Image

പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അനില്‍ പെണ്ണുക്കര Published on 18 January, 2012
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ഫോമ കുതിച്ചുകയറ്റം നടത്തുന്നുവെന്ന് പ്രൊഫ.പി.ജെ.കുര്യന്‍

കോട്ടയം:  അമേരിക്കന്‍ മലയാളികള്‍ സംഘടനകളിലൂടെ വളരുന്നത് ആശാസ്യമല്ലെന്നും, ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃക നിങ്ങളായിരുന്നുവെന്നും ഫൊക്കാനാ പിളര്‍ന്ന് രണ്ട് കഷ്ണങ്ങളായപ്പോള്‍ അത് ഞങ്ങളെ തളര്‍ത്തിയെന്നും, ഇത്തരം പിളര്‍പ്പുകള്‍ ഗുണം ചെയ്യില്ലെന്നും കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫോമായുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷനില്‍ പൊതു സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സംഘടനയായി നിന്നിരുന്നപ്പോള്‍ നിങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു ആവേശമായിരുന്നു ഇന്നിപ്പോള്‍ സന്ദേഹവും. ഫൊക്കാനയും, ഫോമയും എല്ലാ വൈരങ്ങളും മറന്ന് ഒന്നിക്കുന്ന കാലം അതിവിദ്ദൂരമല്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.,
എങ്കിലും ഫോമാ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മനസുകളുടെ കൈമാറ്റവും (ബ്രിഡ്ജിംഗ് ഓഫ് മൈന്റ്) ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. ഇത്തരം പരിപാടികള്‍ കേരളത്തിനു ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുരുങ്ങിയ സമയം കൊണ്ട് ഫോമാ കൈവരിച്ച നേട്ടങ്ങളെ ആരും കണ്ടില്ലെന്ന് നടക്കരുതെന്നും ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും, ലോക മലയാളികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും പ്രൊഫ. പി.ജെ. കുര്യന്‍ എം.പി. പറഞ്ഞു. സംഘടനകള്‍ പിളര്‍ന്നുവെങ്കിലും അമേരിക്കന്‍ മലയാളികളുടെ ഉന്നമനമാണ് ഫോമായുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് എല്ലാ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഫോമായുടെ ബ്രിഡ്ജിംഗ് ഓഫ് മൈന്റ് ഒരു നൂതന ആശയമാണെന്നും കൂടുതല്‍ യുവജനങ്ങളെ അമേരിക്കയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഫോമായുടെ ഈ പദ്ധതി ഷിക്കാഗോയില്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മന്ത്രി വിജയകുമാര്‍ , രാജു ഏബ്രഹാം, സുരേഷ് കുറുപ്പ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഗായകന്‍ വേണുഗോപാല്‍, ജോസ്.കെ.മാണി എം.പി, എം.മുരളി എക്‌സ് എം.എല്‍.എ, വി.എന്‍. വാസവന്‍, സ്റ്റീഫന്‍ ജോര്‍ജ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആമുഖം സ്റ്റാന്റ്‌ലി കളരിക്കമുറിയും സ്വാഗതം  ബിനോയ് തോമസും, നന്ദി ആനന്ദന്‍ നിരവേലും നല്‍കി. ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ഉദ്ഘാടനം
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ഊരാളില്‍
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വിജയകുമാര്‍
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സദസ്സ്
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സദസ്സ്
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ബിനോയ് തോമസ്
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
രാജു ഏബ്രഹാം
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പ്രൊഫ. പി.ജെ. കുര്യന്‍
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ബ്ലെസി
പിളര്‍പ്പ് സംഘടനകളെ വളര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കവാടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക