Image

ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം ചെയ്തു.

സെബാസ്റ്റിയന്‍ തോമസ് Published on 08 November, 2015
ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം ചെയ്തു.
ന്യൂയോര്‍ക്ക്: ഫോമായുടെ 2016-2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതായി ലിംക പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ്, സെക്രട്ടറി സനീഷ് തറക്കല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു. ലിംകായുടെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകയായ ലാലി, ഇപ്പോള്‍ അതിന്റെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്നു. കൂടാതെ ന്യൂയോര്‍ക്കിലെ വിവിധ സഹോദര സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലാലി, ഫോമായുടെ ആരംഭകാലം മുതലെ അതിന്റെ സജീവ പ്രവര്‍ത്തകയും കണ്‍വന്‍ഷന്‍ അവസരങ്ങളില്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് ഫോമായെ വിജയപഥത്തിലെത്തിക്കുവാന്‍ അക്ഷീണം പരിശ്രമിച്ച വ്യക്തിയുമാണ്.

ഫോമായുടെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുവാന്‍ ശ്രീമതി ലാലി കളപ്പുരക്കലിന് അവസരം നല്‍കിയാല്‍ അത് സംഘടനക്കൊരു വന്‍ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ലിംകാ ഭാരവാഹികല്‍ അനുസ്മരിപ്പിക്കുന്നു.

റിപ്പോര്‍ട്ട് അയച്ചത്: സെബാസ്റ്റിയന്‍ തോമസ്, പ്രസിഡന്റ്, ലിംകാ(LIMCA)

ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം ചെയ്തു.ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക