്നു തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്‌. ബാര്‍ കോഴ വിവാദത്തില്‍ നട്ടം തിരിയുകയാണ്‌ കേരളാ കോണ്‍ഗ്രസ്‌എം നേതാവ്‌ കെ.എം മാണിയും കേരളരാഷ്ട്രീയവും. കൊണ്‌ഗ്രെസ്സുകാര്‍ രാജി വയ്‌ക്കാന്‍ പറയാനും സാധ്യതുണ്ട്‌.

കേരളരാഷ്ട്രീയത്തിലെ വിശുദ്ധനായാണ്‌ കെ.എം മാണി അറിയപ്പെട്ടിരുന്നത്‌. ആരാണ്‌ ഈ വിശുദ്ധനെ വഞ്ചിച്ചു ഒന്നുമല്ലാതാക്കിയത്‌? ഭരണപക്ഷത്തില്‍ നിന്നുള്ളവരോ അതോ പ്രതിപക്ഷമോ? മാണി ഇടതുപക്ഷപ്രവേശത്തിനു കോപ്പുകൂട്ടി വരുന്നതിനിടെയാണ്‌ ബാര്‍ കോഴ വിവാദം ഉയര്‍ന്നു വന്നത്‌. ഇത്‌ യാദൃശ്ചികമല്ല. മാണിയുടെ മുന്നണിമാറ്റം ഭയപ്പെടുന്ന പ്രമുഖര്‍ ഇരുപക്ഷത്തും ഇരു പാര്‍ട്ടിയിലും ഉണ്ടായിരുന്നുവെന്നത്‌ ഇത്തരമൊരു വിവാദം ആളിക്കത്തിക്കാന്‍ സഹായിച്ചുവെന്നു മാത്രം. യു.ഡി.എഫില്‍നിന്നു മാണി പോയാല്‍ അതു യു.ഡി.എഫിന്റെയും സര്‍ക്കാരിന്റെയും അടിത്തറ മാന്തിക്കൊണ്ടാവുമെന്ന്‌ ഉമ്മന്‍ചാണ്ടിക്കു നന്നായി അറിയാം.

മുഖ്യമന്ത്രിപദത്തോടു മാണിക്കു മോഹമുണ്ടായിരുന്നു എന്നതു പകല്‍പോലെ വ്യക്തം. അതു മുളയിലേ നുള്ളാന്‍ ഉമ്മന്‍ചാണ്ടിക്കായി എന്നതാണ്‌ ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫിനും കിട്ടിയ ലാഭം. ഒരക്ഷരം പോലും ആര്‍ക്കുമെതിരേ ശബ്ദിക്കാനാവാത്ത വിധമായിപ്പോയി മാണിയുടെ പതനം. ഇനിയിപ്പോള്‍ മാണിയുടെ കഥ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സുകാരെല്ലാം ചന്നം പിന്നമാകും . അതാണ്‌ ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യവും . ബാര്‍ കോഴയിലേക്ക്‌ വരാം.

മന്ത്രിസഭയിലെ പ്രമുഖരെല്ലാം ബാറുടമകളില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ഒരു കോടി മാണി സാറിന്‌ കിട്ടിയെങ്കില്‍ ബാക്കി 14 കോടി എവിടെപ്പോയെന്ന പി.സി ജോര്‍ജിന്റെ ചോദ്യം വളരെ പ്രസിദ്ധമാണ്‌. കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലാത്ത കാലത്താണു നമ്മള്‍ ജീവിക്കുന്നതെന്നത്‌ യാഥാര്‍ഥ്യം.

കെ.എം മാണിക്ക്‌ ശരിക്കും എത്ര കോടിയാണ്‌ കൊടുത്തത്‌? മാണിയുടെ കോഴയെക്കുറിച്ചുള്ള വാര്‍ത്ത നിറഞ്ഞാടുമ്പോഴും ഈ തുക കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ കോടികള്‍ മുഴുവന്‍ മാണിക്ക്‌ നല്‍കിയത്‌ ആര്‌? എന്ന ന്യായമായ ചോദ്യങ്ങള്‍ക്ക്‌ ഇന്നും ഉത്തരമില്ല. ഇതിനിടെയാണ്‌ പാളയത്തില്‍ പടനയിക്കാന്‍ ഗണേഷും പിള്ളയും ഇറങ്ങിത്തിരിച്ചത്‌. ബാര്‍ കോഴയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളിലൊരാളായ ആര്‍ ബാലകൃഷ്‌ണ പിള്ളയും തന്റെ ഭാഗം ഭംഗിയായി അഭിനയിച്ചു.

ബാര്‍ കോഴ പുതിയ തലങ്ങളിലേക്കു കടന്നതില്‍ മുന്നണിയിലെ ഘടകകക്ഷികളും അതൃപ്‌തരാണ്‌. മാണിയോടു രാജിവയ്‌ക്കണമെന്നു പറയാന്‍ മാത്രം ധൈര്യം കോണ്‍ഗ്രസിലും മറ്റു ഘടകകക്ഷികളിലും ആര്‍ക്കുമില്ല. മാണിക്കെതിരായ കോഴവിവാദങ്ങള്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിനെ ബാധിച്ചുകഴിഞ്ഞു. അത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെയും ബാധിച്ചു എന്ന്‌ ഏതു പോട്ടനും അറിയാം. ബാര്‍ കോഴ വിവാദം ഉടലെടുത്തപ്പോള്‍ത്തന്നെ മാണി രാജിവച്ചിരുന്നെങ്കില്‍ വിഷയം ഇത്രയും മോശമാകില്ലായിരുന്നു എന്നാണു മുന്നണിയുടെ പൊതു അഭിപ്രായം.

കെ.എം മാണിക്ക്‌ ശേഷം കേരള കോണ്‍ഗ്രസ്‌ ഛിന്നഭിന്നമായി പോകണമെന്ന ചിലരുടെ അജണ്ടയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. പി.സി ജോര്‍ജിനെപ്പോലെയുള്ളവര്‍ക്ക്‌ ഒന്നോ രണ്ടോ എം.എല്‍.എമാരുള്ള ഒരു ചെറിയ പാര്‍ട്ടി നടത്താനാണു താല്‍പ്പര്യം. ഈ ലക്ഷ്യത്തിനുവേണ്ടിയാണ്‌ ഇവരെല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചത്‌. അല്ലെങ്കില്‍ മാണിയുടെ കേസു മാത്രം എങ്ങനെ ഇത്ര വിവാദമായി? കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എക്കാലവും വില്ലന്‍വേഷം കെട്ടിയിട്ടുള്ളത്‌ കോണ്‍ഗ്രസ്‌ തന്നെയാണ്‌ എന്നത്‌ നഗ്‌നസത്യം. മാണി വാങ്ങി എന്നു പറയുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വാങ്ങിയ കഥ ഈ അബ്‌കാരികള്‍ തന്നെ നിരത്തിയതാണല്ലോ...?പക്ഷെ ഇവിടെ മാണി ഒറ്റയ്‌ക്കാണ്‌ പട നയിക്കുന്നത്‌ . കൂടെ നില്‍ക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ പതനം ആഗ്രഹിക്കുന്നവരും .
മാണിയുടെ കേസു മാത്രം എങ്ങനെ ഇത്ര വിവാദമായി? (അനില്‍ പെണ്ണുക്കര)
Join WhatsApp News
George Nadavayal 2015-11-08 07:33:43
അമേരിക്കയിലെ രാഷ്ടീയ സംവിധാനങ്ങളെ കേരളത്തിൽ നിന്നും വരുന്ന രാഷ്ട്രീയ നേതാക്കളെ ബോദ്ധ്യ പ്പെടുത്താനാകണം ഇവിടത്തെ ഐ എൻ ഓ സിയും പ്രവാസി കേരളാ കോണ്ഗ്രസ്സും ഫൊക്കാനയും ഫോമയും തുനിയേണ്ടത്~. പ്രഗത്ഭന്മാരെ അബ്കാരികളും സ്ഥാനമോഹികളും കുരുക്കി ത്തകർക്കുന്നതിന്റെ ബാക്കി പത്രമാണ്‍~ കേരളത്തിലെ  മസ്തിഷ്ക നഷ്ടത്തിന്റെ കാരണം. അമേരിക്കൻ മലയാളി  കേരള മലയാളികള്ക്ക്  പ്രോ ആക്ടിവ് എന്ന പ്രയോഗരീതിയുടെ  വെളിച്ചം കാട്ടണം.  രാഷ്ട്രീയത്തിൽ വാൻ തുകകളുടെ വ്യാപാരം വേണമെന്ന ശീലങ്ങൾ മാറ്റാനാർക്കാവുമോ   അവരാണ്‍~ കേരളത്തിന്റെ നവോത്ഥാനക്കാർ  .  കേരളത്തിൽ വോട്ടു ചെയ്യാൻ പോലും വോട്ടേഴ്സിന് ~ കള്ളും കൈക്കൂലിയും നല്കണമെന്ന സ്ഥിതിയുണ്ട്~. ഓരോ ജനതയ്ക്കും   അവരര്ഹിക്കുന്ന രാഷ്ടീയ നേതാക്കളെയാണ്‍~ ലഭിക്കുക.

വിദ്യാധരൻ 2015-11-08 09:36:20
കേരളത്തിലുള്ള ഏതെങ്കിലും നേതാവിനെ എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? അമേരിക്കയിലെ മലയാളി നേതാക്ക്ന്മാരോട് എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? അമേരിക്കയിലെ സാഹിത്യകാരന്മാരോട് പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? പ്രത്യേകതാല്‍പര്യമെടുത്ത് ഒരു സാഹചര്യം  പഠിച്ചോ  ഒരു സംഗതി മനസ്സിലാക്കിയോ രാജ്യത്തിനും ജനത്തിനും സേവ ചെയ്യാൻ തയാറുള്ളവരോടെ എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ട് കാര്യമുള്ളു.  മാണി പാലായിലെ മാണിക്യം ആണെങ്കിൽ കേരളത്തിലെ കൊച്ചുണ്ണിയാണ്.  ഇവിടെ മാണിയുടെ തന്ത്രം പാലയിലെ ജനങ്ങളെ സന്തോഷിപ്പിച്ചു അദ്ദേഹത്തിൻറെ സ്ഥാനം ഉറപ്പു വരുത്തുക അങ്ങനെ കേരള ഖജനാവ്, പാലാക്കാരുടെ സഹായത്തോടെ കൊള്ളയടിച്ചുകൊണ്ടേയിരിക്കുക. കേരളത്തിലെ എല്ലാ ഭരണകർത്താക്കളും ചെയ്യുന്നത് ഇതാണ്.  ആർക്കും കേരളത്തോടോ ജനങ്ങളോ ടോ കടപ്പാടില്ല.  കാട്ടിലെ തടി തേവരുടെ ആന പിടിയട പിടി.  ഇവിടെയാണ്‌ സാഹിത്യകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധത ഉണർന്നു പ്ര്വർത്തിക്കെണ്ടത്. പക്ഷെ എന്ത് ചെയ്യാം ഈ കഴിഞ്ഞ ലാനാ സമ്മേളനത്തിൽ ഉടനീളം മുഴങ്ങി കേട്ടത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാണ്ഡക്കെട്ട് ചുമക്കണ്ട ചുമതല സാഹിത്യകാരന്റെയല്ല എന്നാണു.  നാട് നന്നായാൽ ഞങ്ങളും നന്നാകും എന്ന പ്രതീക്ഷയോടെ ഞങ്ങൾ സാഹിത്യകാരന്മാരിലെക്ക് നോക്കുമ്പോൾ 'സ്വന്തം പേരിനു അനശ്വരത്വം ഉണ്ടാക്കാൻ ആരുടെ പാദം നക്കിയാലും അവരുടെ പിന്നാലെ പരക്കം പായുന്ന കുറെ 'പൊള്ള സാഹിത്യകീടങ്ങളെയാണ് .  ലോകത്തിലെ  പല രാഷ്ട്രീയ ഗതിവിഗതികളെയും തിരിച്ചു വിട്ടിട്ടുള്ള സാഹിത്യകാരന്മാരും കാരികളെക്കുറിച്ചും ഞങ്ങൾക്കറിയാം. പക്ഷെ  ഇവിടെ അമേരിക്കന് സാഹിതികാരന്മാർ അവശ്യപ്പെടുന്നത് ഫോമ ഫൊക്കാനപോലെ യാതൊരു ദീർഘവീഷണവും ഇല്ലാത്ത സംഘടനകളോട് കേരളത്തിലെ രാഷ്ട്രീയക്കാരെ ഉപദേശിക്കാനാണ്.  അന്ധനായ മനുഷ്യൻ മറ്റൊരാളെ വഴികാണിച്ചുകൊടുക്കാം എന്ന് പറയുന്നതുപോലെ ഇരിക്കും.  ആറുമുളപോലയുള്ള സ്ഥലങ്ങളിലെ ഭൂ പ്രദേശങ്ങളെ വെട്ടി നിരത്തി നശിപ്പിക്കാൻ കൂട്ട് നില്ക്കുന്ന സാഹിത്യകാരന്മാർ, പാലായുടെ അഭിവൃദ്ധിക്ക് വേണ്ടി കൂട്ട് നില്ക്കുന്ന സാഹിത്യകാരന്മാർ, ആരോടും കടപ്പാടില്ലാതെ റാപ്പ് മ്യുസിക്ക് പോലെ കവിത എഴുതി വിടുന്ന സാഹിത്യ കാരന്മാർ അങ്ങനെ സ്വാർഥമായ ഈ സമൂഹത്തിനും കേരളത്തിലെ രാഷ്ട്രീയക്കാർക്കും , അമെരിക്കയിലെ നേതാക്കളും തമ്മിൽ എന്ത് വ്യത്യാസം?  
ഒരു സാഹിത്കാരന് അല്ലെങ്കിൽ കലാകാരന് കക്ഷിനിരപേക്ഷമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് ശ്രീ എം പി പോളിന്റെ വാക്കുകൾ ശ്രദ്ധവച്ച് പഠിക്കേണ്ടതാണ്.  'കേരള ജനതയുടെ സംസ്കരണത്തിൽ പുരോഗമന സാഹിത്യകാരന്റെ ചുമതല അവസാനിക്കയല്ല തുടങ്ങിയെട്ടെയുള്ളൂ' എന്ന അദ്ദേഹത്തിൻറെ വാക്കുകൾ വാതുറന്നു എന്ത് വിഡ്ഢിത്തരവും ഉളിപ്പില്ലാതെ വിളിച്ചു പറയുന്ന അമേരിക്കൻ മലയാള സാഹിത്യ വൃന്ദവും അവരുടെ ചുറ്റും നിന്ന് കയ്യടിക്കുന്ന സാഹിത്യകാരന്മാരും ഒര്ത്തിരിക്കുന്നത് നല്ലത്.  ഒരു കലാകാരന് തന്റെ ആശയസ്വാതന്ത്ര്യവും പ്രയോഗസ്വാതന്ത്ര്യവും ജീവനേക്കാൾ വലിയതാണ്. കലയുടെ പ്രേരണശക്തി എല്ലാവർക്കും അറിയാം . അതിനെ തന്റെതാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കും. പക്ഷേ ഇവിടെയാണ്‌ സാഹിത്യകാരൻ  സാമൂഹത്തോടുള്ള ആകമാനമായ പ്രിതബദ്ധതയുടെ കാഹളം മുഴക്കേണ്ടത്?  "കാലഗുണമില്ലാത്ത പ്രചരണങ്ങൾ നല്ല സാഹിത്യവുമല്ല നല്ല പ്രചരണവുമല്ല " (എം. പി .പോൾ "

George Nadavayal 2015-11-08 11:11:27
സാഹിത്യകാരന്മാർ ജനരാക്ഷ്ട്രീയത്തിൽ   നിന്ന് വിട്ടു നിൽക്കേണ്ടവരല്ല. ഈ എം എസ്, മുണ്ടശ്ശേരി, ഓ എൻ വി, അഴീക്കോട്, കെ പി കേശവമേനോണ്‍ , നെഹ്രു, ഇന്ദിര, ജയപ്രകാശ് നാരായണ്‍, എന്നിങ്ങനെ എത്രയോ രാഷ്ട്രീയ നേതാക്കൾ എഴുത്ത്കാരുമായിരുന്നു അഥവാ  എഴുത്തുകാർ രാഷ്ട്രീയക്ക്കരുമായിരുന്നു.അരാഷ്ട്രീയം അരാജകത്വമുണ്ടാക്കും  . വസ്തു നിഷ്ഠമാകണം     രാഷ്ട്രീയം. സാഹിത്യം ആത്മനിഷ്ഠവും ആയിക്കൂടായ്കയില്ല. സരസ്വതീ നിലയങ്ങളാകേണ്ട കലാലയങ്ങൾ രാഷ്ട്രീയവിളയാട്ട വേദികളാക്കിയവരാണ്‍~  മിക്ക കോണ്‍ഗ്രസ്സ് മാര്ക്സ്സിറ്റ് നേതാക്കളും എന്നതിനാൽ കേരളം ഇന്നത്തെ പതനത്തിലെത്തി . താത്വികാചാര്യന്മാരായ രാഷ്ട്രീയക്കരുണ്ടാകണം . ഗാന്ധിസം, ഭൂദാന പ്രസ്ഥാനം, സോഷ്യലിസം, കമ്മ്യൂണിസം, അദ്ധ്വാന വർഗ     സിദ്ധാന്തം, ജനകീയ സോഷ്യലിസം എന്നിങ്ങനെ തത്വങ്ങളുണ്ടാകണം. അതിന്റെ നിലപാടു തറയിൽ കാര്യവിശകലനം ചെയ്യുന്ന നേതാകളും അച്ചടക്കമുള്ള അണികളും വളരണം.    
Tomichan Pala 2015-11-08 11:30:15
I wonder why Sukeshan, the vigilance enquiry person over ruled the witness of Driver Zubair in the allegation against Elamaram Karim (the then Marxist Minster) while he tied the rope against the throat of K M Mani by finding the witness of Driver Ambli  ( Driver of Biju Ramesh the desparate Bar owner). Judges of Kerala's balance machine is to be recalibrated.

മോഹഭംഗനായ കവി 2015-11-08 11:51:04
എന്തിനാ വിദ്യാധരാ നിങ്ങളെന്നെ 
ഇങ്ങനെ ചവിട്ടി മെതിച്ചിടുന്നു?
പട്പാട്ട് പാടാത്ത കഴുതയുണ്ടോ?
അതുപോലെ എഴുതാത്ത കവികളുണ്ടോ ?
ഡാലസ് വാലാ 2015-11-08 13:34:24
അല്ല ഒന്ന് ചോദിച്ചോട്ടെ,ഈ വിദ്യാധരനെ,ആർക്കെങ്കിലും എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ? ഞാൻ പിടിച്ച മുയലിനു നാലു കൊമ്പുണ്ട് എന്ന് പറഞ്ഞു കൊണ്ട്,കണ്ടതിനും കേട്ടതിനും, പറഞ്ഞു കേട്ടതിനും കേൾക്കാത്തതിനും, പാതി അറിഞ്ഞതിനും പതിരിനും എല്ലാം കമെന്റ് എഴുതാൻ ഇയാൾ ആരാ? അല്ല അറിയാൻ മേലഞ്ഞിട്ടു ചോദിക്കുവ താൻ ആരുവാ???
പാലാ വാല 2015-11-08 16:57:14
നടവല്‍ സാറിന്  മാണി  എന്തോ ഗുണം ചെയുതു  എന്നു തോന്നുന്നു. താങ്കള്‍  ഒരു അദ്യാപകന്‍  എന്ന മാന്ന്യ  തൊഴില്‍  ചെയ്യുന്നവന്‍  എന്തിനു മാണിയുടെ  ചെരുപ്പ്  ചുമക്കുന്നു.?
 കേ. കോ ; മുസ്ലിം ലീഗ് , മാണി, നടെസന്‍ , തിരുവഞ്ചൂര്‍  എന്നിവ  കേരളത്തിന്‍റെ ശാപം . BJP  ഇന്ത്യയുടെ  ശാപം .
ന്യൂയോർക്ക്‌ വാല 2015-11-08 22:44:08
വിദ്യാധരൻ ഒരാളല്ല പല ആൾക്കാർ കൂടിയതാണെന്ന് ചിലർ , ഞാൻ കുറെ നാളായി ഇയാളെ തപ്പി നടക്കുന്നു. ചിലർ പറയുന്നു ഇയാൾ ന്യുയോർക്ക്കാരൻ ഒരു ഡോക്ടരാണെന്ന് ,ചിലർ പറയുന്നു ഇയാൾ വിചാരവേദിയിൽ നിന്ന് പണ്ട് പിണങ്ങിപോയ ഒരാളാന്നു, മറ്റൊരാൾ പറയുന്നു ഇയാള ഹുസ്റ്റനിലാണെന്ന്, വേറെ ചിലർ പറയുന്നു ഇത് 'ലാനാ'  ഗ്രഹത്തിൽ നിന്ന് പൊട്ടിതെറിച്ചുപോയ ഒരു ഉപഗ്രഹമാണെന്ന്. എന്തായാലും അമേരിക്കൻ മലയാള സാഹിത്യകാരന്മാരുടെ ചന്തിയിലെ ഒരു പരുവാണ് ഇയാൾ.  ഞാൻ വളരുന്ന ഒരു കലാകാരനായിരുന്നു എന്നാൽ ഇയാൾ കാരണം ഞാൻ എഴുത്ത് നിറുത്തി. താനെന്തിനാടോ ഡാലസ് വാല   പേടിക്കുന്നത്?  ഒന്ന് രണ്ടു വിട്ടിട്ട് ഇരുന്നാൽ മതി. പിന്നെ നിറുത്താതെ തെറി എഴുതി വിട്ടു കൊണ്ടിരിക്കുക.
thunkan 2015-11-09 07:58:41
The difference between american mallu leaders and kerala politician:
1.  Mallu leaders are good only for photoop while kerala leaders know how to maker money.
2. Mallu leaders wear a suit on saturday and sunday (not weekdays though) while kerala leaders wear jubba and mundu......
വിദ്യാധരൻ 2015-11-09 09:39:56
എടൊ ഡാലസ് വാല തനിക്ക് എന്നെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ താഴെപ്പറയുന്ന പുസ്തകം വാങ്ങി വായിക്കുക

Nair. P 2015-11-09 16:13:45
വിദ്യാധരൻ പറഞ്ഞതിൽ എന്താണ് തെറ്റ് ഡാലസ് വാലെ?  നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്നത് മുഴുവൻ കള്ളന്മാരാ.  അത് താൻ തന്നെ പറയുന്നുണ്ടല്ലോ അപ്പുറത്ത് 'തോഴുത്തികുത്താന്ന"  വിദ്യാധരൻ ആണ്‍കുട്ടിയാ ഞങ്ങൾക്ക് അങ്ങേരുടെ എഴുത്ത് ഇഷ്ടമാ.  തന്നെപ്പോലെയുള്ള കയ്യാലപ്പുറത്തെ തേങ്ങകളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. 

Curious 2015-11-10 07:52:58
ഡോക്ടർ.  കുഞ്ഞാപ്പു തന്നെയാണോ വിദ്യാധരൻ?  ഇതൊരു മാർക്കെറ്റിംഗ് തന്ത്രമാകാൻ വഴിയില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക