Image

ആന്റോ ആന്റണി എം.പി.ക്ക് ഫോമയുടെ പുരസ്‌കാരം

അനില്‍ പെണ്ണുക്കര Published on 18 January, 2012
ആന്റോ ആന്റണി എം.പി.ക്ക് ഫോമയുടെ പുരസ്‌കാരം
കോട്ടയം: ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കു വേണ്ടി, പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍നടത്തിയ പത്തനംതിട്ട എം.പി. ആന്റോ ആന്റണിക്ക് ഫോമയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം. കോട്ടയത്തു നടന്ന ഫോമാ കണ്‍വന്‍ഷനില്‍ വച്ച് ഔപചാരികതകളില്ലാതെ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍, പ്രവാസി വോട്ടവകാശം, നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ എല്ലാ പ്രവാസി വിഷയങ്ങളിലും തന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട് കേരള ജനതയിലും, പ്രവാസികളിലും ഇടം നേടിയ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്ത
ന്‍ ഉണ്ടോ എന്ന് സംശയമാണെന്ന് അവാര്‍ഡ് നല്‍കികൊണ്ട് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തെ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നതായി ആന്റോ ആന്റണി എം.പി. പറഞ്ഞു. പ്രവാസികളുടെ എം.പി.യായിട്ട് താന്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ , സെക്രട്ടറി ബിനോയ് തോമസ്, ട്രഷറാര്‍ ഷാജി എഡ്വേര്‍ഡ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആന്റോ ആന്റണി എം.പി.ക്ക് ഫോമയുടെ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക