Image

ആനിയെ മാതൃകയാക്കുക (കൈരളി ന്യൂയോര്‍ക്ക്‌)

Published on 18 January, 2012
ആനിയെ മാതൃകയാക്കുക (കൈരളി ന്യൂയോര്‍ക്ക്‌)
അമേരിക്കയിലെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ആനിയെ മാതൃകയാക്കുക

ആദ്യകാല കുടിയേറ്റക്കാരായ മലയാളികള്‍ ഒരിക്കലും മടിയന്മാരായിരുന്നില്ല. തുടക്കത്തില്‍ സംഘടിച്ചു ശക്തരാകാന്‍ വേണ്ടി സമാജങ്ങള്‍ രൂപീകരിച്ചു. സമാജങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമണെങ്കിലും കൂടെ പോന്ന സംസ്‌കാരം, മറ്റേതു രാജ്യക്കാരെയുംപോലെ തലമുറ കളിലേക്ക്‌ കൈമാറാന്‍ അവസരം സൃഷ്‌ടിച്ചതില്‍ എല്ലാവര്‍ക്കും അഭിമാനം കൊള്ളാം.

അതിനു ശേഷം അവരുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ പള്ളികളും അമ്പലങ്ങളും അതിനോടനുബന്ധിച്ച മതപഠന ക്ലാസുകളും ഭാഷാ സ്‌കുളുകളും സ്ഥാപിക്കുന്നതില്‍ വളരെ ജാഗരൂകരായി. അതോടൊപ്പം നഴ്‌സ്സസിംഗ്‌ ജോലിയില്‍ എത്തിയവരുടെ സേവനം പ്രത്യേകം സ്‌മരിക്കുന്നു.

ഇതോടൊപ്പം തന്നെ തങ്ങള്‍ക്ക്‌ ലഭിച്ച പ്രത്യേക സുഖസൗകര്യങ്ങള്‍ തങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക്‌ പങ്കിടാനും വിശാലമനസ്‌കത കാണിച്ചു. നാട്ടിലുള്ള സകല ബന്ധക്കാരെയും അമേരിക്കയിലും തങ്ങള്‍ കുടിയേറിപ്പാര്‍ത്ത മറ്റു രാജ്യങ്ങളിലും എത്തിച്ച്‌ അവരുടെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തി. അതില്‍ ചിലര്‍, കൊണ്ടു വന്നവരെ ചീത്തപറയാനും സമയം കണ്ടെത്തി. എങ്കിലും തങ്ങള്‍ കുടിയേറി പാര്‍ത്ത രാജ്യത്തിന്‌ ഒരു ഭാരമാകാതെ സ്വയം പര്യാപ്‌തതയില്‍ ഊന്നിയ നീക്കങ്ങള്‍ മറ്റേതു സംസ്‌കാരക്കാരെയും പോലെ ഇന്‍ഡ്യാക്കാര്‍ക്കും പ്രത്യേകിച്ച്‌ മലയാളികള്‍ക്കും അഭിമാനത്തിനു വക നല്‍കുന്നുണ്ട്‌.

അതോടൊപ്പം മതവക്താക്കളുടെ അതിപ്രസരം കുഞ്ഞാടുകളെ പലതട്ടുകളിലാക്കാനും അവര്‍ക്കു സാധിച്ചു. ഫലം സിവിക്‌ ഡ്യൂട്ടികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ പള്ളികളിലേക്ക്‌ മാത്രമായി തിരിച്ചുവിടപ്പെട്ടു. ആ വിഷയം അവിടെ നില്‍ക്കട്ടെ.

ആദ്യത്തെ കുടിയേറ്റക്കാരെല്ലാം ഏതാണ്ട്‌ സായാഹ്ന ജീവിതത്തോട്‌ അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍, പ്രത്യേകിച്ച്‌ ജീവിതം എന്താണെന്ന്‌, ഏകദേശ രൂപം കിട്ടിയിരിക്കുന്ന ഈ അവസരത്തില്‍ ഇനിയുള്ള ജീവിതം എങ്ങനെ ആനന്ദപ്രദമാക്കാം; നമ്മുടെ ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരുമായി എങ്ങനെ പങ്കിടാം? ശ്രീമതി ആനിയെപ്പോലുള്ള വരെ മാത്രുകയാക്കേണ്ടത്‌ ഇനിയുള്ള ശിഷ്‌ട ജീവിതത്തിലാണ്‌.

ധനം മാത്രമല്ല ജീവിതത്തില്‍ പരമപ്രധാനം; സാമൂഹ്യ സേവനവും പരമപ്രധാനമാണ്‌ . അതു നമുക്കെങ്ങനെ നേടിയെടുക്കാം അതായിരിക്കണം നമ്മുടെ അടുത്ത ലക്ഷ്യം.

തുടക്കത്തില്‍ ആമയും മുയലും ഒടിയപോലായിരുന്നു അമേരിക്കയിലെ നമ്മുടെ ജീവിതം. എന്നാല്‍ ഒരു പ്രിന്‍സിപ്പിളില്‍ നാമെല്ലാം മുകുകെപ്പിടിച്ചു . Patience is virtue of success. പ്രലോഭനങ്ങളും പതറിച്ചകളും ജീവിതത്തില്‍ തുടരെ തുടരെ ഉണ്ടായെങ്കിലും, പതറാതെ, മദ്യത്തിനും കഞ്ചാവിനും അടിമയാകാതെ നാമെല്ലാം ഏതാണ്ട്‌ ലക്ഷ്യത്തില്‍ തന്നെ എത്തി . ഇനിയിപ്പോള്‍ ഈ ജീവിത സുകൃതങ്ങള്‍ മറ്റുള്ള അമേരിക്കക്കാര്‍ക്കും പകര്‍ന്നു കൊടുക്കുകയാണ്‌ നമ്മുടെ അടുത്തലക്ഷ്യം. അതിന്‌ ഏറ്റവും ഉപയുക്തമായ മാര്‍ഗ്ഗം സാമൂഹ്യസേവനം, ആനി പോളിന്റെ മാര്‍ഗ്ഗം.

സമ്മതിച്ചു, നമ്മളിലെല്ലാം ആ ക്വാളിറ്റി ഉണ്ടാകില്ല. അല്ലെങ്കില്‍ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റി നമ്മുടെ രക്തത്തില്‍ ഇല്ല- അതും സമ്മതിച്ചു. പക്ഷേ ചില പ്രത്യേക സേവനങ്ങളിലേക്ക്‌ എടുത്തുചാടാന്‍ താത്‌പര്യം കാണിക്കുന്നവരെ ഏതുവിധേനയും സഹായിച്ചു കൂടെ.

പൊതു പ്രവര്‍ത്തനം എന്നു പറയുന്നത്‌ പൊതു ജനങ്ങളുടെ പൂര്‍ണ്ണസഹകരണത്തോടെ മാത്രമെ സാധിക്കുകയുള്ളു. ഹഡ്‌സന്‍ വാലി അസ്സോസിയേഷന്‍ മുഴുവനായും ആനിയുടെ പിന്നില്‍ ഒറ്റെക്കെട്ടായി നിന്നതു കൊണ്ട്‌ മാത്രമാണ്‌ നമ്മുടെ ആള്‍ക്കാരെ പോളിംഗ്‌ ബൂത്തിലെത്തിക്കാന്‍ സാധിച്ചതും അതിനു വേണ്ടിവന്ന ചിലവുകള്‍ വഹിക്കുന്നതിനുമെല്ലാം ആനിയെ പ്രാപ്‌തയാക്കിതും. അതായത്‌ യോജിപ്പോടെ നീങ്ങാനുള്ള ഒരു സന്മനസ്സ്‌; മറ്റുള്ളവരുടെ കഴിവുകളെ വിശാല ഹൃദയത്തോടെ നോക്കിക്കാണാനുള്ള തിരിച്ചറിവ്‌; അതാണ്‌ ഹഡ്‌സന്‍വാലി അസ്സോസിയേഷന്‍ ഒന്നടങ്കം ആനിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ കാരണം

മറ്റൊന്ന്‌ പണം ഉണ്ടാക്കിയാല്‍ മാത്രം പോര, അതു പരിരക്ഷിക്കാനും പഠിച്ചിരിക്കണം. മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ എന്തും സംഭവിക്കാമെന്ന ചുറ്റു പാടിലാണ്‌ കാര്യങ്ങളുടെ നീക്കങ്ങള്‍. ഭരണതലങ്ങളില്‍ ചെറിയൊരു പിടിപാട്‌ നമുക്കും ആവശ്യമില്ലേ ?

എന്തായാലും പള്ളി പൊളിറ്റിക്‌സുകളും വിഭാഗീയതകളും എല്ലാം മാറ്റിവെച്ച്‌, രണ്ടാം തലമുറയെ കൂടുതല്‍ ശക്തമാക്കാന്‍ നമുക്കെല്ലാം യോജിപ്പോടെ നീങ്ങാം. ഭരണതലങ്ങളില്‍ ചെറിയൊരു അംശമെങ്കിലും പിടിച്ചു പറ്റാന്‍ യോജിപ്പോടെ നമുക്ക്‌ ശ്രമാക്കാം. ആനിയുടെ പാത പിന്തുടരാന്‍ കൂടുതല്‍ കൂടുതല്‍ ആനിമാരും അവരെ സഹായിക്കാന്‍ സമാജങ്ങളും മുന്നോട്ടു വരുമെന്ന്‌ പ്രതീക്ഷിക്കാം

`ആനിക്ക്‌ കൈരളിയുടെ എല്ലാ വിധ മംഗളങ്ങളും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക