Image

മാണിസാര്‍ മാന്യത കാട്ടി: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2015
മാണിസാര്‍ മാന്യത കാട്ടി: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക
അര നൂറ്റാണ്ടോളം കേരളം കണ്ട പ്രഗ്‌ത്‌ഫ്‌നായ നേതാവ്‌ ശ്രീ കെ. എം. മാണി തന്റെ രാജിയിലൂടെ കേരളത്തിലെ ജനങ്ങളോട്‌ മാന്യത കാട്ടുകയാണ്‌ ചെയ്‌തത്‌ എന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ നേതാക്കള്‍ ജയ്‌ബൂ കുളങ്ങര, പി. സി. മാത്യു, സോളി കുമ്പിളുവേലില്‍, മാത്യു കുട്ടി ആലുംപരമ്പില്‍, ജോണ്‍സി വറുഗീസ്‌, സഖറിയ കരുവേലില്‍, സജി പുത്രുകയില്‍, വറുഗീസ്‌ കെ. വറുഗീസ്‌, ബാബു പടവത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌തവാനിയിലൂടെ അറിയിച്ചു.

കേരളാ കോണ്‍ഗ്രസ്സ്‌ ഒറ്റക്കെട്ടായി നില്‌കണമെന്നും പ്രതിസന്ധികള്‍ ഏക മനസ്സോടെ കാണുകയും ജനഹിതം അറിഞ്ഞു മുമ്പോട്ടു പോകണമെന്നും നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. തങ്ങളുടെ പിന്തുണ അറിയിക്കുന്നതായി നേതാക്കള്‍ ജോസ്‌ കെ. മാണി എം. പി. യെ അറിയിച്ചു.
മാണിസാര്‍ മാന്യത കാട്ടി: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക
Join WhatsApp News
malayalimankan 2015-11-12 11:57:48
Hello Nethakkal, eniyum naanam kedathirikkanamenkil dayavayi vaya adachu mooduka. WHich planet you guys are leaving?? Do one thing: Just watch Asianet's CHITHRAM VICHITHRAM. They are laying all facts in a very humourous and hilarious manner. Naanam undaenkil mindathirikkuka.
observer 2015-11-12 12:35:16
My pravasi K. Congress people. It is absurd. Not true. Mani tried to hang on to his best. He tried to remain in power to mthe last moment. At last no other way, because PJ Joseph also deserted him. We have to think in terms of  your party affiliation. Just observe in impartial way. Any way he cheated KM George and brought his son to higher position, he earned lot of money. Enough is enough. But Omman C, K babu and many others are also took Kozha and corrupted. Many in LDF also corrupted. All  must resign and face the consequences. Not just Mani alone. Think in large. Corruption and all injustices should be punished as possible. Think independent way. Babu, Chennthala ans many more.
Kerala Congress USA Unit 2015-11-12 17:37:08
കേരളാ കൊണ്ഗ്രസ്സിനെ വിലയിരുത്തി പറയാൻ അഎഷ്യാനെറ്റിഓ മലയാള മനോരമയ്ക്കോ കേരള കൗമുദിയ്ക്കോ എന്തവകാശം? കേരള കോണ്‍ഗ്രസ്സ്  കേരളത്തിലെ കർഷകരുടെ പാർട്ടിയാണ്‍~.  കോണ്‍ഗ്രസ്സ് (ഐ) (എ)  തെങ്ങിന്റെയും കമുകിന്റെയും മറ്റു  കാര്ഷിക വര്^ക്ഷങ്ങളുടെയും എണ്ണം നോക്കീ കർഷർക്ക് നികുതി നിർദ്ദേശിച്ച  കാര്ഷ വിരുദ്ധരാണ്‍~. റബർ ലോബിയുടെയും പഞ്ചസ്സാര ലോബിയുടെയും മൂടു താങ്ങികളാണ്‍~.  തമിഴ് നാടിൻ~ അര്ഹപ്പെട്ട കേന്ദ്ര വിഹിതങ്ങൾ ലഭിച്ചത് അവിടെ സംസ്ഥാന പാർട്ടികൾ ശക്തമായതിനാലാണ്‍~. "ശക്തമായ കേന്ദ്രവും സംതൃ^പ്തമായ സംസ്ഥാനവും" അതാണ~ കേരളാ കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം.  കര്ഷകരും തൊഴിലാളികളും ആദിമ വാസ്സികളും ഉള്പ്പെടെയുള്ള ജനത ചേരുന്ന "അദ്ധ്വാന വർഗ്ഗമാണ്‍" അടിസ്ഥാൻ വര്ഗാം. വർഗ സമരമല്ല, അദ്ധ്വാന വർഗ രക്ഷയാണ്‍~ കേരളാ കോണ്ഗ്രസ്സിന്റെ ലക്ഷ്യം.    ഈ വിഭാഗത്തെ പെട്ടി ബൂർഷ്വാകൾ എന്ന~ ആക്ഷേപ്പിച്ച് നികുതിഭാരം കൊണ്ട് വീർപ്പുമുട്ടിച്ചവരാണ്‍~ ഐ യേ കോണ്‍ഗ്രസ്സ്. കേരളാ കൊണ്ഗ്രസ്സിനെ തകര്ക്കുക എന്നത്~ ഐ കോണ്ഗ്രസ്സിന്റെ ഹിടാൻ അജണ്ടയാണ്‍~. മെത്രാന്മാരെ ചാട്ടവാരുകോണ്ട് അടിയക്കണമെന്ന് പരഞ്ഞവരാണ്‍~ കോങ്ങ്രസ്സുകാർ.  മാണിയുടെ വളര്ച്ചയെ അപഹസ്സികേണ്ടഹ്~ കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റു പര്ട്ടികലുറെയും രഹസ്യ അടവ് നയമാൻ~. എന്നാലും അവരിരുകൂട്ടർക്കും മാണിയുടെ ധനകാര്യ ഭരണ വൈദഗ്ദ്ധ്യം ബഹു പ്രിയമാണ്‍~. ഈ എം എസ്സ് പോലും മാണിയുടെ തിയറികളെ ബഹുമാനിച്ചിരുന്നു. അത് തന്നെയാൻ~ ബി ജേ പയുടെ സമുന്നത കേന്ദ്ര നേതാക്കളും ചെയ്യുന്നത്~. ധവള വിപ്ലവം, മിന സിവിൽ സ്റ്റേഷനുകൾ, കേ എസ് അറ്റി സിയെ നാല് കോർപ്പരേഷനുകളാക്ക്ക്കനമെന്ന തത്വം, കാരുണ്‍യ്യാ ലോട്ടറി എന്നിങ്ങനെ എത്രയെത്ര മാണി സാമർത്ത്ഥ്യത്തിന്റെ  ഗുണം അരിഞ്ഞവരാണ്‍       ~ മലയാലക്കർക്കാർ. പക്ഷെ  മാണിയോടുള്ള  അസൂയയ്ക്ക്  കേരളം ബലിയാടായി. ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിവുറ്റ ചാണക്യനാണ്‍~ കെ എം മാണി. പക്ഷേ അതറിയാവുന്ന കരുണാകരനും ആന്റണിയും എം എം ജേക്കബും മാണിയെ അടിയന്തരാവസ്ഥ്ക്കാലത്ത്~ കോണ്‍ഗ്രസ്സിൽ ലയിക്കാൻ അനുവദിച്ചില്ല ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചിരുന്നെങ്കിലും .
അമേരിക്കയിലെ  കേരള കോണ്ഗ്രസ് ഘടകത്തിന് വേണ്ടി
ഒരു കേരളാ കോണ്ഗ്രസ് അനുഭാവി.
Kerala Congress Manuel Mani 2015-11-12 20:40:02
കേരള കോണ്ഗ്രസ്സ്  കേരളത്തിലെ കർഷകരുടെ പാർട്ടിയാണ്~. കേരളാ കൊണ്ഗ്രസ്സിനെ വിലയിരുത്തി പറയാൻ എഷ്യാനെറ്റിഓ മലയാള മനോരമയ്ക്കോ കേരള കൗമുദിയ്ക്കോ എന്തവകാശം?  കോണ്ഗ്രസ്സ് (ഐ) (എ)  തെങ്ങിന്റെയും കമുകിന്റെയും മറ്റു  കാര്ഷിക വര്^ക്ഷങ്ങളുടെയും എണ്ണം നോക്കീ കർഷർക്ക് നികുതി നിർദ്ദേശിച്ച  കാര്ഷ വിരുദ്ധരാണ്~. റബർ ലോബിയുടെയും പഞ്ചസ്സാര ലോബിയുടെയും മൂടു താങ്ങികളാണ്~.  തമിഴ് നാടിൻ~ അര്ഹപ്പെട്ട കേന്ദ്ര വിഹിതങ്ങൾ ലഭിച്ചത് അവിടെ സംസ്ഥാന പാർട്ടികൾ ശക്തമായതിനാലാണ്~. "ശക്തമായ കേന്ദ്രവും സംതൃ^പ്തമായ സംസ്ഥാനവും" അതാണ~ കേരളാ കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം.  കര്ഷകരും തൊഴിലാളികളും ആദിമ വാസ്സികളും ഉള്പ്പെടെയുള്ള ജനത ചേരുന്ന "അദ്ധ്വാന വർഗ്ഗമാണ്" അടിസ്ഥാൻ വര്ഗാം. വർഗ സമരമല്ല, അദ്ധ്വാന വർഗ രക്ഷയാണ്~ കേരളാ കോണ്ഗ്രസ്സിന്റെ ലക്ഷ്യം.    ഈ വിഭാഗത്തെ പെട്ടി ബൂർഷ്വാകൾ എന്ന~ ആക്ഷേപ്പിച്ച് നികുതിഭാരം കൊണ്ട് വീർപ്പുമുട്ടിച്ചവരാണ്~ ഐ യേ കോണ്ഗ്രസ്സ്. കേരളാ കൊണ്ഗ്രസ്സിനെ തകര്ക്കുക എന്നത്~ ഐ കോണ്ഗ്രസ്സിന്റെ ഹിടാൻ അജണ്ടയാണ്~. മെത്രാന്മാരെ ചാട്ടവാരുകോണ്ട് അടിയക്കണമെന്ന് പരഞ്ഞവരാണ്~ കോങ്ങ്രസ്സുകാർ.  മാണിയുടെ വളര്ച്ചയെ അപഹസ്സികേണ്ടഹ്~ കോണ്ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റു പര്ട്ടികലുറെയും രഹസ്യ അടവ് നയമാൻ~. എന്നാലും അവരിരുകൂട്ടർക്കും മാണിയുടെ ധനകാര്യ ഭരണ വൈദഗ്ദ്ധ്യം ബഹു പ്രിയമാണ്~. ഈ എം എസ്സ് പോലും മാണിയുടെ തിയറികളെ ബഹുമാനിച്ചിരുന്നു. അത് തന്നെയാൻ~ ബി ജേ പയുടെ സമുന്നത കേന്ദ്ര നേതാക്കളും ചെയ്യുന്നത്~. ധവള വിപ്ലവം, മിന സിവിൽ സ്റ്റേഷനുകൾ, കേ എസ് അറ്റി സിയെ നാല് കോർപ്പരേഷനുകളാക്ക്ക്കനമെന്ന തത്വം, കാരുണ്യ്യാ ലോട്ടറി എന്നിങ്ങനെ എത്രയെത്ര മാണി സാമർത്ത്ഥ്യത്തിന്റെ  ഗുണം അരിഞ്ഞവരാണ്       ~ മലയാലക്കർക്കാർ. പക്ഷെ  മാണിയോടുള്ള  അസൂയയ്ക്ക്  കേരളം ബലിയാടായി. ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിവുറ്റ ചാണക്യനാണ്~ കെ എം മാണി. പക്ഷേ അതറിയാവുന്ന കരുണാകരനും ആന്റണിയും എം എം ജേക്കബും മാണിയെ അടിയന്തരാവസ്ഥ്ക്കാലത്ത്~ കോണ്ഗ്രസ്സിൽ ലയിക്കാൻ അനുവദിച്ചില്ല ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചിരുന്നെങ്കിലും .
അമേരിക്കയിലെ  കേരള കോണ്ഗ്രസ് ഘടകത്തിന് വേണ്ടി
ഒരു കേരളാ കോണ്ഗ്രസ് അനുഭാവി.

GEORGE V 2015-11-13 08:50:52
ഈ മലയാളി കെ കോ പിന്തുണ ഉള്ള പത്രം ആണ് എന്നാണ് ഞാൻ കരുതുന്നത്. തെറ്റ് ആണെങ്ങിൽ ക്ഷമിക്കുക. അതുകൊണ്ട് കമന്റ്‌ കോളത്തിൽ വരുമോ എന്നറിയില്ല. എൻറെ ഒരു സുഹൃത്ത്‌ അയച്ചു തന്നതാണ് താഴെ കാണുന്നത് :

പണ്ട് പി. ടി ചാക്കോ എന്ന നേതാവിനെ കോണ്‍ഗ്രസുകാർ അപമാനിച്ചിറക്കി വിട്ടു, അങ്ങിനെ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചു എന്ന തോന്നലിൽ മന്നത്ത് പദ്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോണ്‍ഗ്രസ് എന്ന പാർട്ടി കെ എം ജോർജ് സ്ഥാപിക്കുമ്പോൾ കെ എം മാണി കോട്ടയം ഡി ഡി സി സെക്രട്ടറി മാത്രമായിരുന്നു. ജോർജിന്റെ കൂടെ കൂടി മാണി എം എൽ എ ആയി. മാണിയെ ഓരോ തലത്തിലും ജോർജ് വളർത്തിക്കൊണ്ടുവന്നു, നേതാവാക്കി.
1976-ഇൽ അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമാകാൻ കൊണ്ഗ്രസിന്റെ വിരട്ടലിനെത്തുടർന്നു കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തു. ചെയർമാൻ കെ എം ജോർജും എം . പി ആയിരുന്ന ആർ ബാലകൃഷ്ണ പിള്ളയും മന്ത്രിമാരാകും എന്നായിരുന്നു ധാരണ. മാണി അപ്പോൾ ഒരു പുതിയ സിദ്ധാന്തം കൊണ്ടുവന്നു: പാർട്ടി ചെയർമാനും പാർലമെന്ററി പാർട്ടി ലീഡരും ഒരാളാകാൻ പാടില്ല. അത് സഭയുടെ പിന്തുണയോടെ പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ജോർജ് സാറിനെപ്പോലെ ഒരാൾ ചെയർമാൻ സ്ഥാനം വിട്ടിട്ടു മന്ത്രിയാകുകയോ...ഛെയ് ലജ്ജാവഹം. അതും മാണി തന്നെ പറഞ്ഞു. ചീരക്കറി ചെന്താമരക്കറി അളിയന് കൊട്, കോഴിക്കറി അഴുക്കുകറി എനിക്ക് താ എന്ന് പറഞ്ഞു മാണി മന്ത്രിയായി. പാരട്ടിയുണ്ടാക്കിയ നേതാവ് പുറത്ത്.
അന്ന് പിന്നിൽ നിന്ന് കിട്ടിയ കുത്ത് ജോർജിന്റെ ഹൃദയം തകർത്തു എന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എന്നും പിന്തുടരുന്ന ശാപമാണ്. അന്ന് കിട്ടിയ ആഘാതത്തിൽ നിന്ന് ജോർജ് ഒരിക്കലും മോചിതനായിരുന്നില്ല എന്ന് ബാലകൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ പലവട്ടം പറഞ്ഞിട്ടുണ്ട്.
പിന്നീട് ബാലകൃഷ്ണ പിള്ള ഒഴിഞ്ഞപ്പോൾ ജോർജ് മന്ത്രിയായി, എങ്കിലും അകാലത്തിൽ അന്തരിച്ചു. അദ്ദേഹത്തിൻറെ മൃതശരീരം കാണാൻ വരരുത് എന്ന് മൂവാറ്റുപുഴയിലെ കേരള കോണ്‍ഗ്രസുകാർ മാണിയ്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.
പാർട്ടി സ്ഥാപകനെ ഇടംകാലുകൊണ്ട് വീഴ്ത്തിയ മാണി ഇപ്പോൾ വീഴുമ്പോൾ സാക്ഷിയാകാൻ കെ . എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഉണ്ട് എന്നത് കാലം കാത്തുവച്ച കാവ്യനീതി.
മാണിയെ മുഖത്ത് നോക്കി പത്ത് പള്ള് നേരിട്ട് വിളിക്കാൻ പി. സി ജോർജിനെ കേരളാ കൊണ്ഗ്രെസ്സിൽ കാലം കരുതി വെച്ചാതായിരിക്കാം .


പാല വാല 2015-11-13 12:02:33
പാലം  കടകകുവോളും  നാരായണ നാരായണ
പാലം കടന്നു  കഴിയുമ്പോള്‍  ......................
അങ്ങെനെ  ആണ് മാണി  മിടുക്കന്‍ ആയത് . മാണി പാര്‍ടി  മെത്രാന്മാരുടെ കാല് തിരുമി  കേരള രാശ്ര്ടിയം  നശിപിച്ചു . മുസ്ലിം ലീഗും , SNDP, NSS  ഈ തന്ത്രം  കോപ്പി അടിച്ചു  കേരളം അകെ നശിപിച്ചു .ബാബു, തിരുവഞ്ചൂര്‍  ഇടുക്കി മെത്രാന്‍ വെള്ളാപ്പള്ളി  ഇതു പോലെ ഉള്ള  കുറെ എണ്ണം കൂടി താഴെ വീണാല്‍  കേരളം ഒന്ന്  നേരെ  ശ്വസം  വിട്ടേനെ !
Aniyankunju 2015-11-14 06:35:30
FWD: [from FaceBook]--- 44 വര്‍ഷം മുന്പ് K M മാണി ചെയ്ത ഒരു നിയമസഭാ പ്രസംഗം അറംപറ്റിയപോലെ ആയി ഈ ദീപാവലി ദിവസങ്ങളിൽ കേരളം കണ്ട രാഷ്ട്രീയ കാഴ്ചകൾ. 1971 ഏപ്രില്‍ 6- ന്, C അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ സി.ബി.സി. വാര്യര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്തുകൊണ്ട്, കെ.എം.മാണി ചെയ്ത പ്രസംഗത്തില്‍ 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന് പ്രസ്താവിച്ചിട്ടുണ്ട്. (കെ.എം.മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍. അദ്ധ്യായം-34 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം' ) മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ക്കൊപ്പം ടി.സി.സി കന്പനിയിലെ ചില നിയമനങ്ങളെ കുറിച്ച്, K M മാണി മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ എയ്യുന്നതിനിടയിലാണ് സീസറിന്റെ ഭാര്യയെ കൂട്ടുപിടിച്ച് അച്യുതമേനോനെ ആക്ഷേപിച്ചത്: ”ഞാന്‍ കാണുന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മഹനീയ മാതൃകയാണ്. സ്വന്തം കൈകള്‍ കറപുരണ്ടതല്ലെങ്കിലും സര്‍വ്വീസ് ചെയ്ത തെറ്റിനെ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നപ്പോള്‍ രാജിവച്ച മഹനീയമായ മാതൃക കാണിച്ച ചരിത്രം ഇന്ത്യന്‍ ജനാധിപത്യത്തിലുണ്ട്. ശ്രീ. അച്യുതമേനോന്‍ തെറ്റിന് ഉത്തരവാദിയല്ലെങ്കില്‍ പോലും തെറ്റിന് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് രാജിവക്കുക. അങ്ങനെയാണെങ്കില്‍ നൂറിരട്ടി ശോഭയോടുകൂടി അച്യുതമേനോന്‍ ഉയര്‍ന്നു വരും.”
അഴിമതിയും സ്വജനപക്ഷപാതവും അച്യുതമേനോന്‍ നടത്തി എന്നാരോപിച്ചുകൊണ്ട്‌ കത്തിക്കയറിയ മാണി തനിക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ ഉരുണ്ടുകളിച്ചത് കേരള ജനത കണ്ടുകഴിഞ്ഞു. ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടിയെ ശരിവെച്ചുകൊണ്ട്‌ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ നടത്തിയ വിധിന്യായത്തിലാണ് ഷേക്‌സ്പിയറുടെ പ്രസിദ്ധമായ, 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന പ്രയോഗം ഉദ്ധരിച്ചത്. ഇതേ പ്രയോഗമാണ് കെ.എം.മാണിയും നാല്പ്പത്തിനാല് വര്‍ഷം മുന്പ് സി.അച്യുതമേനോനെതിരെ പ്രയോഗിച്ചത്. ചരിത്രത്തിന്റെ തിരിച്ചടിയാവാം അതേ പ്രയോഗം മാണിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ അന്ത്യം കുറിക്കും വിധത്തില്‍ വന്നുഭവിച്ചത്.....


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക