Image

കെ.സി.എസ് ലെയ്‌സണ്‍ ബോര്‍ഡിന് പുതിയ നേതൃത്വം

Published on 18 January, 2012
കെ.സി.എസ് ലെയ്‌സണ്‍ ബോര്‍ഡിന് പുതിയ നേതൃത്വം
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ലെയ്‌സണ്‍ ബോര്‍ഡിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. കെ.സി.എസിന്റെ അംഗങ്ങളെ തീരുമാനിക്കുക, സംഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ ആവശ്യമായി വന്നാല്‍ അത് നടപ്പിലാക്കുക, വോട്ടേഴ്‌സ് ലിസ്റ്റിന്റെ ഉത്തരവാദിത്വം തുടങ്ങിയ സുപ്രധാനമായ ചുമതലകളുള്ള ലെയ്‌സണ്‍ ബോര്‍ഡിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ചെയര്‍മാനായി സജി എറപ്പുറത്തിനെയും വൈസ് ചെയര്‍മാനായി സജി തേക്കുംകാട്ടില്‍, മറ്റു കമ്മറ്റി അംഗങ്ങളായി ബിനു കൈതക്കതൊട്ടിയില്‍, റ്റോമി വള്ളിപ്പറമ്പില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി ചുമതലയേറ്റ ഇവര്‍ ജനുവരി 1-ാം തീയതി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മുന്‍ ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപ്പറമ്പില്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സ്ഥാനം ഏറ്റെടുത്തു. അടുത്ത രണ്ടു വര്‍ഷക്കാലത്തെ തെരഞ്ഞെടുപ്പുകളും മെമ്പര്‍ഷിപ്പു പുതുക്കലും കാര്യക്ഷമമായി നടത്തുവാന്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലെയ്‌സണ്‍ ബോര്‍ഡിന് കഴിയട്ടെയെന്ന് കെ.സി.എസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷക്കാലം ലെയ്‌സണ്‍ ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മൈക്കിള്‍ മാണിപ്പറമ്പിലിന്റെയും മറ്റു കമ്മറ്റി അംഗങ്ങളായ സണ്ണി ഇടിയാലി, ജോണി കോട്ടൂര്‍, അലക്‌സ് പായിക്കാട്ട്, ഫിലിപ്പ് ചൂട്ടുവേലില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കെ.സി.എസ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അനുമോദിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍
കെ.സി.എസ് ലെയ്‌സണ്‍ ബോര്‍ഡിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക