Image

ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു ; ജോര്‍ജിയയിലെ ഇന്ത്യാക്കാര്‍ക്ക് ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!

Published on 18 January, 2012
ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു  ; ജോര്‍ജിയയിലെ ഇന്ത്യാക്കാര്‍ക്ക്  ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!
ചിക്കാഗോ(ഇല്ലിനോയ്‌സ്): ഏഷ്യന്‍ വംശജനായ 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ ആറു ചെറുപ്പക്കാര്‍ ചേര്‍ന്ന് ചിക്കാഗോയിലെ വിജനമായ ഒരു തെരുവില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 6 ചെറുപ്പക്കാരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

നിരായുധനും, നിസ്സഹായനും ആയ വിദ്യാര്‍ത്ഥിയെ ആറുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ സംഭവം പുറം ലോകം അറിയുന്നത്. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഭയാനകമാണ്. മുഖത്തു നിന്നും രക്തം വാര്‍ന്നൊഴുകുന്ന ചെറുപ്പക്കാരന്‍ ഒടുവില്‍ ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതോടെ വീഡിയോ ദൃശ്യങ്ങള്‍ അവസാനിക്കുന്നു.

സംഭവത്തെകുറിച്ച് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആറു പേരെ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ചിക്കാഗോ പോലീസ് സ്‌പോക്ക്മാന്‍ മൈക്ക്
സുള്ളിവാന്‍ പറഞ്ഞു.

ജനുവരി 15 ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ചിക്കാഗോ പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടന്ന അക്രമസംഭവങ്ങളില്‍ 20 വിദ്യാര്‍ത്ഥികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. ആല്‍ബെര്‍ട്ടൊ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഒബാമ അക്രമ സംഭവങ്ങള്‍ അമര്‍ച്ചചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന് യു.എസ് അറ്റാര്‍ണി, എഡുക്കേഷന്‍ സെക്രട്ടറി എന്നിവരെ ചിക്കാഗോയിലേക്ക് അയച്ചിരുന്നു.
വാര്‍ത്ത: പി.പി.ചെറിയാന്‍

ജോര്‍ജിയയിലെ റോസ് വെല്‍ നിവാസികളായ ഇന്ത്യാക്കാര്‍ക്ക്  ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!
ജോര്‍ജിയയിലെ റോസ് വെല്‍ നിവാസികളായ ഇന്ത്യാക്കാര്‍ക്ക്
പോലീസ് ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ് നല്‍കുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യക്കാരുടെ വീടുകളില്‍ മോഷണം പെരുകുന്നതിനാലാണ് പോലീസ് ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സ്ത്രീകള്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ എന്ന് മോഷ്ടാക്കള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന് ജോര്‍ജിയ സിറ്റിയിലുള്ള ഇന്ത്യന്‍ വീടുകള്‍ തെരെഞ്ഞുപിടിച്ച് മോഷണം വ്യാപകമായി കഴിഞ്ഞു.

“സ്വയം രക്ഷ” ലക്ഷ്യമാക്കിയാണ് പോലീസ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇങ്ങനെയൊരു ട്രെയിനിംഗ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

വാര്‍ത്ത അയച്ചത്: എബി മക്കപുഴ

ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു  ; ജോര്‍ജിയയിലെ ഇന്ത്യാക്കാര്‍ക്ക്  ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു  ; ജോര്‍ജിയയിലെ ഇന്ത്യാക്കാര്‍ക്ക്  ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!ഏഷ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു  ; ജോര്‍ജിയയിലെ ഇന്ത്യാക്കാര്‍ക്ക്  ഗണ്‍ ഷൂട്ടിംഗ് ട്രെയിനിംഗ്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക