Image

എസ്‌.ബി- അസംപ്‌ഷന്‍ അലുംമ്‌നിക്ക്‌ പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 18 January, 2012
എസ്‌.ബി- അസംപ്‌ഷന്‍ അലുംമ്‌നിക്ക്‌ പുതിയ നേതൃത്വം
ഷിക്കാഗോ: ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ ജനറല്‍ബോഡി യോഗം ജനുവരി 14-ന്‌ വൈകുന്നേരം 5.30-ന്‌ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ ലൈബ്രറി ഹാളില്‍ വെച്ച്‌ നടന്നു.

പ്രസിഡന്റ്‌ എബി തുരുത്തിയില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി ഷാജി കൈലാത്ത്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന ഇരു കോളജുകളിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കി ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു എന്നത്‌ ഷിക്കാഗോ ചാപ്‌റ്ററിന്റെ നേട്ടങ്ങളില്‍ ഒന്നാണ്‌. ഇതിന്റെ വൈവിധ്യമാര്‍ന്ന കര്‍മ്മമണ്‌ഡലങ്ങളിലെ പ്രധാനപ്പെട്ടവയായ ഹൈസ്‌കൂള്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌, എസ്‌.ബി കോളജുവഴി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍, ആഗോളതലത്തില്‍ സ്ഥാപിച്ചിരിക്കുന്ന `ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി' അവാര്‍ഡ്‌ എന്നിവയെ ആധാരമാക്കിയും മൊത്തത്തിലും പ്രസിഡന്റ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അവലോകനം നടത്തി. കഴിഞ്ഞ രണ്ടുവര്‍ഷം സംഘടനയെ കാര്യക്ഷമമായി നയിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും പുതുതായി സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന പുതിയ ഭരണസമിതിക്ക്‌ എല്ലാ വിജയാശംസകളും നേരുകയും ചെയ്‌തു.

യോഗമധ്യേ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാരായിരുന്ന ജയിംസ്‌ ഓലിക്കരയും, ബോബന്‍ കളത്തിലും 2012- 13 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പാനല്‍ ജനറല്‍ ബോഡിക്ക്‌ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. യോഗം ഐക്യകണ്‌ഠ്യേന പാനല്‍ അംഗീകരിക്കുകയും കൈയ്യടിച്ച്‌ പാസാക്കുകയും ചെയ്‌തു. പുതിയ നേതൃമാറ്റത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ കാണിച്ച പാടം പ്രശംസനീയമായിരുന്നു.

പുതിയ ഭരണസമിതിയിലേക്ക്‌ ബിജി കൊല്ലാപുരം (പ്രസിഡന്റ്‌), ചെറിയാന്‍ മാടപ്പാട്ട്‌ ആന്‍ഡ്‌ ജോളി കുഞ്ചെറിയ (വൈസ്‌ പ്രസിഡന്റുമാര്‍), ഫെബിന്‍ മുത്തേരില്‍ (സെക്രട്ടറി),
ജോജോ വെങ്ങാന്തറ
(ജോ. സെക്രട്ടറി), ഷിബു അഗസ്റ്റിന്‍ (ട്രഷറര്‍), ഷില്‍പ്പ ജെറിന്‍ തോമസ്‌ (ജോ. ട്രഷറര്‍) എന്നിവര്‍ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്കും, എബി തുരുത്തിയില്‍, ആന്റണി ഫ്രാന്‍സീസ്‌, ബിനു ഉറുമ്പിക്കല്‍, ജോണ്‍ നടയ്‌ക്കപ്പാടം, ലൈജോ ജോസഫ്‌, ഷാജി കൈലാത്ത്‌, ശാന്തി കാവിലവീട്ടില്‍, കുഞ്ഞുമോന്‍ ഇല്ലിക്കല്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായും, സെബാസ്റ്റ്യന്‍ പടിയറ, സണ്ണി വള്ളിക്കളം, ജോസഫ്‌ നെല്ലുവേലില്‍, ജോസുകുട്ടി നടയ്‌ക്കപ്പാടം, കാര്‍മല്‍ തോമസ്‌ എന്നിവര്‍ അഡൈ്വസറി ബോര്‍ഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ വിശിഷ്‌ടാതിഥിയായിരുന്ന ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ അസിസ്റ്റന്റ്‌ വികാരിയായ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജന്മനാട്ടിലും കുടിയേറ്റ നാട്ടിലും തങ്ങളുടേതായ ജീവിതവ്യാപാര മണ്‌ഡലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയും, വന്‍ നേട്ടങ്ങള്‍ കൈവരിച്ചും കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്‌ട്രത്തിന്റേയും ലോകത്തിന്റേയും നിര്‍മ്മിതിയില്‍ ഭാഗഭാക്കുകളായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഓരോ വ്യക്തിയും കഠിന പ്രയത്‌നം ചെയ്യുന്നു എന്നറിഞ്ഞതില്‍ സംതൃപ്‌തി പ്രകടിപ്പിച്ചു.

പുതിയ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ ബിജി കൊല്ലാപുരം നടത്തിയ പ്രസംഗത്തില്‍ ഇത്‌ സംഘടനയില്‍ നിന്നും തനിക്കുകിട്ടിയ അംഗീകാരവും ബഹുമതിയുമായി കണക്കാക്കുന്നു എന്നു പറഞ്ഞു. വരുംകാലങ്ങളില്‍ സംഘടനയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്‌തു.

മുന്‍ ഭരണസമിതി അംഗങ്ങള്‍ എല്ലാവരും പുതിയ ഭരണസമിതിക്ക്‌ വിജയാശംസകള്‍ നേര്‍ന്നു. പുതിയ ഭരണസമിതിയില്‍ ചെറുപ്പക്കാരുടെ ഒരു നിര തന്നെയുണ്ട്‌ എന്നത്‌ ഒരു പ്രത്യേകതയാണ്‌.

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മുല്യാധിഷ്‌ഠിതവും മാലിന്യമില്ലാത്തതുമായ ഉദാത്ത വിദ്യാഭ്യാസ ചിന്തകള്‍ നല്‍കുവാന്‍ കഴിയുംവിധമുള്ള സമ്പന്നമായ ഒരു വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ പാരമ്പര്യും പൈതൃകവും എക്കാലവും നിലനിര്‍ത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതില്‍ പ്രസിദ്ധികേട്ട രണ്ട്‌ കലാലയങ്ങളാണ്‌ ചങ്ങനാശേരി എസ്‌.ബിയും അസംപ്‌ഷന്‍ കോളജും.

കാര്‍മല്‍ തോമസ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടുകൂടി വൈകുന്നേരം 6.30-ന്‌ യോഗം പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.sbasonline.org ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
എസ്‌.ബി- അസംപ്‌ഷന്‍ അലുംമ്‌നിക്ക്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക