Image

ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.

പി.പി.ചെറിയാന്‍ Published on 13 November, 2015
ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഡാളസ്: ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ലാന) അടുത്ത രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഒക്ടോ.30, 31, നവംബര്‍ 1 തിയ്യതികളില്‍ ഡാളസ് ഏട്രിയം ഹോട്ടലില്‍ നടന്ന ലാനയുടെ ദേശീയ സമ്മേള സമാപന ദിവസം ഇലക്ഷന്‍ കമ്മീഷ്ണര്‍ എബ്രഹാം തോമസ് 2016-2018 ലാന ഭാരവാഹികളുടെ പേരുകള്‍ വായിച്ചത് സമ്മേളന നഗരിയില്‍ ഒത്തു ചേര്‍ന്നിരുന്ന അമേരിക്കയിലെ സാഹിത്യകാരന്മാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സംഘടനയുടെ മുന്‍കാല തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്ന ഐക്യം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുവാന്‍ കഴിഞ്ഞതില്‍ എബ്രഹാം തോമസ് അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.

ജോസ് ഓച്ചാലില്‍, ഡാളസ്(പ്രസിഡന്റ്), ജെ.മാത്യൂസ്, ന്യൂയോര്‍ക്ക്(സെക്രട്ടറി), ജോസന്‍ ജോര്‍ജ്ജ്,ഡാളസ് (ട്രഷറര്‍), വര്‍ഗീസ് അബ്രഹാം, ഡെന്‍വര്‍(വൈസ് പ്രസിഡന്റ്), മാടശ്ശേരി നീലകണ്ഠന്‍ (ജോ.സെക്രട്ടറി) എന്നിവരാണ് അടുത്ത രണ്ടുവര്‍ഷത്തേക്ക് ലാനക്ക് നേതൃത്വം നല്‍കുക. നോവല്‍, ചെറുകഥ, കവിത തുടങ്ങിയവയുടെ രചയിതാവും, പ്രമുഖ വാഗ്മിയും, സരസനുമായ ജോസ് ഓച്ചാലില്‍ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ചുമതലകളും, ലാനയുടെ നിലവിലുള്ള സെക്രട്ടറിയുമാണ്. അമേരിക്കയിലെ തലമുതിര്‍ന്ന സാഹിത്യക്കാരനും, വിമര്‍ശകനും, പ്രൗഢഗംഭീരവും, അര്‍ത്ഥ സംപുഷ്ടവുമായ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെ. മാത്യൂസ്, ജനനി മാസിക പത്രാധിപര്‍, ഗുരുകുല വിദ്യാപീഠം പ്രധാന അദ്ധ്യാപകന്‍ തുടങ്ങിയ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുന്ന നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജോസന്‍ ജോര്‍ജ് കേരള ലിറ്റററി സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. വര്‍ഗീസ് എബ്രഹാം, മാടശ്ശേരി നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രവാസി മലായളി സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ എഴുത്തുകാരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലാന നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ഓച്ചാലില്‍ പറഞ്ഞു.

ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
Josen George
ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
LANA Secretary - Jose Ochalil
ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
LANA Treasurer - J Mathews
ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
MN Namboothiri
ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു.
Varughese Abraham Denver
Join WhatsApp News
യുവജനം 2015-11-14 21:09:01
ലാനയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തത് അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചതു പോലും! എത്ര അംഗങ്ങൾ അന്നേരം അവിടെ ഉണ്ടായിരുന്നു? 15 ഇൽ കുറവു മാത്രം. എന്തിനാണ് നിങ്ങൾ ഇലക്ഷൻ നടത്തുന്നത്? അടുത്ത 2 വര്ഷം കഴിയുമ്പോൾ ആരാണ് പ്രസിഡന്റ്‌ എന്നും ആരാണ് സെക്രട്ടറി എന്നും ഇപ്പോഴേ തീരുമാനിച്ചിരിക്കുന്നു. പിന്നെ എന്തിനാണ് ഈ തെരഞ്ഞെടുപ്പ് എന്നാ പ്രഹസനം? ലാനയിൽ ഒരാൾ ഒരിക്കൽ ഒഫീഷ്യൽ ആയാൽ അടുത്ത 14 വര്ഷത്തേക്ക് അയാൾ വിവിധ സ്ഥാനങ്ങളിൽ ഔദ്യോഗിക ഭാരവാഹി ആയിരിക്കും. യാതൊരു കാരണ വശാലും പുതിയൊരു ആൾ വരാൻ സമ്മതിക്കില്ല. പിന്നെ എന്താണ് യുവാക്കൾക് പ്രതീക്ഷ? ഇത് ഭരണഘടന അനുസരിച്ചാണെങ്കിൽ ആ ഭരണഘടന മാറ്റി എഴുതുവാൻ നിങ്ങൾ തയ്യാറാകണം. അല്ലെങ്കിൽ ഇത് താമസിയാകാതെ തീരും. 
nadan 2015-11-15 07:11:37
LANA, Press Club, Vicharavedi etc etc, they all are ORE THOOVAL PAKSHIKAL.  Few politically motivated people with hiden agenda meets behind the curtain and then proclaims the leaders.  As it is mentioned in this news, there were only 15 who attended the meeting.
KEZHUKA NADAE, KEZHUKA NATTUKARAE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക