Image

രാഷ്‌ട്രീയരംഗത്തു മാറ്റം ഉണ്ടാകും: രാജു ഏബ്രഹാം എം.എല്‍.എ

Published on 15 November, 2015
രാഷ്‌ട്രീയരംഗത്തു മാറ്റം ഉണ്ടാകും: രാജു ഏബ്രഹാം എം.എല്‍.എ
യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: ഛോട്ടാ രാജന്‍ കുടുങ്ങാന്‍ 25 വര്‍ഷമെടുത്തു. കെ.എം. മാണി കുടുങ്ങാന്‍ അമ്പതു വര്‍ഷമെടുത്തുവെന്നു മാത്രം- രാജു ഏബ്രഹാം എം.എല്‍.എ (സി.പി.എം) പറയുന്നു. അമേരിക്കയില്‍ മാണിസാറിനു ഒരുപാട്‌ ആരാധകരുണ്ടെന്നതൊന്നും സ്വന്തം അഭിപ്രായം പറയാന്‍ നാലാം തവണയും റാന്നിയില്‍ മാര്‍ക്‌സിസ്റ്റ്‌ പതാക  പാറിക്കുന്ന രാജു ഏബ്രഹാമിനു തടസ്സമാകുന്നില്ല.

ഫോമയുടേയും ഫൊക്കാനയുടേയും റീജിയണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എം.എല്‍.എ ഇ-മലയാളിയുമായി നടത്തിയ സംഭാഷണത്തില്‍ കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി.

ബാറുകള്‍ നിരോധിക്കാതിരിക്കാന്‍ 20 കോടി രൂപയാണ്‌ ഉടമകള്‍ പിരിച്ചത്‌. അതില്‍ ഒരുകോടി മാണി സാറിനു കൊടുത്തുവെന്നു പറയുന്നു. ബാക്കി 19 കോടി എവിടെ? ഈ തുകയുടെ പങ്കു പറ്റിയത്‌ മന്ത്രി കെ. ബാബു മാത്രമല്ല. മറ്റ്‌ മന്ത്രിമാരുമുണ്ട്‌. വരുംദിനങ്ങളില്‍ ഇവര്‍ ഒന്നൊന്നായി രാഷ്‌ട്രീയ രംഗത്തുനിന്നും നിഷ്‌കാസിതരാകും. ഇതോടെ കേരളത്തില്‍ രാഷ്‌ട്രീയ മാറ്റമുണ്ടാകും.

രാഷ്‌ട്രീയ രംഗത്തു നില്‍ക്കുന്നവര്‍ മൂല്യങ്ങള്‍ കാക്കുന്ന മാതൃകാ വ്യക്തിത്വങ്ങളാകണം. പക്ഷെ രാഷ്‌ട്രീയ രംഗത്തു മൂല്യത്തകര്‍ച്ച കാണുന്നുണ്ട്‌. എന്നാല്‍ എല്ലാവരും അഴിമതിക്കാരും കള്ളന്മാരുമാണെന്ന ചിന്താഗതി ശരിയല്ല. ഉദാഹരണത്തിന്‌ സി.പി.എമ്മില്‍ അഴിമതി പറ്റില്ല. ജനങ്ങളില്‍ നിന്നുള്ള ഫണ്ട്‌ സമാഹരണത്തിലൂടെയാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌.

മാണി സാര്‍ മന്ത്രിസ്ഥാനത്തേക്ക്‌ മടങ്ങിവരുമെന്നു കരുതുന്നില്ല. ജയിലില്‍ പോകേണ്ട വ്യക്തിക്കു പാലായില്‍ കൂറ്റന്‍ സ്വീകരണം ഒരുക്കിയത്‌ ഒട്ടും ശരിയായില്ല.

അഡീഷണല്‍ ഡി.ജി.പി വിന്‍സണ്‍ പോളിനെപ്പോലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ കേസിനു സാധ്യതയില്ലെന്നു തീരുമാനിച്ചാല്‍ വ്യക്തിതാത്‌പര്യം കൊണ്ടാവില്ലല്ലോ എന്ന ചോദ്യത്തിനു ഈ കേസിനു മുമ്പ്‌ വിന്‍സന്‍ പോള്‍ സത്യസന്ധനായിരുന്നിരിക്കാം എന്നായിരുന്നു മറുപടി. അഴിമതി കേസില്‍ നടപടിക്ക്‌ 40 ശതമാനം തെളിവ്‌ മതി. ഇവിടെ അറുപതു ശതമാനം തെളിവുണ്ട്‌. വിന്‍സന്‍ പോളിനേയും സ്വാധീനിച്ചിരിക്കാം. അദ്ദേഹമതു ഭാവിയിലായിരിക്കും വെളിപ്പെടുത്തുക.

നൂറുകോടിയുടെ അഴിമതി ആരോപണം നേരിട്ട ജയലളിതയെ ജഡ്‌ജി കുറ്റവിമുക്തയാക്കിയത്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി തീര്‍പ്പുകള്‍ അന്തിമ അഭിപ്രായങ്ങളായാണ്‌ പൊതുവെ കരുതപ്പെടുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ അസഹിഷ്‌ണുത വളരുന്നുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബീഫ്‌ രാഷ്‌ട്രീയം തന്നെ ഉദാഹരണം. അസഹിഷ്‌ണുത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്‌ ഈ വിവാദം കുത്തിപ്പൊക്കിയത്‌. അതുവഴി വോട്ട്‌ ബാങ്കാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. പശുവിനെ ചിഹ്‌നവും മുദ്രവാക്യവുമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

വ്യത്യസ്‌തമായി ചിന്തിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറില്‍ നാം എന്തു ചിന്തിക്കണമെന്നു മറ്റുള്ളവര്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ജനാധാപത്യമാണുള്ളത്‌.?

പ്രധാനമന്ത്രി മിണ്ടാത്തത്‌ മനപൂര്‍വ്വമാണ്‌. മൂന്നാല്‌ സ്വാമിമാരുണ്ട്‌, അവര്‍ ഓരോന്ന്‌ പറയും. അതുണ്ടാക്കുന്ന പ്രതികരണങ്ങള്‍ സസൂക്ഷ്‌മം പ്രധാനമന്ത്രിയും കൂട്ടരും നിരീക്ഷിക്കുന്നു.

ബി.ജെ.പി ഗവണ്‍മെന്റിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ്‌ ബീഹാര്‍ തെരഞ്ഞെടുപ്പു ഫലവും തെളിയിക്കുന്നത്‌. അംബാനിയുടെ ബിനാമിയായിരുന്നു കോണ്‍ഗ്രസ്‌. ഇപ്പോള്‍ ബി.ജെ.പിയും. കള്ളപ്പണത്തിന്റെ കാര്യം പോലും ബി.ജെ.പി മറന്നു. വിലകള്‍ കൂടുന്നു.

കേരളത്തില്‍ എസ്‌.എന്‍.ഡി.പിയുമായി ചേര്‍ന്ന്‌ ബി.ജെ.പി ചില നേട്ടങ്ങളുണ്ടാക്കി. പക്ഷെ അത്‌ ശാശ്വതമല്ല. ശ്രീനാരായണീയര്‍ക്ക്‌ ബി.ജെ.പിയുടെ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല. 

ഇടതുപക്ഷം ശക്തമായതാണ്‌ കേരളത്തില്‍ സ്വാതന്ത്ര്യവും മതനിരപേക്ഷതയുമൊക്കെ അഭംഗുരം തുടരാന്‍ കാരണം.

കോണ്‍ഗ്രസ്‌ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണ്‌. വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാകുന്നു
. കോണ്‍ഗ്രസ്‌ വര്‍ഗ്ഗീയക്കാരെ സഹായിക്കും. ക്രമേണ കോണ്‍ഗ്രസ്‌ അനുയായികള്‍ വര്‍ഗീയ ക്യാമ്പിലേക്ക്‌ ചേക്കേറും. സ്വന്തം കുഴി തോണ്ടുകയാണെന്നത്‌ കോണ്‍ഗ്രസുകാര്‍ മനസിലാക്കുന്നില്ല. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കതീമാണെന്നു പറയുന്നതും വിശ്വസിക്കാനാവില്ല. സരിതയും കൂട്ടരും പതിനായിരം കോടിയാണ്‌ സമാഹരിച്ചത്‌ മുഖ്യമന്ത്രിയുടെ ഓഫീസിനു അതില്‍ പങ്കുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ സ്വത്ത്‌ 450 കോടി. എങ്ങനെ ഉണ്ടായി അത്‌?

അമേരിക്കയില്‍ ആദ്യം വരുന്നത്‌ 2001-ലെ ഫൊക്കാനാ കണ്‍വന്‍ഷനാണെന്നു രാജു ഏബ്രഹാം പറഞ്ഞു
. അന്നത്തെ വച്ചുനോക്കുമ്പോള്‍ രാഷ്‌ട്രീയ രംഗത്തു മലയാളി സമൂഹം മുന്നേറിയിട്ടുണ്ടെന്നതില്‍ സന്തോഷം 

തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവച്ചതു കിട്ടാവുന്ന ഒരു മന്ത്രിപദം ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്‌ട്രീയരംഗത്തു മാറ്റം ഉണ്ടാകും: രാജു ഏബ്രഹാം എം.എല്‍.എ
Join WhatsApp News
Tom abraham 2015-11-15 13:18:12

I am sorry, I am not in New York or Texas. Otherwise, somehow or other, I would have got some photo opportunity !


വായനക്കാരൻ 2015-11-15 17:48:19
രാജു എബ്രഹാമിന്റെ വളരെ വ്യക്തമായ അഭിപ്രായങ്ങൾ! സ്ഥലത്തെ പ്രധാന നേതാക്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.
തീപ്പൊരി വാസു 2015-11-15 20:42:32
 ടി. പി . ചന്ദരശേഖരനെ വെട്ടികൊലപ്പെടുത്തിയതിൽ കേരള മാര്ക്സിസ്റ്റ് പാർട്ടിയുടെ പങ്കിനെക്കുറിച്ച് പറഞ്ഞിട്ട് മാണിയുടെ കാര്യം പറഞ്ഞാൽമതി.  അജിത, കുരി യൻ, ടോമിൻ തച്ചങ്കരി, മാണി, അങ്ങനെ പലരേം സ്വീകരിചിട്ടുള്ളവരാ ഞങ്ങൾ. അതുകൊണ്ട് ഈ സ്വീകരണം ഞങ്ങള്ക്കൊരു പുത്തരിയല്ല.  വെട്ടിപ്പ് തട്ടിപ്പ് കുതന്ത്രം അതാണ്‌ ഞങ്ങൾക്കിഷ്ടം. അതുകൊണ്ട് ധര്മ്മോപോദേശം നിറുത്തി അധർമ്മത്തിന്റെ വഴി പറഞ്ഞു താ നേതാവേ. /div>

വിദ്യാധരൻ 2015-11-16 08:28:36
എല്ലാ പ്രശ്നങ്ങളുടെയും ഉത്ഭവസ്ഥാനം ഒന്നുകിൽ ന്യുയോർക്ക് അല്ലെങ്കിൽ ഡാലസ്.  ഇവിടെയാണ്‌ നാട്ടിൽ നിന്ന് ഇതുപോലെ (രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും) കൊണ്ടുവന്നു ആന അമ്പാരി ചെണ്ടമേളം, താലപൊലി എന്നിവകൊണ്ട് എഴുന്നെള്ളത്ത് നടത്തുന്നത്.  നാട്ടിൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല .  അതുകൊണ്ട് ഈ വർഗ്ഗം കൂട്ടമായി അമേരിക്കയിലേക്ക് ചേക്കേറുകയാണ്. ഇവിടെ  'തീപ്പൊരി വാസു' (നല്ല പേര്) പരിഹാസാത്മകമായി എഴുതിയിരിക്കുന്ന കാര്യങ്ങൾ ചിന്തിക്കാൻ വകയുള്ളതാണ് .  ഒന്നാമത്  ഇവിടെ സ്വീകരണം ലഭിക്കുന്നവരുടെ ലിസ്റ്റ് നോക്കിയാൽ തന്നെ വിവാദപുരുഷന്മാരും സ്ത്രീകളുമാണ്.  കൂടാതെ രാജു എബ്രാഹം തന്നെ വിവാദങ്ങൾ നിറഞ്ഞ ഒരു പാർട്ടിയുടെ പ്രതിനിധിയാണ് . ഇവരെ ഇവിടെ കൊണ്ടുവന്നു സ്വീകരണം കൊടുത്തതുകൊണ്ട്‌ ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കൊ അവരുടെ തലമുറകൾക്കോ യാതൊരു പ്രയോചനവും ഇല്ല.  അമേരിക്കയിലെ നല്ല ശതാമാനം മലയാളികളും ഈ രാജ്യത്തിന്റെ  നടപടിക്രമങ്ങളിൽ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിക്കാൻ തയാറാവ ത്തരാണ്.  സോഷ്യൽ സെക്ക്യുരിട്ടിയും, രിട്ടയര്മെന്റും ഒരു സ്വപ്നമായി മാത്രം നില്ക്കുന്ന കാലം വിദൂരമല്ല.   ഇവിടെയാണ്‌ അമേരിക്കയിലെ സംഘടനകൾ മുൻ കൈ എടുക്കേണ്ടത്  പ്രത്യകിച്ചു സാഹിത്യ സംഘടനകൾ.  കാരണം ലോക സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സാഹിത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഉള്ളടക്കത്തേയും നിർണയിച്ചിട്ടുള്ളത് ആ കാലഘട്ടത്തിലെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ (ഭൗതിക) ബന്ധങ്ങളും സംഘർഷങ്ങളുമാണ്. (എഴുത്തിലെ ചഞ്ചല സ്വരങ്ങൾ -2 )  ഇവിടെ വേഷം കേട്ടിയാടുന്നവർ സമൂഹത്തിന്റെ മനസാക്ഷിയെ അധർമ്മത്തിലെക്കാണ് നയിക്കുന്നതെന്ന തീപ്പൊരി വാസുവിന്റെ നിന്ദാഗർഭമായ അഭിപ്രായത്തോട് ഞാൻ യോചിക്കുന്നു.   ഇത്തരക്കാരെ സന്തോഷിപ്പിച്ചു സ്വയം നൈമിഷികമായ അല്പം ആനന്ദം കണ്ടെത്താൻ വേണ്ടി സ്ത്രീകളെയും കുഞ്ഞുങ്ങളെയും താലപ്പൊലിക്കായി നിറുത്തുമ്പോൾ ഇതിനു മുതിരുന്നവരുടെ മാനസ്സിക വികാസം ഇല്ലായ്മ എത്രമാത്രം എന്ന് ചിന്തിക്കുന്ന വായനക്കാരെ നിങ്ങൾ തന്നെ വിലഇരുത്തുക . ഇതോണോ നിങ്ങളുടെ നേതൃത്വങ്ങളിൽ നിന്ന് നിങ്ങൾ പ്ര്തീഷിക്കുന്നത്? ഇതിൽ നിന്ന് കഥകളും കവിതകളും സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരുടെ പുസ്തകങ്ങലാണോ നിങ്ങൾ വാങ്ങി വായിക്കുന്നത്? അങ്ങനെയാണെങ്കിൽ ഒരിക്കൽകൂടി വയലാറിന്റെ കവിതാ ശകലം ഇവിടെ ഉദ്ധരിക്കുന്നു.

"മാന്യരാം കവികളെ തളർന്നില്ലന്നോ നിങ്ങൾ 
ശൂന്യതകളെച്ചൊല്ലി താളുകൾ നിറച്ചിട്ടും 
ഇന്നോളം രാജാങ്കണ ശുദ്ധിയെപ്പറ്റി കൊഞ്ചും 
പോന്നോമാലാളിൻ പ്രേമോന്മാദശക്തിയെപ്പറ്റി 
എഴുതിക്കുഴഞ്ഞീലെ പേനയും കൈയും, നാളെ -
ക്കൊഴിയാൻ വിടരുന്ന ലില്ലിപ്പൂക്കളെപ്പറ്റി 
നിങ്ങളൊക്കെയുമാണ്‌ നാടിന്റെ നിർമ്മാതാക്ക-
ളെങ്കിൽ ഞാൻ കലയുടെ മുഖത്ത് നീട്ടി തുപ്പും 
അല്ലെങ്കിൽ പുതിയൊരു പീടിക തുറക്കും ഞാൻ -
കൊള്ളയും ചതിയുംകൊണ്ടെൻ കീശനിറയട്ടെ " (എഴുത്തുകാരോട് -വയലാർ )

OttippuThattippu 2015-11-15 20:47:07
Don't worry Tom.  Send me two fifty dollar in the following address.  I will have your picture made available with MLA in it.  My photo Shop is 24/7. 
Ottippu & Thattippu Photo shop
Dallas F.W.  
Janam 2015-11-16 08:50:10
ഇപ്പോൾ ഇപ്പാച്ചിക്ക് മനസിലായില്ലേ ജനം എന്താ വിചാരിക്കുന്നതെന്ന്?  വിദ്യാധരന്റെ കമന്റ് വായിക്ക് ഇപ്പാച്ചി?  ഇപ്പാച്ചി പായാൻ വലിയ സമയം വേണ്ട. 
Media Lover 2015-11-16 12:06:43
You are right Mr. Tom Abraham Sir. You are in the wrong place at Floria to get media coverage and photo opportunity. Please move to New York or New Jersey, then you will get more media chances. The Media centers are mainley in New York/New Jersey area. There a small Association chikkley or chokkiley get more photo/press/tv chances and coverage. If you are s small village ward councillor or legislature means all Camera/video eyes will be following you there in NY/NJ. There you can appear in many stages, there you get more invitations in social, religious, professional stages. There people will carry you on their shoulders. So please move and win an small village councilor position, there you can create and hand over any governmet proclamation and you will be there like Modi or Oomman Chandy or like even Obama, you get pleanty of photo chances there. Dallas/Chicago/Houston/Philadelphia may get some chances. But for the photo opprtunity or wearing the suite/tie oppournity more chances only at New York/NJ area. This is the only suggestion I can give you right now.as a media lover. In Florida only some retired bandy good living there no much pressmedia chances, Sir. This is for all of us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക