Image

നന്ദിചൊല്ലുകീ ദിനത്തില്‍ (Thanksgiving day Nov.27) (ഇ-മലയാളിയുടെ `നന്ദിപൂര്‍വ്വം''എന്ന നന്ദിപേടകം)

Published on 15 November, 2015
നന്ദിചൊല്ലുകീ ദിനത്തില്‍ (Thanksgiving day Nov.27)  (ഇ-മലയാളിയുടെ `നന്ദിപൂര്‍വ്വം''എന്ന നന്ദിപേടകം)
നവംബര്‍ മാസത്തിലെനാലാമത്തെ വ്യാഴാഴ്‌ച അമേരിക്ക ആഘോഷിക്കുന്ന `താങ്ക്‌സ്‌ ഗിവിംഗ്‌' എന്ന ഉത്സവത്തിനു ഇനിദിവസങ്ങള്‍മാത്രം.കുടിയേറ്റക്കാരുടെ ഈ ഭൂമിയില്‍ ആദ്യം എത്തിയവിശന്ന്‌ വലഞ്ഞ തീര്‍ഥാടകര്‍ക്ക്‌ ദൈവം ഒരു ടര്‍ക്കിയെ കൊടുത്തു.മോസസ്സിന്റെ നേത്രുത്വത്തില്‍ മരുഭൂമിയിലൂടെ വാഗ്‌ദത്ത ഭൂമിതേടിപോയ ഇസ്രായല്‍ മക്കള്‍ക്ക്‌ദൈവം മന്ന പൊഴിച്ചു കൊടുത്തു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം.അപേക്ഷിക്കുന്നവര്‍ക്ക്‌ ഉപേക്ഷയില്ലാതെ കൊടുക്കുന്നുദൈവം. അവനുനന്ദി പറയുക, അവനെ ഓര്‍ക്കുക.

ഇന്ന്‌ ലോകം ക്രുതഘ്‌നരായവരാല്‍ നിറഞ്ഞ്‌ കൊണ്ടിരിക്കയാണ്‌. മാനുഷിക മൂല്യങ്ങള്‍ക്ക്‌ ഇവിടെ വിലയിടിയുന്നു.`നന്ദി, ദയവായി' എന്നീ പൊന്നുവിലയുള്ള രണ്ട്‌ വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു രാജ്യമായിരിക്കാം അമേരിക്ക. ഇവിടെ ജീവിതം കണ്ടെത്തിയ നമ്മള്‍ ഇവിടത്തെ ഉത്സവങ്ങളില്‍, ആഘോഷങ്ങളില്‍ പങ്കുചേരേണ്ടതുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിന്നും `താങ്ക്‌സ്‌ ഗിവിംഗ്‌'നെ കുറിച്ചുള്ള രചനകള്‍ താല്‍പ്പര്യപ്പെട്ടുകൊള്ളൂന്നു.. എഴുത്തുകാര്‍ക്ക്‌ ഈ ആഘോഷത്തെക്കുറിച്ച്‌ അവരുടെ ഭാവനയും അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതാം. രചനകള്‍ എല്ലാം തന്നെ ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കും. എഴുത്തുക്കാര്‍ക്കുള്ള ഞങ്ങളുടെ നന്ദി അര്‍പ്പിച്ചുകൊണ്ട്‌ ഇഫോള്‍ഡറിനു ഞങ്ങള്‍ `നന്ദിപൂര്‍വ്വം' എന്ന്‌ പേരിടുന്നു.

`നന്ദിപൂര്‍വ്വം'' എന്ന ഈ നന്ദിപേടകം നന്ദികള്‍ കൊണ്ട്‌ എല്ലാ എഴുത്തുകാരും നിറക്കുക,

നന്ദിപൂര്‍വ്വം
ഇ-മലയാളി
Join WhatsApp News
Mohan Parakovil 2015-11-16 10:48:44
നന്ദി വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതോ അതോ നന്ദി പൂര്വ്വം പെരുമാരുന്നതോ ഉത്തമം
അമേരിക്കൻ മലയാളി എഴുത്തുകാർ
എന്തെഴുതുന്നു എന്ന് നമുക്ക് കാണാം . ഇത്തരം
പംക്തികൾ നല്കുന്ന ഇ മലയാളിക്ക് നന്ദി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക