Image

ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published on 17 January, 2012
ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ദുബായ്: ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് സിവില്‍ ഏവിയേഷന്‍ വിഭാഗം പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. 

വെര്‍ച്വല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, രാജ്യാന്തര നിലവാരത്തിലുളള ലൈബ്രറി, സ്വിമ്മിംഗ് പൂള്‍, കളിസ്ഥലങ്ങള്‍, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിലുണ്ട്. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം കൈയെത്തും ദൂരത്തു നല്‍കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ മോഹന്‍ വല്‍റാനി പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ സ്‌കൂളില്‍ 13,000 വിദ്യാര്‍ഥികളാണുള്ളത്. 2020ല്‍ 25,000 വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യമൊരുക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കും. സിബിഎസ്ഇ-ഐ പാഠ്യപദ്ധതിയാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. 

ചടങ്ങില്‍ കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള അല്‍ കറം, ഇന്ത്യന്‍ കോണ്‍സല്‍ ആനന്ദ് വര്‍ധന്‍, ദുബായ് സിലിക്കണ്‍ ഒയാസിസ് വൈസ് ചെയര്‍മാനും സിഇഒയുമായ ഡോ. മുഹമ്മദ് അല്‍ സറൂനി, ഇന്ത്യന്‍ സ്‌കൂള്‍ സിഇഒ അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക