Image

'വി.എസ്സേ, ഇതു കോണ്‍ഗ്രസ്സു മാജിക്കു മാത്രമല്ല, ഒരു ഇടതന്‍ ടച്ചുകൂടിയാണ്..!'

അനില്‍ പെണ്ണൂക്കര. Published on 18 January, 2012
'വി.എസ്സേ, ഇതു കോണ്‍ഗ്രസ്സു മാജിക്കു മാത്രമല്ല, ഒരു ഇടതന്‍ ടച്ചുകൂടിയാണ്..!'
വിഎസ്സിനു വേണ്ടി ഏഴുവര്‍ഷത്തെ കഠിന തടവാണ് യൂഡിഎഫ് എന്ന പുണ്യാളന്‍മാരും അവരുടെയെല്ലാം അപ്പോസ്തലനുമായ ഉമ്മന്‍ചാണ്ടി യെന്ന വിശുദ്ധനും കൂടി ഒരുക്കുന്നത്..വി.എസ്സ് ചെയത മഹാപാതകങ്ങള്‍ക്കു ഒരു കോണ്‍ഗ്രസ്സു പാക്കേജ്. ഈ പാക്കേജില്‍ കോണ്‍ഗ്രസ്സു മാജിക്കു മാത്രമല്ല,ഒരു ഇടതന്‍ ടച്ചുകൂടിയുണ്ട്. ലാവ്‌ലനിലും കിളിരൂരിലും ഐസ്സക്രീമിലും ഒക്കെ തേങ്ങിയവര്‍ക്കെല്ലാം ഈ ഭൂമിയില്‍ ചിരിക്കാം. .ഒപ്പം സോഷ്യലിസ്സം എന്താണെന്ന പുതിയ നിര്‍വ്വചനം കൂടി നമുക്കു ലഭിക്കുന്നു. എല്ലാവരും അഴിമതിക്കാരാകുന്ന ലോകം,അതാണ് സമത്ത്വസ്സുന്ദരമായ സോഷ്യലിസ്സമെന്ന് പാര്‍ട്ടികള്‍ കഌസ്സെടുക്കാന്‍ തുടങ്ങുകയാണ്!
വിഎസ്സ് ചെയ്യ്ത മഹാപാതകങ്ങള്‍ ചില്ലറയാണോ!
പിള്ളയെ കൂട്ടിലടച്ചു.. ഐസ്സക്രീമിട്ട് കുഞ്ഞാലി സാഹിബിനെ കുഴച്ചില്ലേ. സത്യസന്ധനായ തച്ചങ്കരിയുടെ കസേരയുടെ കാലൊടിച്ചില്ലേ.. കുറച്ചു വല്ലോമാണോ വയസ്സന്‍ ചെയ്യതു കൂട്ടിയത്?! പാര്‍ട്ടി സെക്രട്ടറി പിണറായിക്കെതിരേയും കോടിയേരി സഖാവിനെടിരേയും ആ മൂത്ത സഖാവ് ക്രൂരതയല്ലേ കാട്ടിയത്.... ഇങ്ങനെയൊരുത്തനെ അങ്ങു വിടാനൊക്കുമോ?ഹരിശ്ചന്ദ്രനെ പോലെ,സ്വജനപക്ഷപാതം ലവലേശം ഇല്ലാത്ത ഒരു ജനകീയന്‍,ജനത്തിനൊപ്പം ഉണ്ണുകയും ഉറങ്ങാതെയും കഴിയുന്ന ഒരു മുഖ്യമന്ത്രിയുടെ നാടല്ലേ ഈ നല്ല കേരളം...?! അവിടെ ഒരു കിഴവന്‍ അഴിമതിക്കെതിരെ കിടന്നു പുളയ്ക്കുന്നോ.? വിടുമോ കോണ്‍ഗ്രസ്സു വെറുതേ..?ഹസാരെ വിട്ടില്ല വെറുതേ പിന്നാ വി.എസ്!
മിണ്ടരുത്...! ഇത് കോണ്‍ഗ്രസ്സാ...!
കേരളത്തില്‍ സി.പി.എം സമരങ്ങള്‍ക്കു താല്ക്കാലിക അപ്രഖ്യാപിത നിരോധനം ഏര്‌പ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ സമരങ്ങള്‍ക്കു സ്‌ക്കോപ്പില്ലാഞ്ഞിട്ടല്ല ഡിവൈഎഫ്‌ഐ മിണ്ടാതിരിക്കുന്നത്. സമരം ചെയ്യതു വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടി വീഴും. വി.എസ്സ് വീണ്ടും മുഖ്യമന്ത്രിയാകും. ..സഹിക്കുമോ ഔദ്യോഗിക സഖാക്കന്‍മാര്‍ക്കത്?
അങ്ങനെ വന്നാല്‍ വി.എസ്സിനെതിരെ ആര് ഒരു കേസ്സെടുക്കും..?!
പകരത്തിനു പകരമെന്ന ചിന്തയില്‍ നിന്നാണാല്ലോ മനോരമയ്ക്ക് ഭൂമി ഇടപാട് വീണുകിട്ടിയത്.(ക്ഷേത്രത്തിന്റെ ആയിരത്തോളാം ഏക്കര്‍ ഭൂമി കട്ടത് .അതും വി.എസ്സിന്റെ സഖാക്കന്‍മാര്‍ സംഭാവനയാണെന്നു കേള്‍ക്കുന്നു. മനോരമ ഇപ്പോള്‍ സി.പി.എം.നേതാക്കള്‍ക്കു വിഷവൃക്ഷമല്ലേ.കല്പവൃക്ഷമാണ്.തികച്ചും മനോരമമാണ്!
ഒരു പിശാചെപ്പോഴും കൂട്ടിനു പിശാചിനെ ഉണ്ടാക്കുന്നു.. അഴിമതിപ്പിശാചുകളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.അഴിമതിക്കെതിരെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ക്കൊട്ടും സുഖിക്കില്ല. കേന്ദ്രവും ഹസാരെയും അതിനുദാഹരണമല്ലേ.. ഹസാരെയെ കള്ളനും അഴിമതിക്കാരനുമാക്കാന്‍ സോണിയാജിയും കബിലും പ്രണബും കോണ്‍ഗ്രസ്സും കാട്ടുന്ന വ്യഗ്രത,അക്കോണ്‍ഗ്രസ്സിന്റെ തൈയ്യായ ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും വിഎസ്സിനോട് ഉണ്ടാകുന്നത് ആ സംസക്കാരത്തിന്റെ തുടച്ചയാണ്. അതില്‍ അല്‍ഭുതപ്പെടേതില്ല. പക്ഷേ ഇതിലൊരു സന്ദേശം പൊതുസമൂഹത്തിനു്.ണ്ട.അഴിമതിക്കെതിരെ മിണ്ടുന്നവനു ഇതായിരിക്കും ഫലം.അതുകൊണ്ട് ജാഗ്രതൈ!
കേസ്സില്‍പ്പെട്ടാല്‍ വി.എസ്സിനു ഇനി മുഖ്യമന്തിയാകാന്‍ പറ്റില്ല. അതിനുള്ള സി.പി.എമ്മിന്റെ ഔദ്യോഗികസഖാക്കന്‍മാരുടെ ഒരു നിഴക്കുത്തുകൂടിയാണ് ഇത്. ഉമ്മന്‍ചാണ്ടി സാറും അക്കഥയറിയുാേ? പണ്ട് പഴത്തില്‍ നിന്നും പുഴുവിനെ എടുത്തു തുടയില്‍ വെച്ച പരീക്ഷിത്തിന്റെ ഗതിയാണ് ഉമ്മന്‍ചാണ്ടി സാറിനും വരാന്‍ പോകുന്നത്! വി.എസ്സ്, മുഖ്യമന്ത്രി ചിത്രത്തില്‍ നിന്നും മാറുന്നതോടെ ഡിവൈഎഫ്‌ഐയും എസ്സ്എഫ്‌ഐയും പാര്‍ട്ടിയും ഉണരും. സമരങ്ങള്‍ പൊടിപൊടിയ്ക്കും. പിന്നെ യൂഡിഎഫിന്റെ ഗതി എന്താവും???കു......കേട്ടറിയാം.
വികടവിചാരം.
ഹസാരയുടേയും വി.എസ്സിന്റേയും സ്ഥാനത്ത് സാക്ഷാല്‍ മഹാത്മാഗാന്ധിജിയായിരുന്നാലും കോണ്‍ഗ്രസ്സിന്റെ ബുദ്ധി ഇങ്ങനെ തന്നെയായിരിക്കും! 'ടു.ജി'യുള്ളപ്പോള്‍ ,എന്തു മഹാത്മ'ജീ'..

'വി.എസ്സേ, ഇതു കോണ്‍ഗ്രസ്സു മാജിക്കു മാത്രമല്ല, ഒരു ഇടതന്‍ ടച്ചുകൂടിയാണ്..!'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക